:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, December 06, 2006

::യന്ത്രത്തുമ്പിയെ സ്വപ്നം കണ്ടിരുന്ന പയ്യന്‍::

ണ്ടൊരിക്കല്‍ ഒരു കൊച്ചു പയ്യന്‍ helicoptor സ്വന്തമായി ഉണ്ടാക്കുന്നതിന്റെ സ്വപ്നം കണ്ടു നടന്നിരുന്നു. അന്നത്തെ ഏറ്റവും വലിയ അദ്ഭുതം എന്നത്‌ ആകാശത്ത്‌ കൂടി വല്ലപ്പോഴും പറക്കുന്ന ഈ യന്ത്ര തുമ്പികളായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കിട്ടിയ BSA SLR സൈക്കിള്‍, എല്ലാ ഞായറാഴ്ചയും അഴിച്ച്‌ വീണ്ടും പണിയുക എന്നതായിരുന്നു അന്നത്തെ അവന്റെ പ്രധാന വിനോദം. അന്നും സൈക്കിള്‍'ന്റെ parts എങ്ങനെ ഹെലികോപ്റ്റര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം എന്ന് തന്നെയായിരുന്നു അവന്റെ ചിന്തകള്‍ .. !!

അങ്ങനെ അവന്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്ന് സാങ്കേതികം പഠിക്കാന്‍ തുടങ്ങി. അപ്പോഴും അവന്റെ സ്വപ്നം വിട്ടിട്ടില്ലായിരുന്നു അവന്‍. lathe workshop'ല്‍ കറങ്ങി നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത്‌ എങ്ങനെ മരം കൊണ്ട്‌ ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കാം എന്നായിരുന്നു. !!

---

അങ്ങനെ അങ്ങനെ എങ്ങനെയൊക്കെയോ ആ പയ്യന്‍ സൊഫ്റ്റ്‌വേര്‍ എഞ്ജിനീയര്‍ ആയി .. ബാംഗളൂരില്‍ എത്തിപ്പെട്ടു .. HAL'ന്റെ അടുത്ത്‌ ഒരു വീട്‌ വാങ്ങുമ്പോള്‍ വിലക്കുറവും ഒഴിഞ്ഞ സ്ഥലവും ആയിരുന്നു നോക്കിയിരുന്നത്‌ .. പിന്നീടാണ്‌ മനസ്സിലായത്‌ HAL കാര്‍ ഹെലികോപ്റ്റര്‍ ടെസ്റ്റിങ്ങ്‌ന്‌ ഉപയോഗിക്കുന്ന സ്ഥലമാണതെന്ന് .. പകല്‍ പലപ്പോഴും വീട്ടിന്‌ മുകളില്‍ യന്ത്ര തുമ്പി പറന്ന് കറങ്ങുന്നുണ്ടാവും - വലിയ ശബ്ദത്തോടെ . ചിലപ്പോള്‍ രാത്രിയും കേള്‍ക്കം ഇരമ്പം ... ഉറക്കത്തെ തടസ്സപ്പെടുത്തുമ്പോള്‍ അവന്റെ ഭാര്യ പ്രാകുന്നുണ്ടാവും - ഹെലികോപ്റ്റര്‍ കണ്ടുപിടിച്ചവനെ ഉള്‍പ്പെടെ .. അപ്പോഴും ആ പഴയ പയ്യന്‌ ദേഷ്യം ഒന്നും വരാറില്ല .. അവന്‌ അത്‌ പഴയ ഒരു സുഖമുള്ള ഓര്‍മയാണ്‌ .. പഴയ സുന്ദരമായ നടക്കാതെ പോയ സ്വപ്നത്തിന്റെ ഓര്‍മ്മ ..

4 Comments:

Blogger reshma said...

പറക്കുന്ന ബൈക്ക് കണ്ടുപിടിക്കാന്‍ നടന്നിരുന്ന ഒരു പയ്യനെ എനിക്കും അറിയാം. ഇപ്പോ വീണ്കിട്ടുന്ന ഒഴിവ്സമയത്ത് പട്ടമുണ്ടാക്കി പറത്തി പൊട്ടിച്ച് വിട്ടും, റിമോട്ട് കണ്ട്രോള്‍ പ്ലെയിന്‍ പറത്തികളിച്ചുമാ ആ പയ്യന്‍ സ്വപ്നങ്ങളെ കാക്കുന്നെ.

12/06/2006 10:33:00 PM  
Blogger bodhappayi said...

എലിസ്കൂട്ടര്‍. അച്ഛന്‍ ഹെലികോപ്ടര്‍ എന്നു തന്നെയാണ് പഠിപ്പിച്ചതു... :)

കഗ്ഗദാസപുരയിലാണൊ സാര്‍ മനേ?

12/07/2006 09:47:00 AM  
Blogger Salil said...

അല്ല കുട്ടപ്പായീ - മാരുതി നഗര്‍'ല്‍.. കാഗദാസപുരക്ക്‌ അടുത്ത്‌ വരും ..

12/07/2006 04:06:00 PM  
Blogger വല്യമ്മായി said...

മോഹങ്ങള്‍ കൊള്ളാം.ഈ പ്രതീക്ഷകളെല്ലെ നമ്മെ മുന്നോട്ടു നയിക്കുന്നത്

12/08/2006 09:15:00 PM  

Post a Comment

<< Home