:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Thursday, April 20, 2006

:: തണുപ്പുള്ള ആ കണ്ണാടിപ്പൂവ്‌ ::

ന്ദാരത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ തൊടിയില്‍ ഒക്കെ കറങ്ങി നടക്കുന്നത്‌ പതിവായിരിക്കുന്നു !!.. എന്തൊക്കെ കാഴ്ചകളാണ്‌ പുതിയതായി കാണാനുള്ളത്‌ എന്ന് കാണാന്‍. നമ്മള്‍ എന്ത്‌ നോക്കുന്നുവോ അതേ കാണാന്‍ പറ്റുകയുള്ളൂ .. !! ഇത്തവണ ഓര്‍ത്തത്‌ കുട്ടിക്കാലത്ത്‌ സ്കൂളില്‍ പോകുമ്പോള്‍ കിളയില്‍ ( മണ്‍തിട്ടക്ക്‌ കണ്ണൂരില്‍ പറയുന്ന പേര്‌ ) നിന്നും പറിച്ച്‌ കണ്ണില്‍ എഴുതുന്ന ഒരു ജെല്‍ പോലത്തെ ഒരു ചെടിയെയായിരുന്നു .. കൊച്ച്‌ കൂമ്പ്‌ പോലത്തെ നല്ല തണുപ്പ്‌ ഉള്ള ഒരു ചെടി .. അതിന്റെ പേര്‌ ഓര്‍മ്മയില്ല .. എങ്കിലും നല്ല തണുപ്പായിരുന്നു അത്‌ കണ്ണില്‍ വരച്ചാല്‍ ..

10 Comments:

Blogger രാജ് said...

ഞാനും ഓര്‍ക്കുന്നില്ല. എന്നാലും ഒന്നു ശ്രമിച്ചുനോക്കിയപ്പോള്‍ “തണ്ണീര്‍..” എന്നു തുടങ്ങുന്നെന്തോ ആയിരുന്നുവെന്നു തോന്നുന്നു. തെറ്റാവും!

4/20/2006 10:41:00 PM  
Blogger aneel kumar said...

" തണുപ്പുള്ള ആ കണ്ണാടിപ്പൂവ്‌ " ഏതാണെന്നറിയില്ല.
ഒരു പുല്‍ച്ചെടിയുണ്ട്. മണ്‍‌തിട്ടയില്‍ത്തന്നെ വളരുന്നത്. പുതുതായി വരുന്ന വേരുകള്‍ ജെല്‍‌ പോലുള്ള വസ്തുവാല്‍ പൊതിഞ്ഞിരിക്കും. ഞങ്ങളതിന്റെ സുറുമ എന്നുവിളിച്ചു, കണ്ണില്‍ പുരട്ടുമായിരുന്നു.
(മണ്ണിലേയ്ക്കാഴ്ന്നിറങ്ങാന്‍ സഹായകമാവാനാവും ഈ പുല്ലിനീ ജെല്‍)

4/20/2006 10:49:00 PM  
Blogger Manjithkaini said...

ഞാനും മറന്നുപോയി ആ പുല്ലിനെ. ഇനി എന്തൊക്കെ ഓര്‍മ്മയിലുണ്ടെങ്കിലെന്ത്. മണ്‍‌തിട്ടകളില്‍ ആരുമറിയാതെ വളരുന്ന അതിന്റെ വേരുകള്‍ കരുതിവച്ചിരുന്ന ആ തണുപ്പ്, അതു വേറെവിടെ കിട്ടും. സസ്യശസ്ത്രജ്ഞന്മാര്‍ ആരെങ്കിലും അതിനേക്കുറിച്ചൊന്നു പറയൂ. പേരും നാളുമൊക്കെ. കുമാറേട്ടനോ തുളസിയോ അതിന്റെയൊരു പടവുമെടുത്തിടൂ...പ്ലീസ്.

4/21/2006 08:53:00 AM  
Anonymous Anonymous said...

മഷിതണ്ട്‌ (വെള്ളംകുടി)?

4/21/2006 11:52:00 AM  
Blogger Manjithkaini said...

മഷിത്തണ്ടല്ല തുളസീ(ഒരു മഷിത്തണ്ടു കണ്ടിട്ടെത്ര നാളായി!). കണ്ണിത്തുള്ളി എന്ന പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. അതു ചിലപ്പോള്‍ പ്രാദേശിക രൂപമാകാം. കണ്ടുകിട്ടുകയാണെങ്കില്‍ ഒരു നല്ല പടത്തിനു സ്കോപ്പുണ്ട്. നമ്മുടെ ഡ്രസിലിന്റെ പ്രൊഫൈലിലുള്ള മഴത്തുള്ളിയേക്കാള്‍ മനോഹരമായിരിക്കും അതിന്റെ വേരുകള്‍. പണ്ടു സ്കൂളിലേക്കു കാല്‍‌നടയായി പോകുമ്പോള്‍ എത്രയോ പുല്ലുകളോടും പൂക്കളോടും സംസാരിച്ചു. ഓര്‍ത്തെടുക്കാന്‍ നോക്കുമ്പോഴാണറിയുന്നത്, പലതിന്റെയും പേരുപോലും മനസില്‍ നിന്നും മറഞ്ഞിരിക്കുന്നു. എന്നെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ ബന്ധുക്കളെക്കാണാനിറങ്ങും മുമ്പ് ഈ ചെടികളെയും പൂക്കളെയുമൊക്കെ തേടിയിറങ്ങണം.......

4/21/2006 08:35:00 PM  
Blogger Salil said...

മഞ്ജിത്‌ .... അത്‌ കണ്ണിത്തുള്ളി തന്നെ ..
നമ്മള്‍ കണ്ണൂര്‍ക്കാരും അതിനെ കണ്ണിത്തുള്ളി എന്ന് തന്നെയാണ്‌ പറഞ്ഞിരുന്നത്‌ ..

വെറും ബൂര്‍ഷ്വാ ചിന്താഗതി കൊണ്ട്‌ പറയുകയല്ല.. ഇന്നത്തെ കുട്ടികള്‍ക്ക്‌ എന്തൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട്‌ ...

പണ്ട്‌ സ്കൂളില്‍ നിന്നും വരുമ്പോള്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത്‌ കണ്ടാല്‍ അവിടെ നിന്ന് "ഠപ്പോ" പൊട്ടിക്കുമായിരുന്നു ... !!! അതൊക്കെ കഴിഞ്ഞ്‌ വീട്ടില്‍ എത്തുമ്പോള്‍ കുപ്പായമൊക്കെ നനഞ്ഞ്‌ കുതിര്‍ന്നിട്ടുണ്ടാവും ... എന്നാലും അതൊക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു ....

4/21/2006 11:21:00 PM  
Blogger രാജ് said...

തണ്ണീര്‍ തണ്ണീര്‍ ന്നു അനവധി തവണ പറഞ്ഞപ്പോള്‍ തണ്ണീര്‍ക്കുടം എന്നോര്‍മ്മ വന്നതുപോലെ തോന്നി. ഇപ്പോഴാണു് കൂടുതല്‍ പ്രയാസം, ആ പേര് അപ്രകാരം തന്നെയായിരുന്നാലും എന്റെ മാനസികവ്യായാമം വരുത്തിവച്ച മിഥ്യാബോധമല്ലേ എന്നൊരു സംശയം പ്രബലമായിരിക്കുന്നു. ഇതാണു പ്രവാസത്തിന്റെ കഷ്ടത, ഓര്‍ക്കുവാന്‍ ശ്രമിച്ചാല്‍ നഷ്ടം, ഓര്‍ക്കാതിരുന്നാലും നഷ്ടം.

സലില്‍ “ഠപ്പേ” പരിപാടി പലവട്ടം പ്രാക്റ്റീസ് ചെയ്തിട്ടും സ്വായത്തമാക്കുവാന്‍ കഴിയാതിരുന്ന ഒരു “സാധാ” വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.

4/22/2006 01:38:00 AM  
Blogger Salil said...

അന്ന് ഠപ്പേ പൊട്ടിച്ച്‌ കഴിഞ്ഞാല്‍, ബഷീര്‍ക്ക വരട്ട്‌ ചൊറിയെ കൊണ്ട്‌ പറഞ്ഞത്‌ പോലെത്തെ ഒരു നിര്‍വൃതി തന്നെയായിരുന്നു ...

4/22/2006 06:28:00 AM  
Blogger പാപ്പാന്‍‌/mahout said...

കണ്ണിത്തുള്ളി എന്നാണ്‍ ഞങ്ങളും വിളിച്ചിരുന്നത്. തണുപ്പുള്ള പ്രഭാതങ്ങളില്‍ പുല്‍‌ക്കൊടിയുടെ അറ്റത്ത് ജെല്‍‌ പോലെ കാണുന്നത്.

‘ഠപ്പേ’ പൊട്ടിക്കാന്‍ പഠിച്ചതായിരുന്നു 4-ആം ക്ലാസ്സിലെ എന്റെ ഏറ്റവും വലിയ അച്ചീവ്മെന്റ്.

ഒക്കെ ഓര്‍മ്മിപ്പിക്കുന്നതിനു നന്ദി.

5/17/2006 08:53:00 PM  
Anonymous Anonymous said...

സ്കൂളില്‍ സൈക്കിളില്‍ ആണു പോയിരുന്നതു. അപ്പൊ ഞാന്‍ സൈക്കല്‍ ഈ ചെളിക്കുണ്ടിലേക്കു ഇറക്കുമായിരുന്നു..ഒരു വാട്ടര്‍ സ്ലൈഡു പോലെ.
അതിനു അമ്മേടെ അട്ത്തൂന്നു ഒത്തിരി അടിയും മേടിച്ചിട്ടുണ്ടു.

5/18/2006 02:37:00 AM  

Post a Comment

<< Home