:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, February 21, 2007

::ഒരാപ്പിള്‍ കൊണ്ട്‌ .. ::

ഷോയുടെതെന്ന് സന്തോഷേട്ടന്‍ പറഞ്ഞു തന്ന കഥയാണ്‌ ... ഒരിക്കല്‍ ഒരു യൂറോപ്യനും ഇന്ത്യക്കാരനും കൂടി തീവണ്ടിയില്‍ പോകുകയായിരുന്നു .. യൂറോപ്യന്റെ കൈയില്‍ രണ്ട്‌ ആപ്പിള്‍ ഉണ്ട്‌. ഇന്ത്യക്കരന്റെ കൈയില്‍ കഴിക്കാന്‍ ഒന്നും ഇല്ല - പൈസ ഉണ്ട്‌ താനും. ഇച്ചിരി കഴിഞ്ഞപ്പോള്‍ പരദേശി ഒരെണ്ണം എടുത്ത്‌ കഴിപ്പ്‌ തുടങ്ങി .. ഇന്ത്യക്കാരന്‍ വിശപ്പ്‌ കൊണ്ട്‌ വശം കെട്ടപ്പോഴും അഭിമാനം വിടാതെ വായിലെ വെള്ളം ഇറക്കി ഇരുന്നതേയുള്ളൂ .. ഇത്‌ കണ്ട പരദേശി അവന്റെ കൈയിലുള്ള ആപ്പിള്‍ വില്‍ക്കാന്‍ ആരംഭിച്ചു ..

"ഇത്‌ വളരെ വിശേഷപ്പെട്ട ആപ്പിള്‍ ആണ്‌ .. ഇത്‌ തിന്നാല്‍ വിശപ്പ്‌ ശമിക്കും പിന്നെ അതിനെക്കാള്‍ ബുദ്ധിയും വര്‍ദ്ധിക്കും .. ബ്ലാ ബ്ലാ .. "

ഇത്‌ കേട്ടപ്പോള്‍ ഇന്ത്യക്കാരന്‍ അത്‌ വാങ്ങാന്‍ തന്നെ തീരുമാനിച്ചു .. അപ്പോള്‍ യൂറോപ്യന്‍ അതിന്റെ വില 500 രൂപയാണെന്നും പറഞ്ഞു .. നമ്മുടെ പുള്ളി 500 രൂപ കൊടുത്ത്‌ ആപ്പിള്‍ വാങ്ങി കഴിച്ചു .. കഴിച്ചപ്പോള്‍ രുചിയൊക്കെ തോന്നിയെങ്കിലും - കഴിച്ച്‌ കഴിഞ്ഞപ്പോള്‍ അങ്ങേര്‍ പരദേശിയോട്‌ തട്ടിക്കയറി .. "സംഗതി വിശപ്പ്‌ മാറിയെങ്കിലും, ഒരാപ്പിളിന്‌ 500 രൂപ എന്നത്‌ കടുത്ത അനീതിയാണ്‌ "

അക്ഷോഭ്യനായി യൂറോപ്യന്‍ - "കണ്ടില്ലേ ഒരു അപ്പിള്‍ കൊണ്ടുള്ള അത്ഭുതം .. ആപ്പിള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി .. - apple started working in you .. "

7 Comments:

Blogger ഇട്ടിമാളു അഗ്നിമിത്ര said...

super.. really nice one

2/21/2007 12:35:00 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

നല്ല പോസ്റ്റ്.. താങ്കളുടെ ബ്ലോഗിലെ കമന്റ്സ് പിന്മൊഴിയില്‍ വരുന്നില്ലെന്ന് തോന്നുന്നു. ദയവായി http://ashwameedham.blogspot.com/2006/07/blog-post_28.html ഇവിടം സന്ദര്‍ശിച്ച് സെറ്റിംഗ്സ് ചെയ്യുമല്ലോ..

2/21/2007 01:03:00 PM  
Blogger Areekkodan | അരീക്കോടന്‍ said...

Very nice

2/21/2007 01:23:00 PM  
Blogger Salil said...

കണ്ണൂരാ

കമന്റ്സ്‌ പിന്മൊഴിയില്‍ വരുന്നുണ്ട്‌ ..

http://groups.google.com/group/blog4comments/browse_thread/thread/3eea0d3fc2e07891/67169aee98cbdf6a#67169aee98cbdf6a

2/21/2007 01:29:00 PM  
Blogger വേണു venu said...

പോസ്റ്റിഷ്ടപ്പെട്ടു.

2/21/2007 03:32:00 PM  
Blogger salil | drishyan said...

മന്ദാരമേ,

ഇതു കൊള്ളാം കേട്ടോ...
ഈ ചിന്ത പങ്കു വെച്ചതിന്‍ നന്ദി.

സസ്നേഹം
ദൃശ്യന്‍

2/21/2007 05:58:00 PM  
Blogger Unknown said...

മന്ദാരമേ,

ഇനിയുമെഴുതൂ:)

2/21/2007 06:53:00 PM  

Post a Comment

<< Home