:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, June 09, 2006

::മലര്‍'ന്റെ സ്വപ്നം::

ലര്‍ രാവിലെ 5:30 മണിക്ക്‌ ഉണര്‍ന്ന് വീട്ടുജോലികള്‍ തീര്‍ക്കും. 6:00 മണിക്ക്‌ സൈക്കിള്‍ എടുത്ത്‌ ഒരൊറ്റ വിടല്‍ - മാറത്തഹള്ളിയില്‍ നിന്നും മാരുതി നഗര്‍'ലേക്ക്‌. സമീര്‍'ന്റെ വീട്ടില്‍ ചായ വരെ മലര്‍ വന്നാലേ ഉണ്ടാകൂ .. 7:30'ന്‌ പണി തീര്‍ത്ത്‌ തിരിച്ച്‌ മാറത്തഹള്ളിയിലേക്ക്‌. പുതുക്കനി ഉറക്കം ഉണര്‍ന്ന് കൃത്യങ്ങളൊക്കെ കഴിച്ച്‌ ഇരിക്കുന്നുണ്ടാവും. മലര്‍ കനിയെ ആഹാരം കഴിപ്പിച്ച്‌ കുപ്പായം ഇടീക്കും. മുടിയൊക്കെ ചീകി സൈക്കിള്‍ന്റെ പിന്നില്‍ കനിയെ ഇരുത്തി നേരെ പബ്ലിക്‌ സ്കൂളിലേക്ക്‌ ആണ്‌ അടുത്ത യാത്ര. കനിയെ സമയത്ത്‌ സ്കൂളിലെത്തിച്ച്‌ തിരിച്ച്‌ വരും മാരുതി നഗര്‍'ലേക്ക്‌. പിന്നെ 'കുട്ടന്‍ തമ്പുരാന്റെ' വീട്ടിലാണ്‌ മലര്‍ പോകുന്നത്‌. അവിടെ അപ്പോഴേക്കും സുദര്‍ശനും കൃഷ്ണയും സ്കൂളിലേക്ക്‌ പുറപ്പെട്ട്‌ കഴിഞ്ഞിട്ടുണ്ടാവും. മലര്‍'ന്റെ ആദ്യത്തെ ജോലി, വീട്‌ വൃത്തിയാക്കലാണ്‌. സുദര്‍ശന്‍ ആണ്‌ കൂട്ടത്തില്‍ കൂടുതല്‍ വികൃതി !!! കുഞ്ഞിക്കൈ എത്തുന്നിടത്തൊക്കെയുള്ളത്‌ അവന്‍ തകര്‍ത്ത്‌ മാത്രമേ മുന്നേറാറുള്ളൂ .. ഒക്കെയും കഴിഞ്ഞ്‌ - അലക്കല്‍, പാത്രം കഴുകല്‍, അടിക്കല്‍-തുടക്കല്‍, ... എല്ലാം കഴിഞ്ഞ്‌ 11 മണിക്ക്‌ മലര്‍ നമ്മുടെ അടുക്കല്‍ എത്തും. ഇവിടെയും അടുത്ത റൌണ്ട്‌ അടിക്കല്‍-തുടക്കല്‍. താര കരുതി വച്ചിരിക്കുന്ന പ്രാതല്‍ പൊതിഞ്ഞെടുക്കും. പിന്നെ ഒരൊറ്റ ഓട്ടം - വീട്ടില്‍ പോയി ഉച്ച ഭക്ഷണം തയ്യാറാക്കി നേരെ സ്കൂളിലേക്ക്‌. കനിയെ ഊട്ടി മലര്‍ വീണ്ടും വരും മാരുതി നഗറിലേക്ക്‌. ഇനി ഉച്ച മുഴുവന്‍-വൈകുന്നേരം വരെ ജോലി അറുമുഖത്തിന്റെ വീട്ടില്‍.. അവിടെ അറുമുഖത്തിന്റെ അച്ചനും അമ്മയും കുഞ്ഞും മാത്രമേയുള്ളൂ .. അങ്കിലും എത്ര എടുത്താലും തീരാത്ത പണിയാണ്‌. വൈകുന്നേരം വീണ്ടും സ്കൂളില്‍ പോക്ക്‌. കനിയെ കൂട്ടി ട്യൂഷന്‍ ടീച്ചര്‍'ന്റെ അടുക്കല്‍ കൊണ്ടുചെന്നാക്കും. 6 മണിക്ക്‌ ചെന്ന് കനിയെയും കൂട്ടി മലര്‍ വീട്ടിലെത്തും. കനിയെ കുളിപ്പിച്ച്‌ പഠിക്കാന്‍ ഇരുത്തി രാത്രിയിലേക്കുള്ള അഹാരം ഉണ്ടാക്കാന്‍ തുടങ്ങും. കനിയുടെയും മലര്‍'ന്റെയും ദിനം 9 മണിയാവുന്നതോടെ തീരും...

* * *
താര ഇന്നലെ ഈ കഥകള്‍ പറഞ്ഞപ്പോള്‍ ശരിക്ക്‌ ശ്വാസം മുട്ടിപ്പോയി എനിക്ക്‌.. മലര്‍'ന്‌ ഒരു സ്വപ്നം ഉണ്ട്‌ . കനിയെ പഠിപ്പിക്കണം - ഒരു ഉദ്യോഗക്കാരിയാക്കണം .. കനിക്ക്‌ അവളെ സഹായിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അവര്‍ ചെയ്യുന്നു .. കഴിയാത്തത്‌ കൊണ്ടാണ്‌ ട്യൂഷന്‍ ടീച്ചര്‍ ന്റെ അടുക്കല്‍ അയക്കുന്നത്‌.. ഇന്നലെ മലര്‍'ന്റെ കഥ സംസാരിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന ഒരു ഭയം, HIGHLY COMPETATIVE ആയ ഈ സമൂഹത്തില്‍ മലര്‍'നും കനിക്കും ഉള്ള വെല്ലുവിളികള്‍ ഏറെ ഏറെയാണ്‌... എല്ലാ ഊര്‍ജവും മലര്‍ കനിയുടെ പഠനത്തിന്‌ തന്നെ വിനിയോഗിക്കുന്നത്‌ ബുദ്ധിയാണോ !! കനി അഥവാ ഈ യജ്നത്തില്‍ വഴുതി പോകുകയാണെങ്കില്‍ എന്താവും സംഗതി ... നമ്മുടെ ഭയങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു .. എന്തൊക്കെയായാലും മലര്‍'ന്‌ അതൊന്നുമൊരു പ്രശ്നമേയല്ല .. മലര്‍ ചിന്തിക്കുന്നത്‌ logical ആയിട്ടല്ല .. അവര്‍ക്ക്‌ തന്റെ സ്വപ്നം മാത്രമാണ്‌ മുമ്പില്‍ ..

5 Comments:

Blogger Salil said...

മലര്‍'ന്റെ പൊടി സ്വപ്നം !!!

6/12/2006 06:21:00 AM  
Anonymous Anonymous said...

This is true with many people who go for work in houses. In Mumbai there are some organization to help people who work in this segmant. Those organisations also make some profit out of these people !!!

6/12/2006 10:48:00 AM  
Blogger bodhappayi said...

സലിലേ... കാണാനില്ലല്ലോ... ബാംഗ്ലൂര്‍ വിട്ടോ

8/03/2006 01:19:00 PM  
Blogger Salil said...

ഇല്ലാ ... ഈ ഏരിയയില്‍ തന്നെയൊക്കെ ഉണ്ട്‌ .. സമയം - ആണ്‌ പ്രധാന പ്രശ്നം .. അല്ല സായിപ്പിന്‌ വല്ല ചില്ലറയും കൊടുക്കണ്ടെ .. അതിന്റെ തിരക്ക്‌ ..

9/28/2006 09:55:00 AM  
Blogger ലിഡിയ said...

ലോജിക്കുകളോര്‍ക്കാതെ സ്വപ്നം മാത്രം മുന്നില്‍ കണ്ട് അധ്വാനിക്കുന്ന മലര്‍..ഉം..എനിക്കത്രയ്ക്ക് ധൈര്യം പോര..ളൊകം മുഴുവന്‍ ലാഭനഷ്ടങ്ങളുടെ തുലാസിലാണ് തൂക്കപെടുന്നത് വിശ്വസിച്ച് പോയിരിക്കുന്നു എന്റെ മനസ്സ്.

-പാര്‍വതി

9/28/2006 06:56:00 PM  

Post a Comment

<< Home