::അള്‍സൂര്‍ അങ്ങാടി::
ശനിയാഴ്ച .. വൈകുന്നേരം ആയപ്പോള്‍ പുറത്തിറങ്ങാതെ പറ്റില്ല എന്ന് ആയി... എങ്ങോട്ട് പോകണം എന്ന് ഒരു പിടിയുമില്ലായിരുന്നു ... പിന്നെ ചെന്ന് താരയ്ക്ക് വേണ്ടി ഒരു ചുരിദാര്‍ തയ്പിക്കാന്‍ കൊടുത്തു .. funny ആയിരുന്നു തയ്യല്‍ കടയിലെ രംഗം .. എന്റെ കൈയില്‍ അളവിന് കൊടുക്കാന്‍ ഒന്നും കരുതിയിട്ടില്ലായിരുന്നു .. പിന്നെ അവിടത്തെ ഒരു സ്ത്രീ തന്നെ ഒരു മോഡല്‍ ആയി - അവരെ base ചെയ്ത് അളവുകള്‍ പറയാന്‍ പറഞ്ഞു ..!!! അവര്‍ക്ക് അതില്‍ വലിയ പ്രശ്നമൊന്നും കണ്ടില്ലെങ്കിലും എനിക്കൊരു ചെറിയ ചമ്മല്‍ ഉണ്ടായിരുന്നു ... ഒരു തരത്തില്‍ അളവ് കൊടുത്ത് ഇങ്ങ് പോന്നു ...
പിന്നെ നേരെ അള്‍സൂര്‍ അങ്ങാടിയിലേക്ക് പോയി - പ്രത്യേകിച്ചൊന്നിനുമല്ല .. ചുമ്മാ കറങ്ങാന്‍ .. അവിടെ രഥോല്‍സവത്തിന്റെ തിരക്കാണ് എങ്ങും .... ഡിജിറ്റല്‍ ക്യാമറ തുറന്ന് അങ്ങാടിയുടെ കുറേ പടം പിടിച്ചു ..

അങ്ങനെ ഒരു ദിവസം കൂടി കടന്നു പോയി ...

2 Comments:
അള്‍സൂരില്‍ ഒരു തടാകം ഇല്ലേ?
Sali,
valare nannayittundu.
Ella bhavukangalum.
Rejilal
Post a Comment
<< Home