:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, December 15, 2006

:: കോയാക്കയുടെ ആള്‍ക്കണ്ണാടികള്‍ ::

"കാറ്റ്‌, വെളിച്ചം, വായു ഇവയ്ക്കെല്ലാം ഞാന്‍ പടച്ചോന്‌ നല്‍കുന്ന നികുതിയാണ്‌ പ്രാര്‍ഥന. അതിലപ്പുറം സ്വര്‍ഗ നരക ചിന്തകളൊന്നും എനിക്കില്ല. ബുദ്ധന്‍, ക്രിസ്തു, നബി, ഗാന്ധിജി, ഇവരൊക്കെ മഹാന്മാരാവുന്നത്‌ നമ്മളെപ്പോലുള്ള ചെറിയ മനുഷ്യന്മാര്‍ ജീവിച്ചിരിക്കുന്നത്‌ കൊണ്ടാണ്‌. അവര്‍ മഹാന്മാരാണ്‌ എന്ന് തിരിച്ചറിയാനുള്ള നമ്മുടെ കഴിവിന്റെ മഹത്ത്വം കാരണമാണ്‌ അവരൊക്കെ മഹാന്മാരയിത്തീര്‍ന്നത്‌. ഇതൊക്കെ നമ്മള്‌ കുറേ കാലമായി മനസ്സിലിട്ട്‌ കളിക്കുന്ന കാര്യമാണ്‌. ജീവിതം ഒരു വല്ലാത്ത സംഗതിയാണ്‌. മഹാന്മാര്‍ പറഞ്ഞതിനനുസരിച്ച്‌ ജീവിക്കനാവൂല്ല .. ജീവിക്കാനായുള്ള പങ്കപ്പാടിനിടയില്‍ ഇടക്കെല്ലാം ഓര്‍ക്കാന്‍ ഒരു ക്രിസ്തു, ഒരു ബുദ്ധന്‍, ഒരു നബി, ഒരു ഗാന്ധിജി. നമ്മള്‌ ഇടക്ക്‌ കണ്ണാടി നോക്കാറുണ്ടല്ലോ. അതു പോലെ ഇടക്കിടെ നോക്കാന്‍ കുറേ ആള്‍ക്കണ്ണാടികള്‍. "

.....

ഇങ്ങനെ പോകുന്നു മാമുക്കോയയുടെ കഥ പറച്ചില്‍ .. മാതൃഭൂമി വാരികയെ കൈയൊഴിയാതിരിക്കുന്നതിന്‌ കാരണം അവര്‍ ഇങ്ങനെ ജീവിതഗന്ധിയായ കഥകള്‍ ഇടക്ക്‌ കൊണ്ടു തരുന്നു എന്നത്‌ കൊണ്ടാണ്‌ .. വീരേന്ദ്രകുമാറിന്റെ ഹിമാലയന്‍ യാത്രകള്‍ മറ്റൊരു രസകരമായ അനുഭവമാണ്‌ .. കഴിഞ്ഞ രണ്ട്‌ മൂന്ന് ലക്കങ്ങള്‍ കര്‍ണനെക്കുറിച്ച്‌ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍, കര്‍ണപ്രയാഗില്‍ ഇരുന്ന് - മതി വരാതെ, നിര്‍ബന്ധിച്ച്‌ നിര്‍ത്തുകയായിരുന്നു വീരന്‍. കര്‍ണനെ നമ്മള്‍ അറിയാതെ അതിരറ്റ്‌ സ്നേഹിച്ച്‌ പോകുന്ന അവസ്ഥ അത്‌ സൃഷ്ടിച്ചിരുന്നു ..

2 Comments:

Anonymous Anonymous said...

I cant believe that these words are coming from that simple person with a typical slang.

Thanks Salil for bringing it to notice.

12/15/2006 01:03:00 PM  
Blogger salil | drishyan said...

ഒരുപാടൊരുപാട് അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍...ഇത് ഹൈലൈറ്റ് ചെയ്ത് തന്നതിന് ഒരു താങ്ക്സുണ്ട്ട്ടാ.....

12/25/2006 11:58:00 AM  

Post a Comment

<< Home