:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Saturday, October 21, 2006

:: ദീപാവലി നാളിലെ സൈക്കിള്‍ സവാരി ::

ദീപാവലി ദിവസവും ഞാന്‍ ഉച്ച വരെ ജോലി ചെയ്തിരുന്നു .. പിന്നെ പെട്ടെന്നായിരുന്നു ഒരു സൈക്കിള്‍ സവാരി plan ചെയ്തത്‌ .. എങ്ങോട്ടെന്നൊന്നും ഇല്ലായിരുന്നു .. ചുമ്മാ ഇറങ്ങി .. ചവിട്ടി കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌, സംഗതി വന്ദനത്തിലെ ജഗദീഷിന്റെ അവസ്ഥയിലേക്ക്‌ ആണ്‌ പോകുന്നത്‌ എന്ന് .. നേരിയ ഒരു സീറ്റ്‌ മാറ്റി ഇച്ചിരി പരന്ന ഒരു സീറ്റ്‌ വാങ്ങിയിട്ടു . പിന്നെ ഒരു സുഖം തന്നെയായിരുന്നു നീട്ടിവലിച്ച്‌ ചവിട്ടാന്‍ .. കാറില്‍ സഞ്ചരിക്കാന്‍ കഴിയാത്ത ഇടവഴികളില്‍ കൂടെയൊക്കെ സാവധാനം ചവിട്ടി നീങ്ങി .. വണ്‍വേയില്‍ കൂടെ തിരിച്ചു ചവിട്ടി .. നല്ല കരുത്തരായ പെണ്ണുങ്ങള്‍ കുത്തിയിരുന്ന് കച്ചവടം ചെയ്യുന്ന അങ്ങാടികളിലൂടെ ചവിട്ടി ..
പുക വലിച്ച്‌ തുപ്പുന്ന പാണ്ടി ലോറികള്‍ക്കും BMTC ബസ്സുകള്‍ക്കും അടിയിലൂടെ ചവിട്ടി ..
നഗരത്തിന്റെ നടുവില്‍ തന്നെ തലമുറകളായി ആളുകള്‍ ഉപയോഗിച്ച്‌ ഉപയോഗിച്ച്‌ അംഗീകാരം നേടിയിരിക്കുന്ന 'മൂത്രക്കുണ്ടിലൂടെ' ചവിട്ടി ..
റോഡ്‌ പണിക്കാരുടെ സംഘത്തിന്റെ കൂട്ടത്തിലെ കുട്ടികള്‍ക്കിടയിലൂടെ .. അവരുടെ കളിവീടുകള്‍ക്കിടയിലൂടെ .. ചവിട്ടി ..
പകലത്തെ കച്ചവടത്തിന്റെ ക്ഷീണം മാറ്റാന്‍ മരച്ചുവട്ടില്‍ ഇരുന്ന് വെടി പറയുന്ന ഉന്തുവണ്ടി കച്ചവടക്കാരുടെ ഇടയില്ലൂടെ ചവിട്ടി ..
ദീപാവലി പടക്കം തരം തിരിച്ചും പങ്ക്‌ വച്ചും കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ചവിട്ടി ..
ഇരുവശത്തും വലിയ കവര്‍നിറയെ പാനിപ്പൂരി-പൂരി വച്ച്‌ വിദഗ്‌ധമായി മോപഡ്‌ ഓടിച്ച്‌ പോകുന്ന ആളുകളെയും പിന്തള്ളി ചവിട്ടി ..
അലക്ഷ്യമായി കളിച്ചപ്പോള്‍ കൂട്ടില്‍ നിന്നും വീണുപോയ കുഞ്ഞിന്റെ ചുറ്റിനും നിന്ന് അത്യുച്ചത്തില്‍ ബഹളം വെക്കുന്ന കാക്കക്കൂട്ടത്തിന്റെ ഇടയിലൂടെ ചവിട്ടി ..
പട്ടാള camp ന്റെ പുറത്ത്‌ കൊച്ചു പെട്ടിയുമായി സൈക്കിള്‍ repair ചെയ്യാനിരിക്കുന്ന വയസ്സനപ്പൂപ്പന്റെ അരികത്ത്‌ കൂടെ ചവിട്ടി ..
അറവുശാലകളുടെ മുറ്റത്ത്‌ തടിച്ച്‌ കൊഴുത്ത്‌ നടക്കാന്‍ പോലുമാകാത്ത തരത്തിലുള്ള നായകളുടെ ഇടയിലൂടെ ചവിട്ടി ..
ദേവസ്ഥാനങ്ങളുടെ പുറത്ത്‌, തെരുവില്‍ കുനിഞ്ഞിരുന്ന് ദിനം മുഴുവന്‍ പൂമാല കെട്ടുന്ന അമ്മൂമ്മമാരുടെ അരികത്ത്‌ കൂടെ ചവിട്ടി ..
വലിച്ചെറിയുന്ന, 50 പൈസ കവറില്‍ കെട്ടിയ വീട്ടുമാലിന്യങ്ങള്‍ വാഹനങ്ങള്‍ കയറി ചതഞ്ഞരഞ്ഞ - ദുര്‍ഗന്ധത്തിലൂടെ ചവിട്ടി ..

....
ചവിട്ടി - ചവിട്ടി - ചവിട്ടി
.... ഇന്ദിരാനഗര്‍ - അള്‍സൂര്‍ - MG റോഡ്‌ - കോര്‍പറേഷന്‍ സര്‍ക്കിള്‍ - റസിഡെന്‍സി റോഡ്‌ - വിവേക്‌ നഗര്‍ - ഇജിപുര - കോറമംഗല - ബൊമ്മനഹള്ളി - ദൊമ്ലൂര്‍ - ഇന്ദിരാനഗര്‍ - മല്ലേഷ്‌ പാള്യ ..

ഒരു ബെംഗളുരു യാത്ര .. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്ന ലോക കാഴ്ചകള്‍ എത്ര വ്യത്യസ്തമാണ്‌ !! .. ജീവിതത്തിന്‌ പെട്ടെന്ന് വേഗത്ത കുറഞ്ഞ പോലെ ഒരു തോന്നലായിരിക്കും സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ .. എല്ലാവരും അതി വേഗത്തില്‍ പോകുമ്പോള്‍ നമുക്ക്‌ എന്നും കാണാത്ത കാഴ്ചകള്‍ ഒക്കെ കണ്ട്‌ പതുക്കെ പോകാം .. പൂര്‍ണ്ണമായി നിമഗ്നമായി സൈക്കിള്‍ ചവിട്ടുന്നത്‌ ഒരു ധ്യാനാത്മകമായ അനുഭവമാണെന്ന് ഞാന്‍ പറയും .. എടുപിടി എന്ന് - എവിടെയെങ്കിലും എത്താനുള്ള പാച്ചിലാകരുത്‌ .. സമയം എടുത്ത്‌ - പതുക്കെയുള്ള ഈ മെല്ലെപ്പോക്ക്‌, നമുക്ക്‌ നമ്മിലേക്ക്‌ നോക്കാനുള്ള ഒരു വാതില്‍ തുറന്ന് തരും .. നടന്ന് പോകുന്നതിനെക്കാളും സൈക്കിള്‍ യാത്രക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ട്‌ .. അത്‌ വളരെ വ്യക്തിപരമായ ഒരു അനുഭവം ആണ്‌ ..

പൂര്‍ണമായി മുഴുകി സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ തളര്‍ച്ചയേ അറിയില്ല ..

8 Comments:

Blogger bodhappayi said...

സുഖമുള്ള അനുഭവം. വേഗത്തിലുള്ള ഓട്ടത്തില്‍ ഇത്തരംകാഴ്കകള്‍ നഷ്ടമാകുന്നെന്നു എനിക്കും തോന്നിയിട്ടുണ്ട്... :)

10/23/2006 10:26:00 AM  
Blogger Salil said...

കുട്ടപ്പായി ബാംഗളൂരില്‍ ആണെങ്കില്‍ നമുക്ക്‌ ഒന്നിച്ച്‌ പോകാം ഇനി അടുത്ത സൈക്കിള്‍ യാത്രക്ക്‌ .. ഞാന്‍ ഏതായാലും ഇത്‌ ഒരു ശീലമാക്കാന്‍ അങ്ങു തീരുമാനിച്ചു ..

10/23/2006 02:31:00 PM  
Blogger bodhappayi said...

ബാംഗ്ലൂരില്‍ തന്നെ താമസം, പാലസ്‌ ഗ്രൌണ്ടിനടുത്ത്‌ ഗംഗാനഗര്‍. പക്ഷേ പ്രശ്നം സൈക്കിള്‍ ഇല്ല എന്നതാണ്‌. നാട്ടിലുള്ളപ്പോള്‍ ബന്ദ്‌ ദിവസങ്ങളില്‍ നാഷണല്‍ ഹയ്‌വേയില്‍ സൈക്കിള്‍ റേയ്സ്‌ നടത്തുമായിരുന്നു ഞങ്ങള്‍ പിള്ളേര്‍, ഇപ്പോ പത്തു മിനുറ്റ്‌ ചവുട്ടിയാല്‍ അര മണിക്കൂര്‍ കിതക്കും... :)

ഇനിയത്തെ ബാംഗ്ലൂര്‍ മീറ്റില്‍ സലിലിനേ പ്രതീക്ഷിക്കാമോ.

10/23/2006 07:19:00 PM  
Blogger Siju | സിജു said...

ഈ അനുഭവം പങ്കു വെച്ചതിനു നന്ദി
പിന്നെ തളര്‍ച്ച അറിയാഞ്ഞതു ബാംഗ്ലൂര്‍ ആയതു കൊണ്ടു കൂടി ആയിരിക്കാം, ചെന്നൈയില്‍ വല്ലതും ആയിരിക്കണം ഇതെഴുതാന്‍ ആളു ബാക്കിയുണ്ടാവില്ല

10/24/2006 11:07:00 AM  
Blogger Salil said...

ഒരു സൈക്കിള്‍ വാങ്ങണം സാര്‍ .. അല്ലെങ്കില്‍ വേണ്ട .. നമുക്ക്‌ എന്റെ സൈക്കിള്‍ അങ്ങ്‌ modify ചെയ്ത്‌ രണ്ട്‌ പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന ഒന്നാക്കിയാലോ ? എന്നാല്‍ സംഗതി എളുപ്പമാവും പിന്നെ സംസാരിച്ച്‌ സംസാരിച്ച്‌ അങ്ങ്‌ പോകാലോ ..

ചിലപ്പോള്‍ തോന്നാറുണ്ട്‌ - കണ്ണൂര്‌ വരെ സൈക്കിളില്‍ പോയാലോ എന്ന് .. വല്ല national integration 'ന്റെ കൊടിയും പിടിച്ച്‌ അങ്ങ്‌ നീട്ടി ചവിട്ടിയാല്‍ മതിയല്ലോ .. !! പക്ഷേ സായിപ്പ്‌ അനുവദിക്കും എന്ന് തോന്നുന്നില്ല .. യാത്ര പൂര്‍ത്തിയാക്കാന്‍ ഒന്നു രണ്ടാഴ്ച വേണ്ടി വരും ..

ബെംഗളൂരു മീറ്റ്‌ എപ്പോഴാണ്‌ എവിടെയാണ്‌ എന്ന് ഒന്നറിയിച്ചേക്കാമോ ..

10/24/2006 11:41:00 AM  
Blogger Salil said...

സിജൂ .. ചെന്നൈയിലായാലും - ബെംഗളൂരുവിലായാലും സൈക്കിള്‍ ചവിട്ടുന്നവരും സൈക്കിള്‍ ചവിട്ടാത്തവരും ഉണ്ട്‌ .. ഒരു ദിവസം ഒരു സൈക്കിള്‍ വാടകക്ക്‌ എടുത്ത്‌ ഒന്ന് ചവിട്ടി നോക്കൂ - മരിച്ചു പോകുമോ എന്ന് .. ഇല്ലെങ്കില്‍ വിവരം ബ്ലോഗ്‌ വഴി അറിയിക്കണം ..

10/24/2006 11:44:00 AM  
Blogger Siju | സിജു said...

ഞാനുദ്ദേശിച്ചതു സൈക്കിള്‍ പതിവായി ചവിട്ടാത്ത ഒരാള്‍ പെട്ടെന്ന് സൈക്കിള്‍ ചവിട്ടിയാല്‍ എന്നാണ്‌.
സൈക്കിള്‍ എനിക്കും ഇഷ്ടമാണ്‌. പക്ഷേ, ചെന്നൈയില്‍ നിന്നും പോന്നു. ഇപ്പോള്‍ ഗുഡ്ഗാവിലാണു. ഇവിടെ സൈക്കിള്‍ റിക്ഷായും കാറും മാത്രമേയോള്ളൂ, അതിനെ പേടിച്ച്‌ വഴിയിലൂടെ നടക്കാന്‍ പോലും വയ്യ.

10/24/2006 02:07:00 PM  
Blogger AnJaka said...

Hey , Happy merry christmas.
see you soon,

12/18/2006 04:25:00 AM  

Post a Comment

<< Home