:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, May 12, 2006

:: മഴ വന്നു മുറ്റത്തേക്ക്‌ ::

ഴക്കാലം തുടങ്ങീന്നാ തോന്നുന്നത്‌ ബാംഗളൂരില്‌ .. കഴിഞ്ഞ 3 ദിവസമായി വൈകിട്ടാകുമ്പോള്‍ മഴയായി ... അതു കൊണ്ട്‌ രാത്രി ഉറക്കം സുഖം !!!

പഴമക്കാര്‍ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌ .. ബാംഗളൂര്‍ പണ്ട്‌ വലിയ ഒരു ഉദ്യാനത്തിന്റെ നടുവില്‍ ചില ചെറിയ ചെറിയ കെട്ടിടങ്ങള്‍ ഉള്ള ഒരു സ്ഥലം ആയിരുന്നു എന്ന് .. വികസനം വന്ന് വല്ലാണ്ടങ്ങ്‌ ആയപ്പോഴേക്കും .. കുറേ കെട്ടിടങ്ങള്‍ക്കിടയിലെ കൊച്ചു തോട്ടങ്ങള്‍ ഉള്ള സ്ഥലം ആയി മാറി ഇവിടം ... നഗരം ഒരു തരത്തില്‍ ഇന്ന് തിങ്ങിക്കൂടി പൂരപ്പറമ്പ്‌ പോലെയായി .... ഓരോ ദിവസവും 5000 ത്തിന്‌ മേലെ ആള്‍ക്കാര്‍ പുതുതായി നഗരത്തില്‍ വരുന്നുണ്ടത്രെ .. അതുകൊണ്ടു തന്നെയാവണം കാലാവസഥയും വല്ലാതെ മാറി ... വേനല്‍ക്കാലം കേരളത്തെക്കാള്‍ കടുപ്പമാണ്‌ ഇപ്പോള്‍ .. മഴപെയ്യുന്നത്‌ കാണുമ്പോള്‍ ഇറങ്ങി ഒറ്റ ഓട്ടം വെച്ച്‌ കൊടുക്കാന്‍ ആണ്‌ തോന്നുന്നത്‌ ..

എന്തായാലും മഴ പെയ്തല്ലോ .. ഇനി എല്ലാം മറക്കാം ..

മഴ ശരിക്ക്‌ ഉള്ള്‌ നിറയെ ആവാഹിക്കണമെങ്കില്‍ കാട്ടില്‍ മഴപെയ്യുന്നത്‌ കാണണം .. മഴയുടെ രൌദ്രത കാണണമെങ്കില്‍ കടപ്പുറത്ത്‌ പോയിരുന്ന് കടലില്‍ മഴപെയ്യുന്നത്‌ കാണണം

2 Comments:

Anonymous Anonymous said...

ബാംഗ്ലൂര്‍! എനിക്കോര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന
സ്ഥലം. പക്ഷെ അവിടെ മഴ പെയുന്നതു ഓര്‍മ്മ കിട്ടുന്നില്ല. കേരളത്തിലെ പോലെ ഇത്രം ഭംങ്ങി ആയി മഴ പെയ്യുന്നതു ഞാന്‍ വേറെ എവിടേയും കണ്ടിട്ടില്ല.

5/18/2006 02:26:00 AM  
Blogger പാപ്പാന്‍‌/mahout said...

സലില്‍, അവസാനത്തെ പാര (para) കറുകറക്റ്റ്...

5/18/2006 02:34:00 AM  

Post a Comment

<< Home