:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, May 23, 2006

::അച്ചായന്റെ ദുഖം::

ണ്ടൊക്കെ നമ്മുടെ സുഹൃത്‌ സദസ്സുകളിലെ വളരെ active ആയ വ്യക്തിയായിരുന്നു അച്ചായന്‍. Oasis'ല്‍ വച്ച്‌ നടക്കുന്ന "നീണ്ട" ചര്‍ച്ചകളില്‍, കൊഴുപ്പ്‌ കൂട്ടാന്‍ അച്ചായന്‍ ഒരു അനിവാര്യ ഘടകം തന്നെയായിരുന്നു അന്ന്..

നമുക്കൊക്കെ മുമ്പേ തന്നെ അച്ചായന്‍ അങ്ങ്‌ പോയി കല്യാണം കഴിച്ചു കളഞ്ഞു. അതിനു ശേഷവും നമ്മള്‍ പലതവണ കൂടി ... എന്നാലും അച്ചായന്റെ participation ഇച്ചിരി കുറയുന്നില്ലേ എന്ന് നമ്മള്‍ ഒക്കെ അങ്ങേരെ കളിയാക്കുമയിരുന്നു അന്ന് .. അന്നൊക്കെ അതിന്‌ counter അടിച്ച്‌ തമാശകളെ വഴിതിരിച്ച്‌ വിടാനും അച്ചായന്‌ കഴിഞ്ഞിരുന്നു... ചിലപ്പോഴൊക്കെ സഭകളില്‍ ഷീജയും വരാറുണ്ടായിരുന്നു അച്ചായന്റെ കൂടെ. അങ്ങനെയുള്ള ദിവസങ്ങളില്‍ നമ്മളൊക്കെ വളരെ "മാന്യമായ" തമാശകള്‍ മാത്രമല്ലെ പൊട്ടിക്കുന്നുള്ളൂ എന്നും പറഞ്ഞ്‌ അച്ചായന്‍ തന്നെ score ചെയ്യും !!! അങ്ങനെ .. അങ്ങനെ ...

ഇന്ന് അച്ചായന്‌ ഒരു ദുഃഖം ഉണ്ട്‌ .. ഷീജക്കും .. ആദ്യമൊക്കെ ആ സംഗതി നമുക്കൊരു തമാശയായിരുന്നു .. പിന്നെ പിന്നെ അതെ ചൊല്ലി അച്ചായനും ഇച്ചിരി സീരിയസ്‌ ആയി തുടങ്ങി .. ആപ്പോള്‍ നമുക്കും ഒരു വല്ലായ്ക .. ആ വിഷയത്തെ കുറിച്ച്‌ നമ്മള്‍ സംസാരിക്കുന്നതും കുറഞ്ഞു .. അച്ചായനും ഒഴിഞ്ഞു മാറും ആ ചര്‍ച്ചകളില്‍ നിന്നും .. അങ്ങനെ വന്ന് വന്ന് പിന്നെ നമ്മള്‍ ആ വിഷയം ചര്‍ച്ചകളില്‍ വരാതെ വളരെ സൂക്ഷിച്ച്‌ സംസാരിക്കന്‍ തുടങ്ങി .. അച്ചായനും അറിയാം നമ്മള്‍ ശ്രദ്ധാപൂര്‍വമാണ്‌ സംസാരിക്കുന്നത്‌ എന്ന് .. മുമ്പൊരു ഇംഗ്ലീഷ്‌ സിനിമയില്‍ കണ്ട dialog പോലെ I know that you know that I know എന്ന മാതിരി ഒരു "നിശ്ശബ്ദത" .. പിന്നെ പിന്നെ നമ്മള്‍ തമ്മില്‍ കാണുന്നത്‌ കുറഞ്ഞു തുടങ്ങി .. ഇപ്പോള്‍ വല്ലാതെ കുറഞ്ഞു എന്ന് തന്നെ പറയാം .. ഇങ്ങനെ കാണാതിരിക്കുമ്പോള്‍ നമുക്ക്‌ ഒരു വല്ലായ്മ ഉണ്ട്‌ .. എന്നലും അവിടം നമ്മള്‍ ശൂന്യമാക്കി ഇടുന്നു ... വലിയ സ്പേസിലെ ഒരു ചെറിയ സ്പേസിലെ ഒരു വലിയ ശൂന്യത ....

4 Comments:

Blogger സന്തോഷ് said...

അച്ചായനും ഷീജയ്ക്കും ഒരാശ്വാസമാകാന്‍ സുഹൃത്തുക്കള്‍ക്കാവില്ലേ?

5/24/2006 11:29:00 AM  
Blogger Salil said...

എന്തു കൊണ്ടാണെന്നറിയില്ല .. ഇന്ന് അച്ചായന്‍ എന്നെ ഫോണില്‍ വിളിച്ചു .. ഒരു സംഗതി അന്വേഷിക്കാനാണ്‌ വിളിച്ചത്‌ .. എങ്കിലും വളരെ കാലത്തിന്‌ ശേഷം ഇന്ന് ഒരു call വന്നപ്പോള്‍ അതില്‍ ഒരു കൌതുകം തോന്നുന്നു ..

5/24/2006 01:14:00 PM  
Blogger Inji Pennu said...

ബാംഗ്ഗ്ലൂറിലെ ഒയാസിസ് ...

അച്ചായന്റെ ദുഖം പെട്ടന്നു മാറട്ടെ,ഐ തിങ്ക് ഇ കാന്‍ ഗെസ്സ് ഇറ്റ്.

5/25/2006 06:07:00 AM  
Blogger Salil said...

സന്തോഷേ .. ആശ്വാസമാവാന്‍ സുഹൃത്തുക്കള്‍ക്കാവും .. - ഒരു പരിധി വരെ .. അവനവന്റെ ദു:ഖം പങ്ക്‌ വെക്കാന്‍ ആര്‍ക്കും കഴിയില്ല ... സന്തോഷം പങ്ക്‌ വെക്കാം ..

6/05/2006 10:57:00 PM  

Post a Comment

<< Home