::ഒരു രാത്രികാഴ്ച ::
ഇന്നലെ രാത്രി വൈകി ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍, എന്റെ പഴയ മനേജര്‍ MG റോഡില്‍ നിന്നും നിശാഗന്ധികളോട് വിലപേശുന്നത് കണ്ടു .. ഒരു വല്ലാത്ത ഒരു വല്ലായ്ക തോന്നി ..
പാവം മനുഷ്യന്‍ ..
പാവം മനുഷ്യന്‍ ..
6 Comments:
എനിക്കു മനസ്സിലായില്ല? നിശാഗന്ധി അയാള്‍ക്കു വേണമായിരിക്കും?വില കുറച്ചു കിട്ടിയാല്‍ നല്ലതല്ലേ? അപ്പൊ ചേട്ടന്‍ ഒന്നിനും വില പേശിയിട്ടില്ലേ? അതോ പൂചെടിയോടു വില പേശാന്‍ പാടില്ലെ? അതെന്താ?
പൂക്കളോട് എങ്ങെനെ വില പേശും LGസേ? ഇത് നമ്മളൊക്കെ കൂടെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ജന്മ്ങ്ങളായിരിക്കണം.
This comment has been removed by a blog administrator.
ജെസ്റ്റിസ് ക്റിഷ്ണയ്യറ്‍ മരിച്ചു പോയ ഭാര്യയോടു പേശുന്നു.
ഗന്ധറ്‍വന്‍ കീളികളോടും കണ്ണാടീയോടും( പെരിങ്ങോടറ്‍ ക്ഷമിക്കു ഞാനും മിററോ സൈക്കടലിക് അവസ്ഥകാരനാണു) പേശുന്നു. കടലിനെ നോക്കി പാട്ടു പാടൂന്നു.
ഒരു പാടു വാണിംഗ് പാട്ടു പാടുന്നതിനു കിട്ടിയിട്ടുണ്ടു. ദൂരെ കിഴക്കുദിച്ചു മോനേ മോനെ എന്ന രീതിയിലാണു പാട്ടുകളുടെ പോക്കു.
സാധാരണ മനുഷ്യനും അറുപതു ശതമാനമേ നോറ്‍മല്‍ ആകുന്നുള്ളു. ഗന്ധറ്‍വന്‍ 70% അബ്നോറ്‍മല്‍ ആണു. വട്ടെന്നു പറയാം.
ഹുസ്സൈന്‍ എന്ന ഒരു സുന്ദര പുരുഷന്‍ ഗന്ധറ്‍വന്റെ അടുത്ത കൂട്ടായിരുന്നു. പെണ്‍ സൈകോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ്. പടിപ്പു ഒരു തരം രണ്ടുതരം നാലം തരം. തൊഴില്‍ ജുഹുവില്‍ കരിക്കു വില്‍പ്പന ആയിരുന്നു. ചരസ്സു വലിയുടെ മഹിമ കാണിച്ചു തന്ന മഹാവ്യക്തി ആയിരുന്നു അദ്ദേഹം. നാട്ടിലെ ചേരിപ്പോരിനു ബിസിനെസ്സ് മുടക്കി കത്തി കടാരി വടിവാളായി ഇടക്കിടക്കു നാട്ടില്‍ പോയി വന്നിരുന്നു. കാലം 1982.
പിന്നീടു സഹായിയേ കച്ചവടം ഏല്‍പ്പിച്ചു (ഏകദേശം 900 രൂപ ദിവസേനെ വിറ്റു വരവുണ്ടായിരുന്നു ഇയാള്‍ക്കു)കൂട്ടിയിട്ട പൈപ്പുകള്‍ക്കു മുകളിലിരുന്നു നിറ്‍ത്താതെ പുക വലിക്കുകയും കാണുന്നതിനോടൊക്കെ ചിരിക്കുകയും ചെയ്തു തുടങ്ങി ഇയാള്‍. കണ്ണുകള്‍ വെളീയിലേക്കു തള്ളി ഇമകള്‍ പൂട്ടാതെ ഉള്ള ആ ഇരുപ്പില്‍ പന്തികേടു കണ്ടു അടുത്തു ചെന്ന ഗന്ധറ്‍വനിയാള്‍ വെളുത്ത- ബ്റവുണ്‍ ഷുഗറെന്നു വിളിക്കുന്ന- പൊടി നല്‍കി. ഗന്ധറ്‍വന്‍ ഒരിക്കലേ അതു രുചിച്ചുള്ളു. രണ്ടുമാസത്തെ സമയത്തിനുള്ളില്‍ ഇയാള്‍ അപ്റത്യക്ഷനായി. എവിടേക്കെന്നു ഇന്നും ആറ്‍ക്കും അറിയില്ല. അനന്തതയിലേക്കുള്ള ഏതോ പ്റയാണമാണതെന്നു നമുക്കൂഹിക്കാം. നമ്മുടെ ചേഷ്ടകളൊക്കേയും അസംത്റുപ്തമനസ്സിന്റെ വെളിയിലേക്കുള്ള കിളിവാതില്‍ ദ്റുശ്യം.
മന്ദാരമെ പൂക്കളോടല്ലെ അയാള്‍ ചിരിച്ചതു.
നെരുദ പറഞ്ഞതു പോലെ പൂക്കള്‍ക്കു ശവസംസ്കാരമില്ല. അന്ത്യ്കൂദാശയില്ല. അവ നിത്യ കല്യാണികള്‍. ഏതു ഭ്രാന്തനും പൂക്കളെ കണ്ടാല്‍ മനം കുളിറ്‍ക്കും. കാരണം അവ സ്ഥിരം സ്വാന്തന സ്മിതത്തോടെ നില്‍ക്കുന്നു.
മനുഷ്യരാകട്ടെ പല്ലു പ്റദറ്‍ശിപ്പിക്കുനു- നാം ചിരിയെന്നു ധരിക്കുന്നു.
എ? ആകെ കണ്‍ഫൂഷ്യന്‍ ആയല്ലൊ? എന്താണു രേഷ്മക്കുട്ടീ ഈ ചേട്ടന്‍ പറയുന്നതു?
ഇനി നിശാഗന്ധി എന്നു ഉദ്ദേശിച്ചതു മനുഷ്യരെ ആണൊ? ദൈവ്മേ! ഇനി അല്ലെങ്കില്‍ എന്നെ പ്ലീസ് ചീത്ത വിളിക്കരുതു.
ഓടോ: ഗന്ധര്‍വണ്ണാ, കൃഷ്ണയ്യര്‍ മാത്രമല്ല, ഡി. ബാബുപോളും ഇങ്ങനെ പരേതാത്മാക്കളോടു പേശുന്ന ടൈപ്പാ. അങ്ങേര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി എന്നും രാവിലെ എഴുന്നേറ്റ് മരിച്ചുപോയ മാതാപിതാക്കള്‍, ഭാര്യ എന്നിവരോടൊക്കെ ഒരു മണിക്കൂര്‍ സംസാരിക്കുമെന്ന്...
Post a Comment
<< Home