:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, September 11, 2006

::ചിക്കു എന്ന അണ്ണാന്‍കുഞ്ഞ്‌ ::

ഴിഞ്ഞ തവണ നാട്ടിലേക്ക്‌ പോകുമ്പോള്‍ മനസ്സില്‍ നിറയെ ചിക്കുവായിരുന്നു .. തേങ്ങ പറിക്കുമ്പോള്‍ താഴെ വീണു പോയാതായിരുന്നുവത്രെ .. ആ സമയത്ത്‌ കണ്ണ്‍ തുറന്നിട്ടും ഉണ്ടായിരുന്നില്ല .. ഉടനെ തന്നെ അമ്മയും സിന്ധുവും കൂടെ അവനെ എടുത്ത്‌ ഒരു വലക്കൂട്ടിലാക്കി .. കറങ്ങി നടക്കുന്ന കറുംബിപ്പൂച്ചയില്‍ നിന്നും അവനെ രക്ഷിക്കാന്‍ അതേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം ..
ആദ്യമൊക്കെ അവനു വലിയ പേടിയായിരുന്നുവത്രെ .. കഴിക്കാനും കളിക്കാനും ഒക്കെ. പിന്നെ പതിയെ അവനും വീട്ടിലെ ഒരംഗത്തെപ്പോലെയായി .. സിന്ധു അവനെയെടുത്ത്‌ മാവിന്റെ താഴത്തെ നിലയില്‍ കൊണ്ടു വിടും .. അല്‍പം ഓടിക്കഴിഞ്ഞ്‌ ചങ്ങാതി വന്ന് വീണ്ടും കയറും കൂട്ടില്‍. ചെറുതെങ്കിലും കൂട്‌ അവനങ്ങ്‌ പിടിച്ചു . ആരെയും പേടിക്കാതെ കഴിക്കാമല്ലോ ശിഷ്ടജീവിതം !!!
അങ്ങനെ ഞങ്ങള്‍ എത്തിയത്‌ വരെ അവന്‍ നന്നായി ഓടിയും ചാടിയും കളിച്ച്‌ വീട്ടുകാരുടെ ഉണ്ണിയായി കഴിഞ്ഞു .. ഞങ്ങള്‍ എത്തിയപ്പോള്‍ ആകെ ഒരു പരിഭ്രമം .. നീല ആദ്യമായാണ്‌ ഒരണ്ണാന്‍ കുഞ്ഞിനെ ഇത്ര അടുത്ത്‌ കാണുന്നത്‌ .. അവള്‍ക്കും ഒരു പരിഭ്രമം .. പിന്നെ കൌതുകം .. അവന്റെ നീണ്ട നാവും ,, ഛില്‍ ഛില്‍ ഒച്ച വച്ചുള്ള ഓട്ടവും ഒക്കെ അവളില്‍ ഒരു വല്ലാത്ത സന്തോഷം ആണുണ്ടാക്കിയത്‌ .. മാവിന്റെ കൊമ്പത്ത്‌ അവനെ വിട്ടാല്‍ ഓടി വന്ന് താരയുടെ കൈയില്‍ നിന്നും കടല തട്ടിപ്പറിക്കും .. മാവിലക്കൂട്ടത്തിന്റെ പിന്നില്‍ ഒളിച്ചിരുന്ന് നമ്മളെ ഒക്കെ പറ്റിക്കും അല്‍പനേരം .. പിന്നെ പതിയെ പമ്മി വന്ന് ഛില്‍ ഛില്‍ ഓച്ചയുണ്ടാക്കും .. അങ്ങനെ തോറ്റ്‌ നമ്മള്‍ പിന്മാറിയാല്‍ ചുറ്റിലും നോക്കി പതിയെ വന്ന് കൂട്ടില്‍ കയറി കിടക്കും .. ആരെങ്കിലും വന്ന് കൂട്‌ എടുത്ത്‌ കൊണ്ടു വരുന്നത്‌ വരെ ശബ്ദമുണ്ടാക്കതെ കിടക്കും .. ജിംഗിള്‍ കുട്ടന്‌ ഒരിച്ചിരി കെറുവൊക്കെയുണ്ടായിരുന്നു - എല്ലാവരുടെയും ശ്രദ്ധ ചിക്കുവിലേക്ക്‌ പോകുന്നതില്‍ ..
അങ്ങനെ പോയി കുറേ നാള്‍ .. ഒരു നാള്‍ നമ്മള്‍ വിചാരിച്ചു അവനെ കുറിച്ച്‌ ഒരു ഫോട്ടോ ഫീച്ചര്‍ ചെയ്യണം എന്ന് .. എല്ലാ നീക്കങ്ങളും കാമറയില്‍ പകര്‍ത്തി ഒരു കൊച്ചു വീഡിയോ .. അങ്ങനെ മുഹൂര്‍ത്തം ഒക്കെ നോക്കി സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചിന്തിച്ച്‌ ഗണിച്ച്‌ കൂട്ടി ഒരു ദിനം കരുതിയിരിക്കുകയായിരുന്നു ... തലേന്ന് രാവിലെ സിന്ധു അവനെ എടുത്ത്‌ മരക്കൊമ്പില്‍ കൊണ്ടിരുത്തി .. നാളെ ഒരു സ്റ്റാര്‍ ആകാന്‍ പോകുന്ന ആളല്ലെ .. പോയി fresh ആയിട്ടൊക്കെ വാ .. ചിക്കൂട്ടനെ കൂട്‌ തുറന്ന് വിട്ട്‌ സിന്ധു തുണി അലക്കാന്‍ പിന്നിലേക്ക്‌ പോയി .. പിന്നെ ഇച്ചിരി കഴിഞ്ഞ്‌ വന്ന് നോക്കിയിരുന്നുവത്രെ .. കണ്ടില്ല അവനെ .. മാവിന്‍ തുമ്പത്ത്‌ നിന്നും അവന്‍ യാത്ര മുരിങ്ങ മരം വരെ നീട്ടിയിരുന്നു .. സിന്ധു തിരിച്ച്‌ പോന്നു .. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും ഒന്നു കൂടെ പോയി നോക്കി .. അവിടെയെങ്ങും കണ്ടില്ലത്രെ ചിക്കൂട്ടനെ .. സിന്ധുവിന്‌ എന്തോ ഒരു വല്ലായ്ക തോന്നി .. എന്നാലും കുറുമ്പന്റെ വിരുതുകള്‍ അറിയാമായിരുന്നത്‌ കൊണ്ട്‌ സിന്ധു തിരിച്ച്‌ പോയി .. പിന്നെയും ഏറെ നേരത്തേക്ക്‌ അവനെ അവിടെയെങ്ങും കണ്ടില്ല .. പിന്നെ ഉച്ച കഴിഞ്ഞ്‌ ഒരു നീണ്ട നിലവിളി കേട്ടു ഛില്‍ല്‍ല്‍... ല്‍ല്‍ ... ഛില്‍ ..... ചില്‍ ചില്‍ .. സിന്ധു ഓടി വന്ന് മുറ്റത്തൊക്കെ നോക്കി .. എങ്ങും കണാനില്ല .. ജിംഗിള്‍ ചെവി രണ്ടും ഉയര്‍ത്തി ജാഗ്രതയോടെ ഇരിക്കുന്നു .. കറുമ്പിയെയും കാണാനില്ല .. സിന്ധുവിന്റെ ഉള്ളൊന്നു കാളി .. തിരഞ്ഞു നടന്നു അവനെ അവിടെയൊക്കെ ... ഒരു മരത്തുഞ്ചത്തും കാണാനില്ല .. അപ്പോള്‍ ശബ്ദവും കേള്‍ക്കാനില്ലായിരുന്നു ...

ദൂരെ കയ്യാലപുറത്ത്‌ കറുമ്പി ഒളിഞ്ഞ്‌ നോക്കിക്കൊണ്ട്‌ നടക്കുന്നുണ്ട്‌ .. ജിംഗിള്‍ ഇപ്പോഴും ചെവികള്‍ കൂര്‍പ്പിച്ച്‌ അങ്ങോട്ട്‌ തന്നെ നോക്കി നില്‍ക്കുകയാണ്‌ ..

Saturday, September 09, 2006

:: ഉത്രാടത്തലേന്ന് കണ്ട സ്വപ്നം ::

ടക്കുംനാഥന്റെ വ്യാജ CD കണ്ടാണ്‌ തലേന്ന് ഉറങ്ങിയത്‌ ... ഒന്നാം തരം സിനിമയും രണ്ടാം തരം സിനിമയും അല്ലെങ്കിലും ഉറക്കത്ത്‌ പിഷാരോടി പുറം മനസ്സില്‍ ഉണ്ടായിരുന്നു എന്നറിയാം .. ആ സിനിമ ഒന്നു കൂടെ കണ്ടു ഞാന്‍ - സ്വപ്നത്തില്‍ ... കഥ പോകുന്നതിങ്ങനെ .

പിഷാരോടി നാട്ടില്‍ വലിയ പണ്ഢിതനും പേരുകാരനൊക്കെയായി മാറിയപ്പോള്‍, വീട്ടുകാരും നാട്ടുകാരും ഒക്കെ പിഷാരോടിയോട്‌ ഇനിയും വേദാന്തത്തില്‍ വലിയ പഠനങ്ങള്‍ ഒക്കെ നടത്തണം എന്ന് നിര്‍ബന്ധിക്കുകയാണ്‌ .. ഒടുക്കം പിഷാരോടിമാഷ്‌, ഹിമാലയത്തിലേക്ക്‌ പുറപ്പെട്ട്‌ പോകുന്നു .. ഉടനെ പഠനമൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ വരാം എന്ന വാക്കോടെ ... പെട്ടിയും തൂക്കി പോകുന്ന പിഷാരോടി മാഷ്‌ പിന്നെ തിരിച്ച്‌ വരുന്നില്ല .. ഒടുവില്‍ അമ്മയും അനുജനും അദ്ദേഹത്തെ അന്വേഷിച്ച്‌ പോകുന്നു ഹിമാലയ ദേശത്തേക്ക്‌ .. അവിടെ അവര്‍ അദ്ദേഹത്തെ കണ്ടെത്തിയപ്പോള്‍ തിരിച്ച്‌ നാട്ടിലേക്ക്‌ വരാനായി നിര്‍ബന്ധിക്കുകയാണ്‌ .. ആദ്യം ഒക്കെ തടസ്സം പറഞ്ഞ പിഷാരോടിമാഷിന്‌ അമ്മയുടെ emotional blackmailing'ന്‌ മുന്‍പില്‍ തിരിച്ച്‌ വരിക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ ..

സിനിമയുടെ രണ്ടാം ഭാഗത്ത്‌, നാട്ടില്‍ തിരിച്ചെത്തിയ പിഷാരോടി മാഷ്‌ കടന്നു പോകുന്ന സംഘര്‍ഷങ്ങളാണ്‌ പിന്നെ .. അറിവിന്റെ മറ്റൊരു തലത്തില്‍ കടന്ന പിഷാരോടി മാഷ്‌ ജന്മ നാട്ടില്‍ വലിയ ഒരു misfit ആവുന്നു .. അദ്ദേഹം പറയുന്നത്‌ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലാവുന്നില്ല .. തിരിച്ചും .. പിഷാരോടി മാഷിന്‌ അങ്ങനെയേ ആകുവാന്‍ ആകുമായിരുന്നുള്ളൂ .. ഒടുക്കം കനത്ത സംഘര്‍ഷങ്ങള്‍ക്കും നിശ്ശബ്ദതക്കും ശേഷം തിരിച്ച്‌ പോകുന്ന പിഷാരോടി മാഷിന്റെ long shot'ഓട്‌ കൂടി സിനിമ അവസാനിക്കുന്നു ..

ഓരോ ദേശത്തിനും ഓരോ wavelength ഉണ്ട്‌.. ആ wavelength അനുസരിച്ച്‌ ആണ്‌ ദേശവും ദേശക്കാരും ചിന്തിക്കുന്നതും ജീവിക്കുന്നതും .. ആ ഒരു frame'ന്‌ പുറത്ത്‌ കടക്കുന്നതോടെ ഒരുവന്‍ ആ ദേശത്ത്‌ misfit ആയി മാറുന്നു .. അത്‌ ആരുടെയും കുറ്റമല്ല ..

പിന്നെ സ്വപ്നം കണ്ട്‌ കഴിഞ്ഞപ്പോള്‍ വടക്കുംനാഥന്‍ എന്ന പടം ഇങ്ങനെയായിരുന്നെങ്കില്‍ നന്നാവും എന്ന് തോന്നി ...