:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Thursday, May 04, 2006

::ചെമ്പകങ്ങള്‍ പൂത്ത്‌ നില്‍ക്കുന്ന കാവുകള്‍ ::

ത്തവണ നാട്ടില്‍ പോയത്‌ ജോബിയുടെ കല്യാണത്തിന്‌ പങ്കെടുക്കാന്‍ കൂടിയായിരുന്നു. രാവിലെ 8 മണിയയപ്പോള്‍ തന്നെയിറങ്ങി. കണ്ണൂര്‌ നിന്നും വെള്ളരിക്കുണ്ട്‌ വരെ പോകണം. താരയും നീലയും യാത്ര എന്ന്‌ പറഞ്ഞപ്പോള്‍ ചാടിയിറങ്ങി !! ..കുറെ നാളായി നാട്ടിലൂടെയുള്ള ഒരു ദൂര യാത്ര ചെയ്തിട്ട്‌ .. അത്‌ കൊണ്ട്‌ തന്നെ ഉത്സാഹം ഇത്തിരി കൂടുതലായിരുന്നില്ലേ എന്ന ഒരു തോന്നല്‍ ....

പോകുന്ന വഴികളൊക്കെ ഞാന്‍ മന്ദാരപൂക്കളെ അന്വേഷിക്കുകയായിരുന്നു .. എങ്ങും കാണാനില്ല പാവം കുഞ്ഞു വലിയ വെള്ളപ്പൂക്കള്‍ എന്ന കാഴ്ച വളരെ വേദനിപ്പിച്ചു .. ഞാന്‍ താരയോടും പറഞ്ഞു .. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ടെന്നും .. ഇനി മന്ദാരപൂക്കളാണ്‌ എന്റെ ചങ്ങാതികളെന്നും ഒക്കെ .. അവള്‍ക്കും ഉത്സാഹം കാണാം മുഖത്ത്‌ ...

മന്ദാരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കണ്ണിന്‌ കുളിര്‍മയേകിയ കാഴ്ച വഴിക്കിരുവശവും ഉള്ള കാവുകളിലെ നിറയെ പൂത്തു നില്‍ക്കുന്ന ചെമ്പകങ്ങളായിരുന്നു .. മുതലയുടെ മേല്‌ പോലതെ തൊലിയോടെയുള്ള ചെമ്പകമരത്തിലെ സുന്ദരമായ പൂക്കളുടെ വശ്യമായ മണം .. എത്ര എത്ര കാവുകളാണ്‌ ... എല്ലാ കാവുകളും ഒരു നാള്‍ നടന്നു സന്ദര്‍ശിക്കണം എന്ന് തീരുമാനിച്ച്‌ നമ്മള്‍ മറ്റു പലതും സംസാരിച്ചു .. നീല ആകെ ക്ഷീണിച്ചു .. പഴയ പാവം മാരുതി കിതച്ച്‌ കിതച്ച്‌ മലകയറുമ്പോള്‍, ഓടിക്കുന്നയാളെ പോലെ തന്നെ കൂടെയിരിക്കുന്നവരും ക്ഷീണിച്ച്‌ വശം കെടും .. ഒരു ഘട്ടത്തില്‍ അവളുടെ മുഖം ചുകന്ന് വരുന്നുണ്ടോ എന്ന് പോലും നമുക്ക്‌ തോന്നിയിരുന്നു .. എന്നാലും പുതിയ ലോകത്തിലെ പുതിയ കാഴ്ചകള്‍ കാണുന്നതില്‍ അവളെ അതൊന്നും തന്നെ അലോസരപ്പെടുത്തുന്നില്ല എന്ന് മനസ്സിലായി .. അവള്‍ ഉറങ്ങിയും ഉണര്‍ന്നും യാത്ര ശരിക്ക്‌ ആസ്വദിക്കുന്നുണ്ടായിരുന്നു ..

8 Comments:

Anonymous Anonymous said...

എളേമ്മയുടെ വീട്‌ വെള്ളരിക്കുണ്ടാണ്‌. മന്ദാര പൂവുകള്‍ ഞാന്‍ കൊണ്ടു തരാം ഉടനെ.

5/04/2006 10:23:00 AM  
Blogger വിശാല മനസ്കന്‍ said...

പ്രിയ സലി (ലോകത്തെ എല്ലാ സലിലുമാരെയും സലിയെന്നാ വിളിക്കുക എന്ന വിശ്വാസത്തില്‍..)

എന്ത്യേ ഇത്ര പെട്ടെന്ന് പോസ്റ്റ് നിറുത്തിയത്? ഒരു പാട് കാഴ്ചകള്‍ പ്രതീക്ഷിച്ചു, ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍.

നല്ല എഴുത്ത്.

5/04/2006 11:23:00 AM  
Blogger Salil said...

മടി .. വെറും മടി .. അല്ലാതെന്ത്‌ .. ഇപ്പോള്‍ ഞാന്‍ വീണ്ടും ബ്ലോഗ്‌ വായിച്ചപ്പോള്‍ കണ്ടുപിടിച്ചു എല്ലാ അക്ഷര പിശാചുകളെയും .. അതും മടി കൊണ്ട്‌ സംഭവിച്ചതാണ്‌ ..

5/04/2006 04:38:00 PM  
Blogger യാത്രാമൊഴി said...

നന്നായിരിക്കുന്നു.
മടിക്കാതെ എഴുത്തു തുടരൂ...
പിശാചുകള്‍ പതിയെ‍ ഒഴിഞ്ഞുപൊയ്ക്കൊള്ളും.

5/05/2006 09:14:00 AM  
Blogger Salil said...

'അകലെയുള്ള' നാട്ടിന്‍പുറങ്ങളിലൂടെയും, മലമ്പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ - ഇവിടെയൊക്കെ താമസിക്കുമ്പോള്‍ വല്ല അസുഖവും വന്നാല്‍ എങ്ങനെ ആശുപത്രിയില്‍ എത്തും - എന്ന ഒരു ഭയം ഉള്ളില്‍ തോന്നാറുണ്ട്‌ .. എത്ര സുന്ദരമായ സ്ഥലമായാലും ഈ ഒരു ഭയം ആ സ്ഥലത്തു നിന്നും നമ്മെ ദൂരെ മാറ്റിക്കളയുന്നു എന്നും തോന്നാറുണ്ട്‌ ..

വെള്ളരിക്കുണ്ടില്‍ എത്തിയപ്പോഴും ഇതു തന്നെയായിരുന്നു തോന്നിയത്‌ .. നമുക്കൊക്കെ ഒരു തരം ടൂറിസ്റ്റിന്റെ മനസ്സാണ്‌ ..

5/05/2006 09:44:00 AM  
Blogger ദേവന്‍ said...

സലിലിനൊരു മന്ദാരം

5/05/2006 12:58:00 PM  
Blogger Salil said...

നന്ദി ദേവാ ..
മന്ദാരം തേടിയുള്ള അലച്ചിലിനാണ്‌ .. അത്‌ കൈയില്‍ കിട്ടുന്നതിനേക്കാള്‍ രസം .. !!!

5/05/2006 01:45:00 PM  
Anonymous Anonymous said...

ഞാന്‍ മന്ദാരപൂവ് കണ്ടിട്ടേ ഇല്ല എന്നു തോന്നുന്നു.
അതിന്റെ ആംഗലേയ നാമം എന്താണു എന്നു അറിയോ? ഇവിടത്തെ ചെടി നര്‍സറൈകള്‍ വഴി കറങ്ങുംബോള്‍ നോക്കാന്‍ ആണു.

5/18/2006 02:32:00 AM  

Post a Comment

<< Home