:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, May 17, 2006

::ഒഴിഞ്ഞ പാത്രങ്ങള്‍ ::

ന്ന് ട്രാഫിക്‌ ബ്ലോക്കില്‍ നില്‍ക്കുമ്പോള്‍ വശത്ത്‌ ആയി കണ്ട "പിസാഹട്‌" പഴയ ഒരു സംഭവം ഓര്‍മിപ്പിക്കുകയുണ്ടായി .. ഒരിക്കല്‍ താരയുടെ കൂടെ ഒരു പിസ കഴിക്കണം എന്ന് കരുതി ഇന്ദിരാനഗറിലെ പിസാഹട്ടില്‍ പോകുകയുണ്ടായി .. എനിക്കു തോന്നുന്നു ആദ്യത്തെതും അവസാനത്തെതുമായ പിസ സന്ദര്‍ശനമായിരുന്നു അതെന്ന് .. അന്ന് അവിടെ ഒരു കുടുംബം വന്നിരുന്നു .. അച്ഛനും അമ്മയും കുഞ്ഞും പിന്നെ കുഞ്ഞിനെ എടുത്ത്‌ കൊണ്ട്‌ ഒരു 'കുട്ടിയും'. കുട്ടി കുഞ്ഞിനെ 'നന്നായി' നോക്കാന്‍ വേലക്ക്‌ വച്ചിരിക്കുന്നതാണെന്ന് കണ്ടാല്‍ അറിയാം .. കുഞ്ഞിയും ( താരയെ ഞാന്‍ അങ്ങനെയാണ്‌ വീട്ടില്‍ വിളിക്കാറ്‌ !! ) ഞാനും ആ കുട്ടിയെ ഒന്ന് നോക്കി - സങ്കടം തോന്നിയെങ്കിലും നമ്മള്‍ നമ്മുടെ കൊച്ചു വര്‍ത്തമാനങ്ങളിലേക്ക്‌ തിരിഞ്ഞു .. പിന്നീട്‌ അല്‍പം കഴിഞ്ഞപ്പോള്‍ അവര്‍ക്ക്‌ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു. വര്‍ണാഭമായ ഭക്ഷണം മേശമേല്‍ നിരന്നു കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ കുട്ടി കുഞ്ഞിനെ ഒരു കസേരയില്‍ അമ്മയ്ക്ക്‌ അരികില്‍ കൊണ്ടു വന്നിരുത്തി. അതു കഴിഞ്ഞപ്പോള്‍ ആയമ്മ കുട്ടിയോട്‌ പറയുകയാണ്‌ -

"നീ പോയി പുറത്ത്‌ നിന്നോ, വിളിക്കാം "

നെഞ്ഞിനകത്ത്‌ ഒരു ശൂന്യതയാണ്‌ പെട്ടെന്നുണ്ടായത്‌ .. മനുഷ്യര്‍ക്ക്‌ എത്രപെട്ടെന്ന് ഇത്ര ചെറുതാവാന്‍ കഴിയുന്നു .. പല പല ചിത്രങ്ങളും മനസ്സിലൂടെ മാഞ്ഞ്‌ മറഞ്ഞ്‌ പോയി ... കുഞ്ഞുന്നാളില്‍ ഒരിക്കല്‍ ഞാന്‍ ചോറുണ്ണാന്‍ മടി കാട്ടിയപ്പോള്‍ - അമ്മയുടെ ശകാരത്തെ നേരിടാന്‍ ആയി പ്ലേറ്റില്‍ കൈയിട്ട്‌ ചുമ്മാ പെറുക്കി കളിച്ചു .. അതിനിടെ വറ്റുകള്‍ താഴെയും പോയി ശകലം ... പിന്നീടിത്‌ കണ്ട അമ്മ, കോപം കൊണ്ട്‌ ചുകക്കുകയും നിലത്ത്‌ നിന്നും ചോറ്‌ വാരി എന്നെ കൊണ്ട്‌ തീറ്റിച്ചതും കൊള്ളിയാന്‍ പോലെ മനസ്സിലൂടെ പാഞ്ഞു ... ജോലിയില്ലാതിരുന്ന ഒരു കാലത്ത്‌ ധനരാജിന്റെ കൂടെ താമസിക്കുമ്പോള്‍, വെറും ചോറ്‌ തിന്ന് അത്താഴം കഴിച്ചതും ഓര്‍ത്തു ... പട്ടിണി കിടക്കേണ്ടി വന്നിട്ടൊന്നും ഇല്ലെങ്കിലും എനിക്ക്‌ ജീവിതത്തില്‍ പട്ടിണിയുടെ തീവ്രത എന്തെന്നറിയാം .. അതൊക്കെയും - പിന്നെ എന്തൊക്കെയൊ ഒക്കെയായിരുന്നു അവിടെയിരുന്നപ്പോള്‍ മനസ്സിലൂടെ കടന്നു പോയത്‌ ... വലിയ എന്തൊക്കെയോ ഭാവിച്ച്‌ നടക്കുന്ന ഇവരൊക്കെ എത്ര നിസ്സാരര്‍ .. നിറകുടം തുളുമ്പില്ല എന്ന് പറയും ... ഒഴിഞ്ഞ പാത്രങ്ങളും തുളുമ്പില്ല ...

32 Comments:

Blogger reshma said...

സലീല്‍, ഒരു പാടു ചിത്രങ്ങള്‍ എന്റെ മനസ്സിലും. കൂട്ടുകുടുംബം ഒത്തു കൂടുമ്പോള്‍ എല്ലാരേം തീറ്റിപോറ്റാന്‍ സുബഹി ബാങ്കിനൊപ്പം ഉണരുന്ന അടുക്കളകള്‍. അരച്ചും മുറിച്ചും വെച്ചും വിളമ്പിയും എച്ചില്‍ പാത്രങ്ങള്‍ കഴുകിയും, അടുക്കളയിലെ ഒരു കോണില്‍ പലയിട്ടിരുന്ന് ബാക്കിയായത് തിന്നും പിന്നെ അടുത്ത ഭക്ഷണമാമാങ്കത്തിനുള്ള അരപ്പും തേപ്പും.. ഈ സീനത്തിനും മുതാസിനും ഒക്കെ എന്തൊരു നാറ്റമാന്ന് കുട്ടിയായിരുന്നപ്പോ പറഞ്ഞ് ചിരിച്ചിട്ടുണ്ട്. എല്ലാരേം പോലെ റ്റിവി കാണാനും പേപ്പര്‍ വായിക്കാനും അവരേം കൂട്ടാന്ന് ചോദിച്ചാല്‍ ‘പണിക്കാരെ നിര്‍ത്തേണ്ടിടത്ത് നിര്‍‌ത്തിയില്ലെങ്കില്‍ ..’ ഇടക്കിടെ ഓര്‍ത്ത് സ്വന്തത്തോട് ദേഷ്യപ്പെടാനേ ധൈര്യമുള്ളൂ.

5/18/2006 01:11:00 AM  
Blogger രാജ് said...

സലീല്‍ വളരെ നന്നായി എഴുതുന്നു.

5/18/2006 01:53:00 AM  
Anonymous Anonymous said...

കഷ്ടം!.എങ്ങിനെ മനുഷ്യനു ഇങ്ങിനെ കഴിയുന്നു. മിക്കവാറും കേരളത്തിനു വെളിയില്‍ ആണു ഇതു ഞാന്‍ കണ്ടിട്ടുള്ളതു. നിങ്ങള്‍ക്കു മേടിച്ചു കൊടുക്കാമായിരുന്നില്ലേ ആ കുഞ്ഞിനും ഒരു പിസ്സാ?

5/18/2006 02:01:00 AM  
Blogger പാപ്പാന്‍‌/mahout said...

എന്തിന്? ആ കുട്ടിയെ വെറുതെ അടി കൊള്ളിപ്പിക്കാനോ?
ബാംഗളൂരൊക്കെ ഇപ്പൊ ഉള്ളവരുടെ വരുമാനവും, ഉള്ളവനും ഇലാത്തവനും തമ്മിലുള്ള അകലവും കൂടുകയാണെന്നൊരു ധ്വനി സലിലിന്റെ മറ്റൊരു പോസ്റ്റില്‍ കേട്ടു. അതോടൊപ്പം കുറഞ്ഞുവരുന്നതായിരിക്കും ആളുകളുടെ മനുഷ്യത്വം.

5/18/2006 02:32:00 AM  
Blogger Santhosh said...

സലില്‍, പൊള്ളുന്ന വരികള്‍.

5/18/2006 05:30:00 AM  
Blogger prapra said...

ഇത് വല്ലാതെ മനസ്സില്‍ തട്ടി. ഇത്തരക്കാരെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല സലില്‍.
“കുട്ടി“ എന്ന തമിഴ് ചിത്രം ഇത്തരത്തിലുളള ഒരു കുട്ടിയുടെ കഥ പറയുന്നു.

5/18/2006 05:32:00 AM  
Blogger ഉമേഷ്::Umesh said...

"നിറകുടം തുളുമ്പില്ല എന്ന് പറയും ... ഒഴിഞ്ഞ പാത്രങ്ങളും തുളുമ്പില്ല ..."

തികച്ചും അര്‍ത്ഥവത്തായ വരികള്‍...

5/18/2006 05:40:00 AM  
Blogger Salil said...

പരിഷ്കൃത സമൂഹം black and white ലോകം മാത്രം സ്വപ്നം കാണാന്‍ അനുവദിച്ചിട്ടുള്ള ഈ കുഞ്ഞുങ്ങളെ കാണുന്നത്‌ എന്റെ ജീവിതത്തില്‍ എന്നും ഒരു നൊമ്പരം ആണ്‌ .. പല തവണ കണ്ട്‌ കണ്ട്‌, ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി, അപ്രധാനമായ കാഴ്ചയായിപോകുന്നുവോ എന്ന ഒരു ഭീതിയും തോന്നാറുണ്ട്‌ ... അങ്ങനെ സംഭവിച്ചാല്‍ പിന്നെ നമുക്ക്‌ ഈ ലോകത്ത്‌ ജീവിക്കാനുള്ള അര്‍ഹത നമുക്ക്‌ നഷ്ടപ്പെട്ടു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ ..

എന്തൊക്കെ പരാധീനതകള്‍ ഉണ്ടെങ്കിലും, എന്റെ കേരളത്തെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും ഇത്തരം കാര്യങ്ങളിലൊക്കെ ശക്തമായ പ്രതിരോധം ജനങ്ങള്‍ ഇവിടെ നടത്തിയിരുന്നു എന്നതാണ്‌ .. എന്നാല്‍ മാറുന്ന ലോകത്തിനൊത്ത്‌ കേരളവും മാറുന്നു എന്നതാണ്‌ ഇന്നിന്റെ ക്രൂരമായ കാഴ്ച ..

5/18/2006 06:28:00 AM  
Blogger കണ്ണൂസ്‌ said...

ഒരു പ്രതിരോധവും മനുഷ്യത്വവും കേരളം കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ - നിങ്ങള്‍, വലിയവര്‍- ചെറിയവര്‍ വേര്‍തിരിവുകള്‍, എല്ലായിടത്തേയും പോലെ കേരളത്തിലും, മലയാളികള്‍ക്കിടയിലും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‌.

5/18/2006 09:16:00 AM  
Blogger Unknown said...

പുറത്ത് പോയി നില്‍ക്കുന്ന ആ കുട്ടിയുടെ രൂപമുണ്ട് മനസ്സിലിപ്പോള്‍..

അവനവനുവേണ്ടി മാത്രം സുഭിക്ഷമായി ജീവിച്ച്, മറ്റുള്ളവര്‍ക്ക് (ഇല്ലാത്തവര്‍ക്ക്) വേണ്ടി “വെറും വിചാരത്തിന്റെ” അപ്പക്കഷണം മാത്രം എറിഞ്ഞിട്ട് ആത്മനിര്‍വൃതിയടയുന്നവരുടെ എണ്ണം പെരുകി പെരുകി വരുന്നിടത്ത് എന്ത് പ്രതിരോധം, എന്ത് പ്രവര്‍ത്തി.

അധികം വൈകാതെ, ഈ വിചാരം കൂടിയില്ലാതെയാകുമല്ലോ...അപ്പോള്‍ എല്ലാവര്‍ക്കും ജീവാനന്ദം..പരമാനന്ദം...

5/18/2006 09:29:00 AM  
Blogger Salil said...

ഇല്ല മാറും .. മറിയേ തീരൂ .. മനുഷ്യരൊക്കെ ചിന്തിക്കുന്ന രീതികള്‍ ഒക്കെ മാറും ... കടിച്ചു കീറി മത്സരിച്ച്‌ നമുക്ക്‌ എത്ര നാള്‍ ഇങ്ങനെ പോകാന്‍ കഴിയും ?? മടുക്കുമ്പോള്‍ സഹകരണതിന്റെയും സഹനത്തിന്റെയും മാര്‍ഗം തേടിത്തുടങ്ങും ആള്‍ക്കാര്‍ ..

ചുരുങ്ങിയ പക്ഷം അങ്ങനെ ഉള്ള പ്രതീക്ഷയെങ്കിലും ഇല്ലെങ്കില്‍ പിന്നെ, ജീവിതത്തിനെന്താണൊരര്‍ഥം ...

5/18/2006 09:49:00 AM  
Blogger Salil said...

കൈരളിയും മറ്റുള്ളവരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല എന്ന് കരുതുന്നത്‌, കേരളം എന്നും ഇങ്ങനെതന്നെയായിരുന്നു എന്ന് വിശ്വസിക്കുന്നവരുടെയും - അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാനും പറഞ്ഞ്‌ പരത്താനും ആഗ്രഹിക്കുന്നവരുടെ താല്‍പര്യമാണ്‌ ..
നമ്മള്‍ കാണുമ്പോഴേക്കും കേരളത്തിന്റെ മുഖഛായ വല്ലാതെ മാറിയിരുന്നു ...

5/18/2006 09:54:00 AM  
Blogger മുല്ലപ്പൂ said...

മനസ്സില്‍ ഒരു നൊമ്പരം.. അതു അറിവായ്‌ അടുത്ത തലമുറയിലേക്കു പകരാന്‍..

ഇങ്ങനെ ഒന്നും ആകരുത്‌ എന്നു നമ്മുടെ കുഞ്ഞുങ്ങളോടു പറയാന്‍.... ഈശ്വരാ...

5/18/2006 10:07:00 AM  
Blogger കുറുമാന്‍ said...

കുറഞ്ഞ വരികളിലൂടെ, വലിയ കാര്യങ്ങള്‍ പറയുവാനുള്ള താങ്കളുടെ കഴിവിനെ ഞാന്‍ ആശംസിക്കുന്നു സലീല്‍. മുഴുവന്‍ പോസ്റ്റുകളും വായിക്കാന്‍ പറ്റിയിട്ടില്ല.

5/18/2006 10:40:00 AM  
Blogger കണ്ണൂസ്‌ said...

നമ്മള്‍ കാണുമ്പോഴേക്കും കേരളം മാറിയിരുന്നോ എന്നെനിക്കറിയില്ല. (അടിയാന്‍മാരെ പണിക്ക്‌ വരാത്തതിന്‌ ചുട്ടു കൊന്ന പൂര്‍വികരെ പറ്റിയാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌). എന്തായാലും ഞാന്‍ കണ്ട കേരളത്തിലും മലയാളികള്‍ക്കും " മനുഷ്യത്വം, സഹതാപം, ദയ" ഈ വികാരങ്ങള്‍ ഒക്കെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആയി ഉണ്ടായിരുന്നു എന്ന് എനിക്ക്‌ തോന്നിയിട്ടേ ഇല്ല. (പദ്മ തീര്‍ഥം സംഭവം ഓര്‍ക്കുക. പ്രശസ്ത സംഗീതജ്ഞന്‍ ബോംബേ എസ്‌. കമാല്‍ കാറിടിച്ച്‌ തിരുവനന്തപുരത്ത്‌ പെരുവഴിയില്‍ രണ്ട്‌ മണിക്കൂര്‍ കിടന്ന കഥ ഞാന്‍ ഇപ്പോള്‍ മനോരമയില്‍ വായിച്ചതേ ഉള്ളു.) തമിഴന്‍മാര്‍ ഈ കാര്യത്തില്‍ നമ്മേക്കാള്‍ നൂറിരട്ടി നല്ലവരാണ്‌.

നമ്മള്‍ കേരളീയര്‍ക്ക്‌ എന്തൊക്കെയോ ഉണ്ട്‌, അല്ലെങ്കില്‍ നമ്മള്‍ മറ്റുള്ളവരേക്കാള്‍ എല്ലാക്കാര്യത്തിലും മെച്ചപ്പെട്ടവരാണ്‌ എന്ന തോന്നല്‍ തന്നെ പിസ്സാ ഹട്ടിലെ യജമാനത്തിക്ക്‌ വേലക്കാരിയോടുണ്ടായിരുന്ന മനോഭാവത്തിന്റെ വേറൊരു പതിപ്പല്ലേ സലിലേ?

5/18/2006 10:42:00 AM  
Blogger ആനക്കൂടന്‍ said...

ഒരിടത്ത് പട്ടിണിയിലും ആത്മഹത്യയിലും അഭയം തേടിയിരിക്കുന്നവര്‍. മറ്റിരിടത്ത് ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണത്തിന്റെ സ്വപ്നങ്ങള്‍ പ്രസംഗിക്കുന്നര്‍. ഗ്രാമങ്ങള്‍ നഗരങ്ങളെ അക്രമിക്കുന്നതായ ഒരു കഥ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.

5/18/2006 11:04:00 AM  
Anonymous Anonymous said...

കണ്ടിട്ടുണ്ട്‌, ബിഹാറി ഗ്രാമങ്ങളില്‍ നിന്നും, തേയില തോട്ടങ്ങളില്‍ നിന്നും വീട്ടു ജോലിക്കായി വരുന്ന കുട്ടികളുടെ അവസ്ഥ. മഞ്ഞുകാലത്തു പൊലും ഈ കുട്ടികളെ വാതിലടച്ച്‌ പടിക്ക്‌ പുറത്ത്‌ കിടത്തുന്ന മാര്‍വാഡികള്‍. വേര്‍തിരിവുകളുണ്ടെങ്കിലും മറ്റുള്ളിടങ്ങളില്‍ ഉള്ളത്രയും ഉണ്ടോ കേരളത്തില്‍

5/18/2006 11:30:00 AM  
Blogger Nileenam said...

ആ കുട്ടി വല്ലാത്ത നീറ്റലാ മനസ്സിലുണ്ടാക്കിയെ.
ഇവിടെ 5 രൂപക്കു റിക്ഷക്കാരനോടു അരമണിക്കൂര്‍ ബാര്‍ഗയിന്‍ ചെയ്യുന്നതു കാണുമ്പോള്‍ എനിക്കും എന്തോ ഒരു വല്ലായ്മയാണു തോന്നാറ്‌. റിക്ഷക്കാരന്റെ ദൈന്യതയാര്‍ന്നമുഖവും ഭീതിയാര്‍ന്ന കണ്ണുകളും.എപ്പോഴും മനസ്സിലു നിക്കും

5/18/2006 12:21:00 PM  
Blogger nalan::നളന്‍ said...

നിസ്സംഗത വീര്‍പ്പുമുട്ടിക്കുമ്പോള്‍ മുന്നില്‍ കുറച്ചു പാതകള്‍ സ്വയം തെളിക്കും.
അല്പം ചാരിറ്റി (കുറച്ചു മതി കേട്ടോ), അല്പം ധ്യാനം (ആത്മീയ ബിസിനസ്സ് കേന്ദ്രങ്ങള്‍ പേരെടുത്തു പറയുന്നില്ല), അല്പം അസ്തിത്വാന്വേഷണം ..
ഇതൊന്നുമേറ്റില്ലെങ്കില്‍ രണ്ടു പെഗ്ഗ്...കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുക

5/18/2006 01:49:00 PM  

5/18/2006 01:50:00 PM  

5/18/2006 01:51:00 PM  

5/18/2006 02:40:00 PM  
Anonymous Anonymous said...

കേരളത്തില്‍ ജോല്ലിക്കാരോടു പെരുമാറുന്ന രീതിയും കേരളം വിട്ടല്‍ കാണുന്ന രീതികളും തമ്മില്‍ പകലും രാത്രിയും പോലെ വിത്യാസം ഉണ്ടു.കേരളത്തില്‍ ഏതു തരം ജോലിക്കര്‍ക്കും മിനിമം വിവരം ഉള്ളതുകൊണ്ടാണു അതു.
അതുകൊണ്ടും കൂടിയാണു ഇപ്പൊ ജോലിക്കു ആളെ കിട്ടാന്‍ ഇല്ലാത്തതും.

5/19/2006 01:59:00 AM  
Anonymous Anonymous said...

മന്ദാരചേട്ടന്‍ ഈ അര്‍ക്കവീസ് സെറ്റ് ചെയ്തു വെക്കാമൊ,പ്ലിസ്,അപ്പൊ പഴയതൊക്കെ പോയി നോക്കാന്‍ എളുപ്പം ആയിരുന്നു. അല്ലണ്ടു എനിക്കു വഴി തെറ്റുന്നു.

5/19/2006 02:05:00 AM  
Blogger nalan::നളന്‍ said...

നിസ്സംഗത വീര്‍പ്പുമുട്ടിക്കുമ്പോള്‍ മുന്നില്‍ കുറച്ചു പാതകള്‍ സ്വയം തെളിക്കും.
അല്പം ചാരിറ്റി (കുറച്ചു മതി കേട്ടോ), അല്പം ധ്യാനം (ആത്മീയ ബിസിനസ്സ് കേന്ദ്രങ്ങള്‍ പേരെടുത്തു പറയുന്നില്ല), അല്പം അസ്തിത്വാന്വേഷണം ..
ഇതൊന്നുമേറ്റില്ലെങ്കില്‍ രണ്ടു പെഗ്ഗ്...കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുക

5/23/2006 10:38:00 PM  
Blogger Salil said...

ഒരു മണ്ടത്തരം കാട്ടിയതിന്റെ ഫലമാണ്‌ ഈ കമന്റൊക്കെ ഇവിടെ കാണാതെ പോയത്‌ .. എന്തൊക്കെയോ settings ചെയ്തപ്പോള്‍, കമന്റ്‌ moderation set ചെയ്തു പോയി .. അങ്ങനെയായപ്പോള്‍ എല്ലാം കൂടി എന്റെ അനുവാദവും കാത്ത്‌ കെട്ടിക്കിടക്കുകയായിരുന്നു .... ഇപ്പോള്‍ ശരിയാക്കി ...

6/05/2006 10:46:00 PM  
Blogger പാപ്പാന്‍‌/mahout said...

(അ: അതായിരുന്നോ കാര്യം. ഞാന്‍ വിചാരിച്ചു നളന്‍ നിസ്സംഗതേടെ വീര്‍പ്പുമുട്ടലില്‍ 2 പെഗ്ഗ് വീശീട്ട് കമന്റടിച്ചോണ്ടിരുന്നതാണെന്നു :))

6/06/2006 09:19:00 AM  
Blogger Salil said...

ശോറി ..ശോറി .. ശോറി ..
നളാാ ... വീന്ദും ഒരു ശോറി ...
നളന്‍ ചേട്ടന്‍ എത്ര ഞെക്കിയിട്ടും സംഗതി ക്ലിക്ക്‌ ആയി കാണാഞ്ഞപ്പോ .. ഡെസ്പ്‌ ആയി കാണും ...

6/06/2006 09:28:00 AM  

Post a Comment

<< Home