:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, April 24, 2006

:: പറയാതെ പറയുന്നവ ::

രാവിലെ വന്നത്‌ മുതല്‍ കിരണ്‍ ഒരു തരം moody ആയിട്ട്‌ ആണ്‌ കണ്ടത്‌ .. കിരണിനെ ഓഫിസില്‍ ആദ്യമായാണ്‌ ഇങ്ങനെ കാണുന്നത്‌ എന്ന് തന്നെ പറയാം .. എന്താണ്‌ കാര്യം എന്ന് ചോദിക്കണോ എന്ന് ഞാന്‍ രണ്ട്‌ തവണ ആലോചിച്ചു. കിരണ്‍ ആയത്‌ കൊണ്ട്‌ എനിക്ക്‌ ചോദിക്കാം - അല്ല ചോദിക്കണം !!. അങ്ങനെയാണ്‌ ജ്യൂസ്‌ കുടിക്കാന്‍ ഞാന്‍ കിരണിനെ ക്ഷണിച്ചത്‌.

...

സംഗതി ഞാന്‍ ഊഹിച്ചത്‌ തന്നെ.. വിദ്യ ഇന്ന് വന്നത്‌ അവളുടെ കല്യാണക്കുറിയുമായിട്ടാണ്‌..

ഓഫീസിലെ ഓരോ ദിനവും ഓരോ അനുഭവങ്ങളാണ്‌

Saturday, April 22, 2006

::അള്‍സൂര്‍ അങ്ങാടി::

ശനിയാഴ്ച .. വൈകുന്നേരം ആയപ്പോള്‍ പുറത്തിറങ്ങാതെ പറ്റില്ല എന്ന് ആയി... എങ്ങോട്ട്‌ പോകണം എന്ന് ഒരു പിടിയുമില്ലായിരുന്നു ... പിന്നെ ചെന്ന് താരയ്ക്ക്‌ വേണ്ടി ഒരു ചുരിദാര്‍ തയ്പിക്കാന്‍ കൊടുത്തു .. funny ആയിരുന്നു തയ്യല്‍ കടയിലെ രംഗം .. എന്റെ കൈയില്‍ അളവിന്‌ കൊടുക്കാന്‍ ഒന്നും കരുതിയിട്ടില്ലായിരുന്നു .. പിന്നെ അവിടത്തെ ഒരു സ്ത്രീ തന്നെ ഒരു മോഡല്‍ ആയി - അവരെ base ചെയ്ത്‌ അളവുകള്‍ പറയാന്‍ പറഞ്ഞു ..!!! അവര്‍ക്ക്‌ അതില്‍ വലിയ പ്രശ്നമൊന്നും കണ്ടില്ലെങ്കിലും എനിക്കൊരു ചെറിയ ചമ്മല്‍ ഉണ്ടായിരുന്നു ... ഒരു തരത്തില്‍ അളവ്‌ കൊടുത്ത്‌ ഇങ്ങ്‌ പോന്നു ...

പിന്നെ നേരെ അള്‍സൂര്‍ അങ്ങാടിയിലേക്ക്‌ പോയി - പ്രത്യേകിച്ചൊന്നിനുമല്ല .. ചുമ്മാ കറങ്ങാന്‍ .. അവിടെ രഥോല്‍സവത്തിന്റെ തിരക്കാണ്‌ എങ്ങും .... ഡിജിറ്റല്‍ ക്യാമറ തുറന്ന് അങ്ങാടിയുടെ കുറേ പടം പിടിച്ചു ..അങ്ങനെ ഒരു ദിവസം കൂടി കടന്നു പോയി ...

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായങ്ങു പാറി ...

രാവിലെ എഴുന്നേറ്റപ്പോള്‍ ഓര്‍മ്മ വന്ന പാട്ടാണ്‌. ഓര്‍ത്തപ്പോള്‍ അങ്ങ്‌ എഴുതിയേക്കാം എന്ന് കരുതി ...

::സൃഷ്ടിയുടെ വേദന ::

രു കഥയോ കവിതയോ മാതൃഭൂമിയില്‍ അച്ചടിച്ച്‌ വരണം എന്ന് കരുതിയാണ്‌ എഴുതാനിരുന്നത്‌ .. എത്ര ആലോചിച്ചിട്ടും ഓര്‍ത്ത്‌ വെച്ച സംഗതികള്‍ ഒന്നും മനസ്സില്‍ വരുന്നില്ലല്ലോ ...

അപ്പോഴാണ്‌ കേട്ടത്‌ " സന്തോഷം കൊണ്ടെനിക്കിരിക്കന്‍ വയ്യേയ്‌ .. " ഹാപ്പിയുടെ പരസ്യം ആണ്‌ ..
ഓ ഇനി ഏതായാലും സ്ത്രീഹൃദയം കഴിഞ്ഞിട്ട്‌ ഇരിക്കാം ..

Friday, April 21, 2006

::ഒരു ഡിജിറ്റല്‍ കുസൃതി::


ഇതിന്‌ family collage എന്ന് പേര്‌ നിര്‍ദ്ദേശിച്ചത്‌ സുദീപാണ്‌ ..

Thursday, April 20, 2006

::ആത്മാഭിമാനം ::

പുറകില്‍ നിന്നും നിര്‍ത്താതെ ഹോണ്‍ അടിച്ച്‌ കൊണ്ടിരുന്ന ഇന്‍ഡിക്കയെ ഞാന്‍ വിടാതെ സ്പീഡില്‍ ഓടിച്ചു കൊണ്ടിരുന്നു. തിപ്പസാന്ദ്ര തിരക്കിനിടയില്‍ അയാള്‍ക്ക്‌ എന്നെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ എളുപ്പമല്ല എന്നറിയാം. എന്നാലും അയാളും നിറുത്താതെ ഹോണ്‍ അടിക്കുന്നുണ്ട്‌.. എനിക്കും അരിശം കൂടി കൂടി വരുന്നുണ്ടായിരുന്നു .. ഒരു കാരണവശാലും അയാളെ കടത്തി വിട്ടുകൂട എന്ന് മനസ്സില്‍ കണ്ടുകൊണ്ടാണ്‌ പിന്നെ ഇങ്ങേ അറ്റം വരെ ഡ്രൈവ്‌ ചെയ്തത്‌ ..

ഒരു നിമിഷം ഓര്‍ത്തു ഒരു ബന്ധവും ഇല്ലാത്ത ഇയാളുമായി എന്തിനാ ഒരു മത്സരം ..!! അല്ല ആരെയും കാണിക്കാനല്ലെങ്കിലും, നമുക്ക്‌ നമ്മോട്‌ തന്നെ ചിലത്‌ prove ചെയ്യാനുണ്ട്‌ ചിലപ്പോള്‍ ..

പിന്നെ കണ്ടത്‌ അങ്ങേര്‍ വലത്തോട്ട്‌ തിരിഞ്ഞ്‌ പോകുന്നതാണ്‌.

::ഒരു കുഞ്ഞിക്കഥ ::

....
ഇത്തിരി വര്‍ത്തമാനത്തിന്‌ ശേഷം അയാള്‍ പറഞ്ഞു,

"ഞാന്‍ തര്‍ക്കിക്കാനൊന്നും ഇല്ല, നിനക്കെന്താ എന്നെ ചെയ്യാന്‍ പറ്റുക എന്ന് വെച്ചാല്‍ ചെയ്തോ".

ജലജ ഒന്നും പറയാതെ സ്കൂട്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നീങ്ങിത്തുടങ്ങി. കണ്ട്‌ നിന്നവരും പരസ്പരം നോക്കി ഓരോ വഴിക്ക്‌ നീങ്ങി...

:: ഓണപ്പറമ്പും മണിമാഷിന്റെ വീടും ::

ബാംഗ്ലൂര്‍ മടുക്കുമ്പോള്‍ ഓടി ചെല്ലുവാനുള്ള ഇടം കണ്ണൂരാണ്‌. എന്റെ നാട്‌ ..!! കണ്ണൂരെത്തിയാല്‍, ചെല്ലാറുള്ള സ്ഥലം ഓണപ്പറമ്പില്‍ മണിമാഷുടെ വീടും. മാഷും ഇടക്കയും സോപാന സംഗീതവും. കഴിഞ്ഞ തവണ നീലയും ഉണ്ടായിരുന്നു മാഷിന്റെ വീട്ടില്‍ പോകുമ്പോള്‍ .. നീലയ്ക്ക്‌ നന്നായി ഇഷ്ടപ്പെട്ടു ഓണപ്പറമ്പും മാഷുടെ വീടും. കുട്ടികള്‍ക്ക്‌ വളരെ എളുപ്പത്തില്‍ vibrations പിടിച്ചെടുക്കാന്‍ കഴിയും എന്ന് തോന്നുന്നു .. മനുഷ്യരുടെ മനസ്സ്‌ വായിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ നന്നായി കഴിയും ..

മാഷുടെ മോനും കലാമണ്‍ഡലത്തില്‍ ഒക്കെ പഠിച്ച്‌ ഇപ്പോള്‍ ചെണ്ട വാദ്യക്കാരനാണ്‌.

:: തണുപ്പുള്ള ആ കണ്ണാടിപ്പൂവ്‌ ::

ന്ദാരത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ തൊടിയില്‍ ഒക്കെ കറങ്ങി നടക്കുന്നത്‌ പതിവായിരിക്കുന്നു !!.. എന്തൊക്കെ കാഴ്ചകളാണ്‌ പുതിയതായി കാണാനുള്ളത്‌ എന്ന് കാണാന്‍. നമ്മള്‍ എന്ത്‌ നോക്കുന്നുവോ അതേ കാണാന്‍ പറ്റുകയുള്ളൂ .. !! ഇത്തവണ ഓര്‍ത്തത്‌ കുട്ടിക്കാലത്ത്‌ സ്കൂളില്‍ പോകുമ്പോള്‍ കിളയില്‍ ( മണ്‍തിട്ടക്ക്‌ കണ്ണൂരില്‍ പറയുന്ന പേര്‌ ) നിന്നും പറിച്ച്‌ കണ്ണില്‍ എഴുതുന്ന ഒരു ജെല്‍ പോലത്തെ ഒരു ചെടിയെയായിരുന്നു .. കൊച്ച്‌ കൂമ്പ്‌ പോലത്തെ നല്ല തണുപ്പ്‌ ഉള്ള ഒരു ചെടി .. അതിന്റെ പേര്‌ ഓര്‍മ്മയില്ല .. എങ്കിലും നല്ല തണുപ്പായിരുന്നു അത്‌ കണ്ണില്‍ വരച്ചാല്‍ ..

:: അശോകത്തിന്റെ ബാല്യം ::

പണ്ട്‌ പാലപൂത്ത മണം എന്നതൊക്കെ ഒരു fantacy ആയിരുന്ന കാലത്ത്‌, വീട്ടില്‍ ഒരു പാല വെക്കണം എന്ന് പറഞ്ഞ്‌ വഴക്ക്‌ കൂടിയത്‌ ഓര്‍മ്മയുണ്ട്‌. അത്‌ നടന്നില്ലെങ്കിലും തൊടീക്കളം ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്ന അശോകത്തിന്റെ വിത്ത്‌ പറമ്പില്‍ കുഴിച്ചിട്ടിരുന്നു. 2 വര്‍ഷം മുമ്പാണ്‌ അശോകം പൂത്തത്‌. അന്ന് ഒറ്റ പൂവേ ഉണ്ടായിരുന്നുള്ളൂ.. കഴിഞ്ഞ വര്‍ഷം പൂത്തപ്പോള്‍ on-site assignment ഭൂതം പിടികൂടിയിരുന്നു എന്നെ. തിരിച്ച്‌ വന്നപോഴേക്കും, പൂക്കളൊക്കെ ഏതാണ്ട്‌ കരിഞ്ഞിരുന്നു. ഇത്തവണയും പതിവു പോലെ തന്നെ അശോക മരം പൂത്തു. എന്തോ മുന്‍പുണ്ടായിരുന്ന ഒരു ഉത്സാഹം ഇത്തവണ എനിക്ക്‌ തോന്നിയില്ല ...

Wednesday, April 19, 2006

::മന്ദാരം::

മ്മുടെ തൊടികളില്‍ നിന്നും വളരെ വേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു പൂവാണ്‌ മന്ദാരം. നമ്മള്‍ തോട്ടങ്ങളൊക്കെ ബെഗോണിയയ്ക്കും, മൊസാണ്ടയ്കും വേണ്ടി ഒരുക്കുമ്പോള്‍, പാവം മന്ദാരം തെങ്ങിന്റെ ചുവട്ടിലേക്ക്‌ വലിച്ചെറിയുപ്പെടുന്നു.. ആ ഒരു സങ്കടത്തില്‍ നിന്നാണ്‌ ഈ ബൂലോകം പിറന്നത്‌.. നാട്ടിലെ തൊടികള്‍ക്കും, ചെടികള്‍ക്കും, പൂക്കള്‍ക്കും വേണ്ടി ഈ ബൂലോകം ഞാന്‍ സമര്‍പ്പിക്കുന്നു..