:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Sunday, January 07, 2007

:: മല്ലികമാര്‍ തുണിയുരിയുമ്പോള്‍ ::

താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഇനി സംസാരിക്കും** വാര്‍ത്തക്ക്‌ കടപ്പാട്‌ vijay times പത്രം -

0o----------------------------------------------------------------------------------o0

"ഭാരതീയ നാരിതന്‍ അഭിമാന ..."

ഈയിടെയായി ആരും ഇതൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല .. അഭിമാനം എന്നത്‌ നാരിക്ക്‌ മാത്രമുള്ള ഒരു പ്രത്യേക സംഗതിയൊന്നുമല്ല .. ഇപ്പോള്‍ നാരിയെന്നോ 'നാരനെന്നോ' വ്യത്യാസമില്ലാതെ മല്‍സരിക്കുകയാണ്‌ - അഭിമാനം എന്ന ഒന്നുണ്ടെങ്കില്‍ അതിനെ തകര്‍ത്ത്‌ തരിപ്പണമാക്കി കോമാളിയായി പ്രത്യക്ഷപ്പെടാന്‍ .. Get noticed !! എന്നതാണ്‌ ആഗോളവല്‍ക്കരണ-പണാധിഷ്ടിത സമൂഹത്തിലെ മുദ്രാവാക്യം .. ജീവിത മന്ത്രം എന്നത്‌ - do any thing to get noticed - എന്നായപ്പോള്‍, പുത്തന്‍ മേഖലകള്‍ കണ്ട്‌പിടിച്ച്‌ കൊടുക്കാന്‍ ഇവിടെ ദല്ലാളന്മാര്‍ ഉദയം കൊണ്ടു .. സമൂഹത്തിന്റെ മനസ്സ്‌ ഇതൊക്കെയാണ്‌ കൊതിക്കുന്നത്‌ എന്ന് നമ്മെക്കൊണ്ടൊക്കെ സമ്മതിപ്പിക്കാന്‍ രാപ്പകല്‍ അവരൊക്കെ തലച്ചോര്‍ യന്ത്രം കറക്കിക്കൊണ്ടിരിക്കുന്നുണ്ട്‌ ..

ഒരു പക്ഷെ ഇന്ന് ഇതൊക്കെ വളരെ വികൃതമായി തോന്നിയേക്കാമെങ്കിലും, നാളെ സമൂഹം ഇതൊക്കെ ഒരു സാധാരണ ജീവിത വ്യവഹാരമായി അംഗീകരിച്ചേക്കാം ..പഴഞ്ചന്മാരായ നമ്മളെ വിട്ട്‌ പുത്തന്‍ തലമുറ ആ സുവര്‍ണകാലത്തെ കൈയടിച്ച്‌ സ്വാഗതം ചെയ്യുകയും ചെയ്തേക്കാം ..

8 Comments:

Blogger Salil said...

അഭിമാനം എന്നത്‌ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് നമ്മളൊക്കെ ഏതാണ്ട്‌ അംഗീകരിച്ച മട്ടായി .. "സംസ്കാരം എന്നത്‌ ആരുടെയും കുത്തകയല്ല" എന്ന് നമ്മോട്‌ പറഞ്ഞതില്‍ നമ്മള്‍ വീണു പോയി .. എന്തായിരിക്കണം സംസ്കാരം എന്ന വാക്കിന്റെ അര്‍ത്ഥം എന്ന് ചോദിക്കാനും മറന്ന് പോയി ..

1/07/2007 09:34:00 AM  
Blogger chithrakaranചിത്രകാരന്‍ said...

പ്രിയ സലില്‍,
സംസ്കാരം, കല , മനുഷ്യന്‍ എന്നൊക്കെപറയുന്ന 'സാധനങ്ങള്‍'പലവിലനിലവാരത്തില്‍ എന്നും ലഭ്യമാണ്‌. ഇതുവരെ ഇത്തരം വസ്ത്തുക്കള്‍ക്ക്‌ തറവില നിശ്ചയിച്ചിട്ടില്ല. നമ്മുടെ വായുടെയും, കീശയുടെയും മനസിന്റെയും വീതിക്കനുസരിച്ചുള്ള പ്രസ്തുത വസ്തുക്കള്‍ അകത്താക്കുക എന്നതാണ്‌ നമുക്കു ചെയ്യാനാകുന്നത്‌.
മല്ലികമാര്‍ തുണി സ്വയം ഉരിയുന്നതില്‍ ചിത്രകാരന്‍ കുഴപ്പമൊന്നും കാണുന്നില്ല. ആരെങ്കിലും തുണി ഉരിക്കുകയാണെങ്കില്‍ അതു തെറ്റാണെന്നു പറയാം.സ്ത്രീ പീഡനവുമാണ്‌.
പിന്നെ, നമ്മുടെ സംസ്കാരവും ,നാടിന്റെ അഭിമാനവും മല്ലിക തുണി ഉരിയുംബോഴാണ്‌ സംരക്ഷിക്കപ്പെടുന്നതെന്ന അഭിപ്രായമാണ്‌ ചിത്രകാരനുള്ളത്‌. സ്ത്രീ വസ്ത്രമുരിയാതെ പര്‍ദ്ദക്കകത്തെയും, കിടപ്പുമുറികളിലേയും ഇരുട്ടിലേക്ക്‌ ഉള്‍വലിയുംബോളാണ്‌. നമുക്ക്‌ സാംസ്കാരിക അപചയം വരുന്നതായി നാം മനസിലാക്കേണ്ടത്‌ !!
ഒരു സ്ത്രീക്ക്‌ ജനങ്ങള്‍ക്കുമുന്നില്‍ സ്വമേധയാ നഗ്നയാകാന്‍ ദൈര്യംകൊടുക്കുന്ന ഘടകം നല്ല സംസ്കാരമാണ്‌. (സംശയം വേണ്ടാ... ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റിയ വിഷയം ഇവിടെ ഒരു കമന്റായി ഇടുകയാണ്‌.. എന്തായാലും ലോകം നന്നായാല്‍ മതി. സലില്‍ നല്‍കിയിരിക്കുന്ന പേപ്പര്‍ കട്ടിംഗ്‌ വായിക്കാന്‍ സാധിക്കാത്തവിധം ചെരുതാണ്‌... ചിത്രകാരന്റെ ഭാഷണം അനുചിതമെങ്കില്‍ പൊറുക്കുക)

1/07/2007 10:31:00 AM  
Blogger Salil said...

ചിത്രകാരാ ..

നന്ദി .. പോസ്റ്റിന്‌ ഇത്ര വേഗം കമന്റ്‌ വീശിയതിന്‌ ..

എനിക്ക്‌ തോന്നുന്നു ഇത്തരം നിഷ്കളങ്കതകള്‍ നമ്മളെ ഇവിടം വരെ എത്തിച്ചു എന്നാണ്‌. 'തുണികള്‍ ഉരിഞ്ഞ്‌ കളയൂ - സ്വാതന്ത്ര്യം പ്രഖ്യാപിക്കൂ' എന്ന് നമ്മോട്‌ പറയുമ്പോള്‍, ഓ .. ശരിയാണല്ലോ .. ഛെ വസ്ത്രം ഇട്ട്‌ ചുമ്മ ഇരിക്കുന്ന ഞാന്‍ എന്ത്‌ മണ്ടന്‍ എന്ന് നമ്മള്‍ ചിന്തിക്കുന്നതിലെ നിഷ്കളങ്കതയാണ്‌ ഞാന്‍ ഉദ്ധേശിച്ചത്‌ .. ആര്‌ പറയുന്നു എന്തിന്‌ പറയുന്നു എന്നൊന്നും നോക്കാതെ നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്ന എന്തിന്റെയും പിറകെ പോകുന്നു എന്നതായിരിക്കുന്നു .. ആര്‌ കൂടുതല്‍ ശബ്ദം ഉണ്ടാക്കുന്നു എന്നതാണ്‌ ഇന്ന് വിജയിക്കനുള്ള മാനദണ്ഡം .. നമ്മുടെ സമരങ്ങള്‍ ഒക്കെത്തന്നെ തെറ്റായിരുന്നു എന്ന് നമ്മെ കൊണ്ട്‌ തന്നെ ചിന്തിപ്പിക്കാന്‍ മാത്രം ആഗോള മുതലാളിത്തം - അതെ പഴയ ആ ആഗോളമുതലാളിത്തം തന്നെ - ഇന്ന് വല വിരിച്ചിരിക്കുന്നു .. സ്ത്രീ വിമോചനത്തെക്കുറിച്ച്‌ മുതലാളിത്തം തന്നെ സംസാരിക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ ഗതി തെറ്റി പോകുന്നു .. മുദ്രാവാക്യങ്ങള്‍ ഒക്കെ മോഷ്ടിക്കപ്പെടുന്നു .. മൂന്ന് നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചൈനയില്‍ പോയിരുന്നപ്പോള്‍, ചെങ്കൊടിയും മക്ഡൊണാള്‍ഡിന്റെ ബോര്‍ഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം സമരസപ്പെട്ട്‌ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഓര്‍ത്തു പോയ സംഗതിയാണിത്‌ .. സ്ത്രീ തുണിയുരിയുന്നത്‌ മഹത്തായ ഒരു സംഗതി തന്നെ !!! എന്നാല്‍ പണം അതിന്റെ പിന്നില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുമ്പോള്‍, അത്‌ രാഷ്ട്രീയ മാനങ്ങളുള്ള ഒരു സംഗതിയാവുന്നു... മല്ലികയെയും തുണി ഉരിച്ചതാണെന്നാണ്‌ എന്റെ അഭിപ്രായം .. അതാണ്‌ നമ്മള്‍ വരികള്‍ക്കിടയില്‍ വായിച്ചെടുക്കേണ്ട ഒരു സംഗതി .. അത്‌ മനസ്സിലാക്കാന്‍ കഴിയാതെ പോയാല്‍, ചൂടായിക്കൊണ്ടിരുന്ന വെള്ളത്തില്‍ നിന്ന തവളയുടെ ഗതി വരും നമുക്കും .. സംസ്കാരം എന്നത്‌ ആരും ഉണ്ടാകി വച്ചതോ, അല്ലെങ്കില്‍ ആരെങ്കിലും സംരക്ഷിച്ച്‌ നിര്‍ത്തേണ്ടതോ ആയ ഒരു സാധനം ഒന്നും അല്ല .. സംസ്കാരത്തിന്റെ കാവലാളുകള്‍ ഓരോ വ്യക്തിയുമാണ്‌ ..

1/07/2007 01:21:00 PM  
Blogger അഗ്രജന്‍ said...

"ഒരു പക്ഷെ ഇന്ന് ഇതൊക്കെ വളരെ വികൃതമായി തോന്നിയേക്കാമെങ്കിലും, നാളെ സമൂഹം ഇതൊക്കെ ഒരു സാധാരണ ജീവിത വ്യവഹാരമായി അംഗീകരിച്ചേക്കാം"

താങ്കളുടെ സംശയം എനിക്കുമില്ലാതില്ല, എങ്കിലും മാറു മറക്കാതേയും ഒറ്റമുണ്ടിലും കഴിഞ്ഞിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു... അതില്‍ നിന്നും മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സമൂഹമായി ഉയര്‍ന്നു വന്ന നമുക്കിനിയും ആശയ്ക്ക് വഴിയുണ്ടല്ലേ :)

1/07/2007 01:21:00 PM  
Blogger വിന്‍സ് said...

ഹോ വീണ്ടും സദാചാര കമ്മിറ്റിക്കാര്‍....... സൌകര്യം ഉള്ളവര് ഇതു കണ്ടാല്‍ മതിയെടൊ ഉവ്വേ..... അയ്യായിരവും പതിനായിരവും കൊടുത്തിട്ട് മല്ലികയുടെ പരുപാടി കാണാന്‍ പോയവര്‍ക്ക് അവിടെ എന്താണു നടക്കാന്‍ പോവുന്നത് എന്നറിയത്തീല്ലായിരുന്നോ?? മാത്രം അല്ല മല്ലിക ധരിച്ചിരിക്കുന്നതില്‍ എന്തു അശ്ലീലം ആണു ഉള്ളത്??? അല്പം ഓപ്പണ്‍ മൈന്‍ഡ് ആവതെ ഇന്‍ഡ്യ രക്ഷ പെടാന്‍ പോവുന്നില്ല. ലോകത്തില്ലാത്ത സംസ്കാരത്തിന്റെ പേരും പറഞ്ഞ് വെറും മണ്ടര്‍ ആവുകയല്ലെ ചിലരെങ്കിലും???

1/07/2007 01:37:00 PM  
Blogger അതുല്യ said...

ഇത്‌ പോലത്തെ വസ്ത്രം തയ്പിയ്കാനും ഡിസൈനര്‍ വേണോ?

(ശരീരം കാണിയ്കുന്നതും തുണിയുരിയുന്നതും ഒക്കെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെ ഭാഗമാണു. സല്‍മാന്‍-ഖാനു ബെനിയന്‍ വരെ ഊരി റ്റൈറ്റ്‌ പാന്റ്സിട്ട്‌ മുഴച്ച്‌ നില്‍കുന്ന എല്ലാ ഭാഗങ്ങളും സൂം ചെയ്ത്‌ കാണിയ്കാമെങ്കില്‍ മല്ലികയ്കുമാവാം. സ്റ്റാര്‍ന്യൂസില്‍ വന്ന ന്യൂസ്‌ ക്ലിപ്പില്‍ ഇത്‌ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ആസ്വദിയ്കുന്നവരുമുണ്ടായിരുന്നു, സ്ത്രീകളടക്കം. ഈവക ഷോകളോക്കെ നടത്തുമ്പോ, ഇതിനൊക്കെ റ്റാര്‍ഗറ്റഡ്‌ ആഡിയന്‍സ്‌ ഉണ്ട്‌, ഇവന്റ്‌ കമ്പനികള്‍ക്ക്‌. അത്‌ കൊണ്ട്‌ തന്നെയാണു ഷോ തട്ടിക്കുട്ടുന്നതും. പിന്നെ വരുന്ന പത്ര വാര്‍ത്തകളും, വിവാദങ്ങളുമൊക്കെ വലിച്ച്‌ കഴിഞ്ഞ്‌ ആഷ്രേയില്‍ നെരിച്ച ഒരു സിഗരറ്റ്‌ ബഡ്ഡിനെ വിലയേയുള്ളു അവര്‍ക്ക്‌. വേവലാതിയോ ആവലാതിയോ ഒക്കെ അവരുടേ ഭാഷയില്‍ അലവലാതിയായ നമ്മളേപോലെ ചിലര്‍ക്ക്‌ മാത്രം. (ബ്ലൂഫിലിം കാണുന്നത്‌ മുറിയ്കത്‌ ആയത്‌ കൊണ്ട്‌,അതിലെ നടീനടന്മാരെ കുറിച്ചൊന്നും ഒരു പത്രലേഖകനും, പത്രവും എഴുതാറില്ല. മല്ലികയ്ക്‌ രണ്ടിഞ്ച്‌ തുണിയെങ്കിലും ഉണ്ട്‌ എന്ന് ഒരു ചെറിയ ആശ്വാസത്തില്‍ ഞാന്‍!. ) കുറെ കഴിയുമ്പോ സംസ്കാരം എന്ന വാക്ക്‌ നിഘണ്ടുവില്‍ പോലും കാണില്ല്ല. മനുഷ്യര്‍ മനുഷ്യരെ പിടിച്ച്‌ തിന്നുന്ന കാലം വരെ പ്രളയത്തിനും മുമ്പ്‌ ഉണ്ടാവും കലിയുഗത്തില്‍ എന്ന് പറയുന്നു.

ജാതി സെര്‍ട്ടിഫിക്കറ്റിനും, ഡോമിസൈല്‍ സെര്‍ട്ടിഫിക്കറ്റിനും ഒക്കെ കൈക്കൂലി വാങ്ങുന്ന വില്ലേജ്‌ ആപ്പീസറേയും, ഇത്‌ പോലെ തുണിയുരിഞ്ഞ്‌ കാട്ടുന്നവരേയും ഒക്കെ ഞാന്‍ ഒരേ സംസ്കാരത്തിന്റെ ചട്ടക്കുട്ടിലാണു കൂട്ടാറു).

1/07/2007 01:40:00 PM  
Anonymous kiraathan said...

മല്ലികയുടെ ഡാന്‍സ് കണ്ട് ആരും ഞെളി പിരി കൊള്ളണ്ട എന്നാണു എന്റെ അഭിപ്രായം. അവള്‍ തൊലിയുടെ കളറിലുള്ള ഡ്രസ്സ് ഇട്ട് അതിനു പുറമെ പാന്റീസുമിട്ട് ആള്‍ക്കാരെ എരിവു കേറ്റി. അതിനു ഇത്ര കോലാഹലം വേണൊ? കാണാന്‍ ആഗ്രഹമുള്ളവന്‍ കണ്ട് കൊതി തീര്‍ക്കട്ടെന്ന്.

കിരാതന്‍

1/07/2007 02:10:00 PM  
Blogger Salil said...

മല്ലിക വെറും ഒരു tool ആണ്‌ എന്ന് എനിക്ക്‌ തോന്നുന്നു .. ഇത്തിരി അപ്പക്കഷണങ്ങള്‍ കാട്ടി ആകര്‍ഷിച്ച്‌ കൊണ്ടു നടക്കുന്ന ഒരു വെറും ഉപകരണം മാത്രം .. 50 ലക്ഷം കാട്ടിയപ്പോള്‍ മല്ലിക തന്റെ വ്യക്തിത്വം ആട്ടിയുലക്കുന്നത്‌, 50 ലക്ഷത്തിന്‌ അവര്‍ വലിയ വില കാണുന്നു എന്നത്‌ കൊണ്ടാണ്‌ .. അല്ലെങ്കില്‍ അതിലും വലിയ രൂപ അവര്‍ കണ്ടിട്ടില്ല എന്നത്‌ കൊണ്ടായിരിക്കാം.. പ്രശ്നം മല്ലികക്ക്‌ പുറകേ വരുന്നവര്‍ക്കായിരിക്കും .. ഇതിലും വലിയ വല്ലതും കാട്ടിയാലേ അവര്‍ക്ക്‌ പിറ്റിച്ച്‌ നില്‍ക്കാന്‍ കഴിയൂ എന്നതായിരിക്കും അവസ്ഥ ..

പണം എല്ലാറ്റിനെക്കാളും വലുതാവുന്ന ഒരു സമൂഹത്തിലാണ്‌ നമ്മളൊക്കെ ഇന്ന് .. 'silly' എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ്‌ നടന്ന് നീങ്ങാന്‍ മാത്രമേ എനിക്ക്‌ തോന്നുന്നുള്ളൂ ഇപ്പോള്‍ ..

1/07/2007 02:47:00 PM  

Post a Comment

<< Home