:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, October 17, 2006

::സന്തോഷിന്‌ വേണ്ടി കരയാന്‍ ആരും ഇല്ലായിരുന്നു ::

****

ത്തവണ നാട്ടില്‍ പോയപ്പോള്‍ അഭിമുഖീകരിച്ച സംഗതി സന്തോഷിന്റെ മരണമാണ്‌ .. എന്റെ ഒക്കെ ചെറുപ്പകാലം മുതലേ ഞാന്‍ കാണുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു സന്തോഷ്‌ .. സൊസൈറ്റിയില്‍ പാല്‍ വാങ്ങാനും, പീടികയില്‍ ഇരുന്ന്‌ 'നാട്ടുരാഷ്ട്രീയം' പറയാനും, ഉത്സവകാലത്ത്‌ രാത്രി നടക്കുന്ന കൂട്ടത്തിലും ഒക്കെ സജീവമായി ഉണ്ടായിരുന്ന ഒരു സാധാരണ മനുഷ്യന്‍... പത്ത്‌ നാല്‍പത്‌ വയസ്സ്‌ കാണും ..

നാട്ടില്‍ നിന്ന്‌ 'ഗുണം' പിടിക്കില്ല എന്ന്‌ കണ്ടാണ്‌ സന്തോഷ്‌ ഗള്‍ഫിലേക്ക്‌ കടന്നത്‌ .. അവിടെ നല്ല ഒരു ജോലിയും ആയിരുന്നു എന്ന്‌ കേട്ടിരുന്നു .. പിന്നെ ഞാനും മറന്നു സന്തോഷിനെ .. ഗള്‍ഫില്‍ പോയതിന്‌ ശേഷം ഞാന്‍ സന്തോഷിനെ വളരെ ചുരുക്കമേ കണ്ടിരുന്നുള്ളൂ .. അങ്ങനെയിരിക്കെ ഒരുനാള്‍ അമ്മ വിളിച്ചാണ്‌ പറഞ്ഞത്‌ - സന്തോഷിന്റെ മരണവിവരം .. ആദ്യം സങ്കടം തോന്നി . പിന്നെ ഞാനും ഒരു നിമിഷത്തേക്ക്‌ കരുതിയത്‌ - "ഹോ അവന്‍ ഏതായാലും കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ .."

നാട്ടിലെത്തിയതിന്റെ പിറ്റേന്നാണ്‌ ശവം വീട്ടിലേക്ക്‌ കൊണ്ടുവന്നത്‌ .. ഞാനും പോയി ആ വീട്ടില്‍ .. ആകെ ഒരു മൂകതയാണ്‌ .. നോക്കുമ്പോള്‍ ആരുടെയും മുഖത്ത്‌ ഒരു ഭാവവും ഇല്ല .. സാധാരണ മരണ വീട്ടില്‍ കാണുന്ന തേങ്ങലുകള്‍ അവിടെയില്ലായിരുന്നു .. ഒരു നിസ്സംഗത - എല്ലാ മുഖത്തും .. ഒരു തരം forced silence ഉണ്ട്‌ ആ വീട്ടില്‍ മുഴുവന്‍ .. ആള്‍ക്കൂട്ടത്തിനു നടുവിലും പെട്ടിയില്‍ കിടക്കുന്ന സന്തോഷിന്റെ ഏകാന്തതയായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്‌ ..

മനുഷ്യാവസ്ഥകളിലെ ഒരു ഘട്ടം ആണ്‌ ഇതും എന്ന് തോന്നി .. കുടുംബ കേന്ദ്രീകൃതമായ സമൂഹത്തില്‍ ഒറ്റക്ക്‌ ജീവിക്കുന്നവന്‍ മരണത്തിലും ഒറ്റക്ക്‌ തന്നെയാണ്‌ .. relationships are very hard to understand ....

3 Comments:

Blogger nerampokku said...

പ്രവാസി എന്നും തനിച്ചു തന്നെയാണ്.ഒറ്റപ്പെടലിന്റെ വേദനയുടെ കാഠിന്യം അവനോളം അനുഭവിക്കുന്ന മറ്റ് ഏതു സമൂഹം ആണ്‌ ഉള്ളത്.

10/20/2006 07:49:00 PM  
Blogger Salil said...

മനുഷ്യര്‍ എല്ലായിടത്തും ഒറ്റപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌ .. അത്‌ ഒരു സ്വഭാവിക പരിണാമം പോലെ സംഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഒന്നാലോചിക്കുമ്പോള്‍ - ഒറ്റക്ക്‌ കഴിഞ്ഞിരുന്ന മനുഷ്യന്‍ കൂട്ടമായി ഗോത്രജീവിതം തുടങ്ങി. പിന്നെ രക്തബന്ധം എന്നൊക്കെ തിരിച്ചറിഞ്ഞ്‌ കൂട്ടുകുടുംബം ആയി വിഘടിച്ച്‌ മാറി .. അതു പിന്നെ അണുകുടുംബം ആയി - ഇന്ന് ഞാന്‍ - ഞാന്‍-മാര്‍ ആയി മാറിയിരിക്കുന്നു ... ഒരു സൈക്കിള്‍ പൂര്‍ത്തിയാവുകയാണെന്ന് തോന്നുന്നു ..

-------------

ഏകാന്തവല്‍കരണവും ആഗോളവല്‍ക്കരിച്ചു കഴിഞ്ഞിരിക്കുന്നു ..

10/21/2006 11:21:00 PM  
Blogger ലിഡിയ said...

സത്യം..കരയുമ്പോളും ചിരിക്കുമ്പോളും ജനിച്ചപ്പോഴും മരണം വരെയും നമ്മളൊറ്റയ്ക്കാണ്..

ജനിമൃതിയുടെ മൂഡസ്വര്‍ഗ്ഗങ്ങളില്‍ ജീവിക്കുന്നവരെ മനസ്സില്ലാക്കുവിന്‍...

എവിടെ..ആരും ഒന്നും അറിയുന്നില്ല, എല്ലാവരും സുഖത്തിന്റെ മായാ പുതപ്പിനകത്ത് നിദ്രയിലാണ്..

:-))

-പാര്‍വതി

10/22/2006 12:42:00 AM  

Post a Comment

<< Home