:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, September 11, 2006

::ചിക്കു എന്ന അണ്ണാന്‍കുഞ്ഞ്‌ ::

ഴിഞ്ഞ തവണ നാട്ടിലേക്ക്‌ പോകുമ്പോള്‍ മനസ്സില്‍ നിറയെ ചിക്കുവായിരുന്നു .. തേങ്ങ പറിക്കുമ്പോള്‍ താഴെ വീണു പോയാതായിരുന്നുവത്രെ .. ആ സമയത്ത്‌ കണ്ണ്‍ തുറന്നിട്ടും ഉണ്ടായിരുന്നില്ല .. ഉടനെ തന്നെ അമ്മയും സിന്ധുവും കൂടെ അവനെ എടുത്ത്‌ ഒരു വലക്കൂട്ടിലാക്കി .. കറങ്ങി നടക്കുന്ന കറുംബിപ്പൂച്ചയില്‍ നിന്നും അവനെ രക്ഷിക്കാന്‍ അതേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം ..
ആദ്യമൊക്കെ അവനു വലിയ പേടിയായിരുന്നുവത്രെ .. കഴിക്കാനും കളിക്കാനും ഒക്കെ. പിന്നെ പതിയെ അവനും വീട്ടിലെ ഒരംഗത്തെപ്പോലെയായി .. സിന്ധു അവനെയെടുത്ത്‌ മാവിന്റെ താഴത്തെ നിലയില്‍ കൊണ്ടു വിടും .. അല്‍പം ഓടിക്കഴിഞ്ഞ്‌ ചങ്ങാതി വന്ന് വീണ്ടും കയറും കൂട്ടില്‍. ചെറുതെങ്കിലും കൂട്‌ അവനങ്ങ്‌ പിടിച്ചു . ആരെയും പേടിക്കാതെ കഴിക്കാമല്ലോ ശിഷ്ടജീവിതം !!!
അങ്ങനെ ഞങ്ങള്‍ എത്തിയത്‌ വരെ അവന്‍ നന്നായി ഓടിയും ചാടിയും കളിച്ച്‌ വീട്ടുകാരുടെ ഉണ്ണിയായി കഴിഞ്ഞു .. ഞങ്ങള്‍ എത്തിയപ്പോള്‍ ആകെ ഒരു പരിഭ്രമം .. നീല ആദ്യമായാണ്‌ ഒരണ്ണാന്‍ കുഞ്ഞിനെ ഇത്ര അടുത്ത്‌ കാണുന്നത്‌ .. അവള്‍ക്കും ഒരു പരിഭ്രമം .. പിന്നെ കൌതുകം .. അവന്റെ നീണ്ട നാവും ,, ഛില്‍ ഛില്‍ ഒച്ച വച്ചുള്ള ഓട്ടവും ഒക്കെ അവളില്‍ ഒരു വല്ലാത്ത സന്തോഷം ആണുണ്ടാക്കിയത്‌ .. മാവിന്റെ കൊമ്പത്ത്‌ അവനെ വിട്ടാല്‍ ഓടി വന്ന് താരയുടെ കൈയില്‍ നിന്നും കടല തട്ടിപ്പറിക്കും .. മാവിലക്കൂട്ടത്തിന്റെ പിന്നില്‍ ഒളിച്ചിരുന്ന് നമ്മളെ ഒക്കെ പറ്റിക്കും അല്‍പനേരം .. പിന്നെ പതിയെ പമ്മി വന്ന് ഛില്‍ ഛില്‍ ഓച്ചയുണ്ടാക്കും .. അങ്ങനെ തോറ്റ്‌ നമ്മള്‍ പിന്മാറിയാല്‍ ചുറ്റിലും നോക്കി പതിയെ വന്ന് കൂട്ടില്‍ കയറി കിടക്കും .. ആരെങ്കിലും വന്ന് കൂട്‌ എടുത്ത്‌ കൊണ്ടു വരുന്നത്‌ വരെ ശബ്ദമുണ്ടാക്കതെ കിടക്കും .. ജിംഗിള്‍ കുട്ടന്‌ ഒരിച്ചിരി കെറുവൊക്കെയുണ്ടായിരുന്നു - എല്ലാവരുടെയും ശ്രദ്ധ ചിക്കുവിലേക്ക്‌ പോകുന്നതില്‍ ..
അങ്ങനെ പോയി കുറേ നാള്‍ .. ഒരു നാള്‍ നമ്മള്‍ വിചാരിച്ചു അവനെ കുറിച്ച്‌ ഒരു ഫോട്ടോ ഫീച്ചര്‍ ചെയ്യണം എന്ന് .. എല്ലാ നീക്കങ്ങളും കാമറയില്‍ പകര്‍ത്തി ഒരു കൊച്ചു വീഡിയോ .. അങ്ങനെ മുഹൂര്‍ത്തം ഒക്കെ നോക്കി സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചിന്തിച്ച്‌ ഗണിച്ച്‌ കൂട്ടി ഒരു ദിനം കരുതിയിരിക്കുകയായിരുന്നു ... തലേന്ന് രാവിലെ സിന്ധു അവനെ എടുത്ത്‌ മരക്കൊമ്പില്‍ കൊണ്ടിരുത്തി .. നാളെ ഒരു സ്റ്റാര്‍ ആകാന്‍ പോകുന്ന ആളല്ലെ .. പോയി fresh ആയിട്ടൊക്കെ വാ .. ചിക്കൂട്ടനെ കൂട്‌ തുറന്ന് വിട്ട്‌ സിന്ധു തുണി അലക്കാന്‍ പിന്നിലേക്ക്‌ പോയി .. പിന്നെ ഇച്ചിരി കഴിഞ്ഞ്‌ വന്ന് നോക്കിയിരുന്നുവത്രെ .. കണ്ടില്ല അവനെ .. മാവിന്‍ തുമ്പത്ത്‌ നിന്നും അവന്‍ യാത്ര മുരിങ്ങ മരം വരെ നീട്ടിയിരുന്നു .. സിന്ധു തിരിച്ച്‌ പോന്നു .. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും ഒന്നു കൂടെ പോയി നോക്കി .. അവിടെയെങ്ങും കണ്ടില്ലത്രെ ചിക്കൂട്ടനെ .. സിന്ധുവിന്‌ എന്തോ ഒരു വല്ലായ്ക തോന്നി .. എന്നാലും കുറുമ്പന്റെ വിരുതുകള്‍ അറിയാമായിരുന്നത്‌ കൊണ്ട്‌ സിന്ധു തിരിച്ച്‌ പോയി .. പിന്നെയും ഏറെ നേരത്തേക്ക്‌ അവനെ അവിടെയെങ്ങും കണ്ടില്ല .. പിന്നെ ഉച്ച കഴിഞ്ഞ്‌ ഒരു നീണ്ട നിലവിളി കേട്ടു ഛില്‍ല്‍ല്‍... ല്‍ല്‍ ... ഛില്‍ ..... ചില്‍ ചില്‍ .. സിന്ധു ഓടി വന്ന് മുറ്റത്തൊക്കെ നോക്കി .. എങ്ങും കണാനില്ല .. ജിംഗിള്‍ ചെവി രണ്ടും ഉയര്‍ത്തി ജാഗ്രതയോടെ ഇരിക്കുന്നു .. കറുമ്പിയെയും കാണാനില്ല .. സിന്ധുവിന്റെ ഉള്ളൊന്നു കാളി .. തിരഞ്ഞു നടന്നു അവനെ അവിടെയൊക്കെ ... ഒരു മരത്തുഞ്ചത്തും കാണാനില്ല .. അപ്പോള്‍ ശബ്ദവും കേള്‍ക്കാനില്ലായിരുന്നു ...

ദൂരെ കയ്യാലപുറത്ത്‌ കറുമ്പി ഒളിഞ്ഞ്‌ നോക്കിക്കൊണ്ട്‌ നടക്കുന്നുണ്ട്‌ .. ജിംഗിള്‍ ഇപ്പോഴും ചെവികള്‍ കൂര്‍പ്പിച്ച്‌ അങ്ങോട്ട്‌ തന്നെ നോക്കി നില്‍ക്കുകയാണ്‌ ..

2 Comments:

Blogger ഏറനാടന്‍ said...

കേവലമൊരു അണ്ണാന്‍കുഞ്ഞാണെങ്കിലും ചിക്കുവിന്റെ കാര്യത്തില്‍ എന്റെ ദു:ഖം രേഖപ്പെടുത്തുന്നു. സലീല്‍ഭായ്‌ നന്നായിയെഴുതിയിരിക്കുന്നു.

9/11/2006 01:57:00 PM  
Blogger Salil said...

കണ്ണ്‍ നിറഞ്ഞത്‌ കാരണം എഴുതാന്‍ കഴിയാഞ്ഞ ഒരു സംഗതി കൂടിയുണ്ട്‌ .. ഈ സംഗതിയൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ബാംഗളൂരില്‍ എത്തിയപ്പോള്‍, അടുക്കള ജനാലക്കല്‍ ഒരു അണ്ണാന്‍ വിരുന്നു വന്നിരിക്കുന്നു .. പുള്ളി അടുക്കളയിലെ cabin'ല്‍ ഒക്കെ കയറി നടക്കുവായിരുന്നു ഞങ്ങള്‍ നാട്ടിലായിരുന്ന 12 ദിവസവും .. പിന്നെ എന്നും വരും ഞങ്ങള്‍ കടല വച്ച്‌ കൊടുക്കും ജനാലക്കല്‍ .. ചിക്കൂട്ടനെ ഓര്‍മ്മ വരും ഇവനെ കാണുമ്പോള്‍ .. വയര്‍ നിറഞ്ഞ്‌ കഴിയുമ്പോള്‍ കണ്ണ്‍ വെട്ടിച്ച്‌ നോക്കി തിരിഞ്ഞ്‌ ഒരു നടത്തം വെക്കും ..

എന്തൊരു രസമാണ്‌ ഈ അണ്ണന്‍ കുഞ്ഞുങ്ങള്‍ കടല കൊരിച്ച്‌ തിന്നുന്നത്‌ കാണാന്‍ ..

9/11/2006 04:20:00 PM  

Post a Comment

<< Home