:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, March 26, 2007

::കാഴ്ചകള്‍ ::

ഇത്തവണത്തെ വിദേശ യാത്ര എന്തെങ്കിലും വേറിട്ട്‌ ചെയ്യണം എന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു .. അങ്ങനെ കാഴ്ചകളെ കാമറയിലാക്കുന്നതിന്‌ പകരം പടം വരച്ചാലോ എന്ന് കരുതി .... അങ്ങനെ ഒരു കൊച്ചു ശ്രമം തുടങ്ങി‌ .. തുടങ്ങിയിട്ടേയുള്ളൂ ..!!!! ഒന്നു രണ്ടു ആഴ്ചകള്‍ കൂടി കഴിയുമ്പോള്‍ beta തയ്യാറാവും !!!

ഒരു കൊച്ചു video ഉണ്ട്‌ അതിവിടെ ഇടുന്നു ... Sanfrancisco'l വഴിയോരത്ത്‌ തകര/പ്ലാസ്റ്റിക്‌ പാട്ടകള്‍ കൊണ്ടുണ്ടാക്കിയ ഒരു Orchestra setup ആണിത്‌ ..

http://www.youtube.com/watch?v=1fhLl0UsnO0






ചിത്രങ്ങള്‍ പിന്നീട്‌ പോസ്റ്റാം ...

1 Comments:

Blogger Salil said...

കുറേ കാലമായി ബ്ലോഗിങ്ങില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു .. മറ്റൊന്നും കൊണ്ടല്ല .. ബ്ലോഗിംങ്ങ്‌ ഒരു തരം addiction ആയി പോയി എന്ന് തോന്നിയത്‌ കൊണ്ടാണ്‌ .. രാവിലെ 6 മണിക്ക്‌ എഴുന്നേറ്റ്‌ ചെന്ന് system ഓണാക്കിയിട്ടുണ്ടായി ഒരിക്കല്‍ ... ബ്ലോഗ്‌ നോക്കനായി മാത്രം .. !! അത്രയും ആയപ്പോള്‍ അവിടെ നിര്‍ത്തി .. പിന്നെ ഏറെ നാള്‍ തുറന്നതേയില്ല .. പിന്നെ ഇപ്പോള്‍ ആണ്‌ തുറന്നത്‌ .. ( അതു കാരണം ധാരാളം സംവാദ വിവാദങ്ങള്‍ നഷ്ടമായി എന്ന് മനസ്സിലായി ഇപ്പോള്‍ ..!!! ) ..

ബ്ലോഗിങ്ങായാലും ഇപ്പൊഴത്തെ കുഞ്ഞുങ്ങളുടെ video game ആയാലും എന്തു തന്നെയായാലും, virtual world 'ലെ addiction ( ഇപ്പറഞ്ഞതിനൊന്നും പറ്റിയ മലയാളം വാക്ക്‌ കിട്ടുന്നില്ല !!! ) നന്നല്ല എന്നാണെന്റെ പക്ഷം .. നമ്മള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ആണെന്ന ഒരു തോന്നല്‍ ആണ്‌ അത്‌ തരുന്നത്‌ .. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന വെടിക്കാരന്‍ . ( പട്ടളക്കരനോ കൊള്ളക്കാരനോ .. - രണ്ടും ഒന്നു തന്നെ !! ) ഇരുന്നിടത്ത്‌ നിന്നും അനങ്ങാത്ത - മഹാനായ സ്പീഡ്‌ കാര്‍ ഡ്രൈവര്‍ .. ഇങ്ങനെ എന്തൊക്കെയോ സംഭവങ്ങള്‍ ആണ്‌ video games തരുന്നത്‌ എങ്കില്‍ - ബ്ലോഗിങ്ങ്‌ മറ്റൊരുതരം 'സുഖം' ആണ്‌ തരുന്നത്‌ .. ഒരു തരത്തില്‍ നോക്കിയാല്‍ ആവിഷ്കാരത്തിന്റെ മാധ്യമം എന്ന തലത്തില്‍ ഇത്‌ പലര്‍ക്കും ഒരു തരം താങ്ങ്‌ ആയി വരുന്നുണ്ടെങ്കിലും, അതിലേറെ പൈങ്കിളി എന്ന തലത്തില്‍ പലപ്പോഴും ഇത്‌ വലിച്ചിഴക്കുന്നു ... നമുക്ക്‌ പലപ്പോഴും പൈങ്കിളിയുടെ കൂടെ നില്‍ക്കാന്‍ തന്നെ പ്രിയം .. ഇല്ലാത്ത എന്തിന്റെയൊക്കെയോ പേരില്‍ ഉള്ള മേനി നടിക്കല്‍ .. ഞാന്‍ മോശക്കാരനല്ല - കണ്ടില്ലേ എന്റെ പോസ്റ്റില്‍ ഇതാ 100 കവിഞ്ഞു - കമന്റുകള്‍ ... എത്രയോ ആള്‍ക്കാര്‍ എന്റെ പുറകേ എന്തിനും തയ്യാറായി ഉണ്ട്‌ .. ഇങ്ങനെ എന്തൊക്കെയോ ചിന്തകള്‍ ഈ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ടോ എന്ന ഒരു സംശയവും ഇല്ലാതില്ല .. ചുറ്റും നടക്കുന്ന കാര്യങ്ങളെ വളരെ subjective ആയി കാണാന്‍ തുടങ്ങി .. "ഇതിന്റെ എങ്ങനെ ഒരു പോസ്റ്റ്‌ ആക്കാം " - എന്നായി ചിന്ത .. ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌ എനിക്കല്ല എനിക്കുള്ളിലെ മറ്റാര്‍ക്കോ ആണ്‌ .. എന്റെ ശരീരം ഈ വേറെ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിപ്പിക്കരുത്‌ .. എന്ന് തോന്നിയപ്പൊ നിര്‍ത്തി .. നിര്‍ത്താന്‍ പറ്റും എന്ന് മനസ്സിലായി .. !! അതു മതി ..

എവിടെയും ദോഷൈക ദൃക്കായതു കൊണ്ടാണോ എന്നറിയില്ല ... ഏതായാലും - ഇക്കണ്ട പുത്തന്‍ പോസ്റ്റുകള്‍ ഒക്കെ കണ്ടപ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞ പലകാര്യങ്ങളും ശരിയാണോ എന്ന് തോന്നുന്നുമുണ്ട്‌ .. ബ്ലോഗ്‌ ഉലകം അങ്ങ്‌ വളര്‍ന്നപ്പോള്‍ പലര്‍ക്കും space ഇല്ലാതായി .. അപ്പോള്‍ അടിപിടിയായി .. വാടാ പോടാ ' ആയി .. എന്റെത്‌ നിന്റെത്‌ ആയി .. എല്ലാവരും തനി രൂപം പുറത്തെടുത്ത്‌ പോരാടാന്‍ തുടങ്ങി .. ഏതായാലും നല്ല ഒരു പാഠം തന്നെയാണ്‌ ഇത്‌ .. ബ്ലോഗിങ്ങിനെ പൈങ്കിളി എന്ന തലത്തില്‍ നിന്നും നമുക്കെങ്ങനെ ഉയര്‍ത്തിക്കൊണ്ടു വരാം എന്ന് ചിന്തിക്കാനുള്ള സമയമായി .. അല്ലെങ്കില്‍ ഇനിയും പരിപ്പു വടയുടെ recipie'യും മാത്രം വച്ചു കൊണ്ടിരുന്നാല്‍ ഈ പ്രസ്ഥാനം തനിയെ ഇല്ലാണ്ടാവും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ .. നല്ല സൃഷ്ടികള്‍ ഉണ്ടാവുന്നില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല .. എങ്ങനെ ഇതിനെ channelize ചെയ്യാം എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടൊ എന്ന് നമ്മള്‍ ചിന്തിക്കേണം എന്ന് എനിക്ക്‌ തോന്നുന്നു .. അല്ല ഇങ്ങനെ പൊട്ടും പൊടിയും ആയി പോയാല്‍ മതിയോ എന്നും തീരുമാനിക്കണം .. ഇത്‌ ഉണ്ടാക്കുന്ന ചലനം എന്താണ്‌ എന്ന് നമ്മള്‍ തിരിച്ചറിയണ്ടതുണ്ട്‌ ...

ഇതെന്റെ ചിന്ത മാത്രം .. അഭിപ്രായം ആയി രൂപാന്തരപ്പെട്ടിട്ടില്ല ...

3/26/2007 12:12:00 PM  

Post a Comment

<< Home