:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, February 21, 2007

:: Sand sculpture ::


::ഒരാപ്പിള്‍ കൊണ്ട്‌ .. ::

ഷോയുടെതെന്ന് സന്തോഷേട്ടന്‍ പറഞ്ഞു തന്ന കഥയാണ്‌ ... ഒരിക്കല്‍ ഒരു യൂറോപ്യനും ഇന്ത്യക്കാരനും കൂടി തീവണ്ടിയില്‍ പോകുകയായിരുന്നു .. യൂറോപ്യന്റെ കൈയില്‍ രണ്ട്‌ ആപ്പിള്‍ ഉണ്ട്‌. ഇന്ത്യക്കരന്റെ കൈയില്‍ കഴിക്കാന്‍ ഒന്നും ഇല്ല - പൈസ ഉണ്ട്‌ താനും. ഇച്ചിരി കഴിഞ്ഞപ്പോള്‍ പരദേശി ഒരെണ്ണം എടുത്ത്‌ കഴിപ്പ്‌ തുടങ്ങി .. ഇന്ത്യക്കാരന്‍ വിശപ്പ്‌ കൊണ്ട്‌ വശം കെട്ടപ്പോഴും അഭിമാനം വിടാതെ വായിലെ വെള്ളം ഇറക്കി ഇരുന്നതേയുള്ളൂ .. ഇത്‌ കണ്ട പരദേശി അവന്റെ കൈയിലുള്ള ആപ്പിള്‍ വില്‍ക്കാന്‍ ആരംഭിച്ചു ..

"ഇത്‌ വളരെ വിശേഷപ്പെട്ട ആപ്പിള്‍ ആണ്‌ .. ഇത്‌ തിന്നാല്‍ വിശപ്പ്‌ ശമിക്കും പിന്നെ അതിനെക്കാള്‍ ബുദ്ധിയും വര്‍ദ്ധിക്കും .. ബ്ലാ ബ്ലാ .. "

ഇത്‌ കേട്ടപ്പോള്‍ ഇന്ത്യക്കാരന്‍ അത്‌ വാങ്ങാന്‍ തന്നെ തീരുമാനിച്ചു .. അപ്പോള്‍ യൂറോപ്യന്‍ അതിന്റെ വില 500 രൂപയാണെന്നും പറഞ്ഞു .. നമ്മുടെ പുള്ളി 500 രൂപ കൊടുത്ത്‌ ആപ്പിള്‍ വാങ്ങി കഴിച്ചു .. കഴിച്ചപ്പോള്‍ രുചിയൊക്കെ തോന്നിയെങ്കിലും - കഴിച്ച്‌ കഴിഞ്ഞപ്പോള്‍ അങ്ങേര്‍ പരദേശിയോട്‌ തട്ടിക്കയറി .. "സംഗതി വിശപ്പ്‌ മാറിയെങ്കിലും, ഒരാപ്പിളിന്‌ 500 രൂപ എന്നത്‌ കടുത്ത അനീതിയാണ്‌ "

അക്ഷോഭ്യനായി യൂറോപ്യന്‍ - "കണ്ടില്ലേ ഒരു അപ്പിള്‍ കൊണ്ടുള്ള അത്ഭുതം .. ആപ്പിള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി .. - apple started working in you .. "

Monday, February 19, 2007

::uppuma without ginger is like .. ::

"uppuma without ginger is like a widow"

ഗുരുകുലത്തിലെ ഗുരുപൂജ എന്നത്‌ നമുക്കൊക്കെ ഒരു പാചക ഉത്സവമാണ്‌ .. രവിയായിരിക്കും ചുക്കാന്‍ പിടിക്കുന്നത്‌ - പാചകശാലയുടെ. നമ്മളൊക്കെ സഹായികളും 'പാട്ടുപാടികളും' ആയി അവിടെയൊക്കെ ചുറ്റിക്കറങ്ങി നടക്കും .. അങ്ങനെ പ്രാതല്‍ ഉണ്ടാക്കിവെക്കുമ്പോള്‍ രവി പറഞ്ഞതാണ്‌ ഇത്‌ .. uppuma without ginger ....

വലിയ ഒരു സംഭവമാണ്‌ സദ്യ ഒരുക്കുന്നത്‌.. ഒരു കൂട്ടായ്മയുടെ ഭാഗമായി തനിയെ ഉരുത്തിരിഞ്ഞ്‌ വരുന്ന ഒരു കൈപ്പുണ്യം .. അതിന്‌ പാചകം അറിഞ്ഞാല്‍ മാത്രം പോര... ആവശ്യമുള്ള സാധനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര .. പണി ചെയ്യാനുള്ള ആളുകള്‍ ഉണ്ടായാല്‍ മാത്രം പോരാ .. ഇതിനെല്ലാം പുറമെ, ഒരു കൈപുണ്യം കൂടിയുണ്ട്‌ .. രവിക്ക്‌ കൈപ്പുണ്യവും ആളുകളെ കൂടെ കൊണ്ടുപോകാനുള്ള കഴിവും ഒക്കെ ഉണ്ട്‌ പാചകശാലയില്‍ .. അതു കൊണ്ട്‌ തന്നെ രവിയുടെ കൂടെ ജോലി ചെയ്യാന്‍ ഒരു സുഖവും ആണ്‌ .. ബാംഗളൂര്‍ നഗരത്തില്‍ പൊതുവെ പലര്‍ക്കും കിട്ടാത്ത ഒരു luxury ആണ്‌ ഗുരുകുലത്തിലെ നമ്മുടെ വാസം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌ .. നീല അവിടെ വിശാലമായ പറമ്പില്‍ ഓടി നടക്കും .. വീണാലും അവള്‍ക്ക്‌ പരാതിയില്ല .. പട്ടിക്കുട്ടികളുടെ അടുത്ത കൂട്ടുകാരിയായി മാറാന്‍ അവള്‍ക്ക്‌ അധികം നേരം വേണ്ട അവിടെ .. ഒരു പുല്‍ക്കൊടിക്ക്‌ ഒരു കുഞ്ഞിന്റെ ജീവിതം മാറ്റാന്‍ കഴിയും എന്ന് ഞാന്‍ പഠിച്ചത്‌ അവിടെ നിന്നാണ്‌ ..

ശിവരാത്രിനാളില്‍ ചെറുതായി ഒന്ന് മഴ പെയ്യും .. സ്വാമി വിനയചൈതന്യ പ്രജാപതിയെ ഉദ്ധരിച്ച്‌ കൊണ്ട്‌ പറഞ്ഞു .. ഞാന്‍ നിനക്ക്‌ തരുന്നതൊക്കെയും നീ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നീ എനിക്ക്‌ തിരിച്ച്‌ തരുന്നു .. യജ്ഞം മഴ പെയ്യിക്കുന്നു - മഴ മണ്ണിനെ ഊര്‍വരതയുള്ളതാക്കുന്നു ... -- വിനയയുമായി സംസാരിച്ചിരിക്കുന്നത്‌ മനസ്സില്‍ ഒരു മഴ പെയ്യുന്നത്‌ പോലെയാണ്‌ ..
-- പൂര്‍ണത്തില്‍ നിന്നും പൂര്‍ണം ഉദിക്കുന്നു

Wednesday, February 14, 2007

::ഒഴുകിപ്പോകുന്ന വെള്ളത്തിനോടും റ്റാറ്റ ::

കൊച്ചു കുഞ്ഞുങ്ങളുടെ വളര്‍ച്ച കണ്ടു കൊണ്ടിരിക്കുന്ന luxury ഇന്ന് ഞാന്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌ .. നീലാംബരി ഓരോ ദിവസവും പുതിയ അനുഭവങ്ങള്‍ ആണ്‌ നമുക്ക്‌ തരുന്നത്‌ .. രാവിലെ നടക്കാന്‍ കൊണ്ടുപോകുന്ന ദിവസങ്ങളില്‍, പൂച്ചയോടും, പട്ടിയോടും, നിലത്തെ മുട്ടായിക്കടലാസിനോടും, പൂവിനോടും ഒക്കെ ഒക്കെ റ്റാറ്റ പറഞ്ഞാണ്‌ അവളുടെ നടപ്പ്‌ .. എത്രത്തോളം പതുക്കെ നടക്കുന്നോ - അത്രത്തോളം അവര്‍ enjoy ചെയ്യുന്നത്‌ കാണാം .. ഇന്നലെ കുളിപ്പിക്കാന്‍ ഇരുത്തിയപ്പോഴാണ്‌ ശ്രദ്ധിച്ചത്‌, കുളിമുറിയുടെ തറയില്‍ ഒഴുകി നൂല്‌ പോലെ പോകുന്ന വെള്ളത്തിനോടും അവള്‍ റ്റാറ്റ പറയുകയാണ്‌ .. ചിലപ്പോള്‍ കുട്ടികളുടെ ചില കളികള്‍ നമ്മെ വളരെയേറെ ചിന്തിപ്പിക്കും .. കഴിഞ്ഞ ദിവസം താഴത്തെ ജ്യോതിഷിന്റെ ഫ്ലാറ്റില്‍ വച്ച്‌ അവള്‍ വീണപ്പോള്‍ നമ്മളൊക്കെ പൊട്ടിച്ചിരിക്കുകയുണ്ടായി .. ആദ്യം അവള്‍ ഒന്ന് നോക്കി എല്ലവരെയും .. പിന്നെ കരഞ്ഞു .. ആ നോട്ടം നമ്മോടൊക്കെയുള്ള ഒരു കളിയാക്കലായിരുന്നുവോ എന്ന് തോന്നി .. !!
കുട്ടികളുടെ വീഴ്ചയില്‍ ചിരിക്കാന്‍ തുനിയുന്ന നമ്മളാണ്‌ മണ്ടന്മാര്‍ ..