:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, April 19, 2006

::മന്ദാരം::

മ്മുടെ തൊടികളില്‍ നിന്നും വളരെ വേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു പൂവാണ്‌ മന്ദാരം. നമ്മള്‍ തോട്ടങ്ങളൊക്കെ ബെഗോണിയയ്ക്കും, മൊസാണ്ടയ്കും വേണ്ടി ഒരുക്കുമ്പോള്‍, പാവം മന്ദാരം തെങ്ങിന്റെ ചുവട്ടിലേക്ക്‌ വലിച്ചെറിയുപ്പെടുന്നു.. ആ ഒരു സങ്കടത്തില്‍ നിന്നാണ്‌ ഈ ബൂലോകം പിറന്നത്‌.. നാട്ടിലെ തൊടികള്‍ക്കും, ചെടികള്‍ക്കും, പൂക്കള്‍ക്കും വേണ്ടി ഈ ബൂലോകം ഞാന്‍ സമര്‍പ്പിക്കുന്നു..

2 Comments:

Blogger സു | Su said...

മന്ദാരം എനിക്കിഷ്ടമുള്ള ഒരു പൂവാണ്. വെളുപ്പും, വയലറ്റും.

പിന്നെ പാട്ടും
“മന്ദാരപ്പൂവുണ്ടോ, മാണിക്യക്കല്ലുണ്ടോ”....

5/09/2006 12:21:00 PM  
Blogger പാപ്പാന്‍‌/mahout said...

മന്ദാരം എനിക്കു വേദനയുള്ള ഒരോര്‍മ്മയാണ്‍. മുറ്റത്തുനിന്നിരുന്ന മന്ദാരത്തിന്റെ കൊമ്പൊടിച്ചാണ് എന്റെ അച്ഛന്‍ എന്നെ തല്ലാറ്, കുട്ടിയായിരുന്ന ഞാന്‍ കുരുത്തക്കേടു കാട്ടുമ്പോള്‍‌.

ഈ മന്ദാരം പക്ഷേ വളരെ നന്നായിട്ടുണ്ട് (മിക്കവാറും പോസ്റ്റുകളൊക്കെ ഞാന്‍ വായിച്ചു). നുറുങ്ങുപോസ്റ്റുകളിലൂടെ വായനക്കാരുടെ മനസ്സിനെ ചൂണ്ടയിട്ടുപിടിക്കാന്‍ സലിലിനു കഴിയുന്നു.

5/17/2006 08:42:00 PM  

Post a Comment

<< Home