:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, October 12, 2007

:: മരണം -- ആഘോഷം ::

സുകൃതം എന്ന സിനിമ കണ്ടിട്ടൊരു പാട് നാളായെങ്കിലും, ഇന്നും ഓരോ സംഭവംഗള്‍ കാണുമ്പോള്‍ സുകൃതം വീണ്ടും വീണ്ടും കയറി ആക്രമിച്ച് കൊണ്ടിരിക്കും .. വിജയന്‍ മാഷ് വയസ്സാവുന്തോറും മനസ്സിന്റെ പിന്നാമ്പുറത്ത് മാതൃഭൂമി അതിനെ എങ്ങനെയാണ് ആഘോഷിക്കാന്‍ പോകുന്നത് എന്ന ആധിയായിരുന്നു .. പുതിയ ലക്കാം മാതൃഭൂമി ആഴ്ചപ്പതിപ്പ് അതിനുള്ള ഉത്തരം തന്ന് കഴിഞ്ഞു .. “ഓരോ പേജിലും വിജയന്‍” .. “ആദ്യം മുതല്‍ അവസാനം വരെ വിജയന്‍” എന്നൊക്കെയായിരുന്നു അവരുടെ പരസ്യം ... എന്തൊരു സ്നേഹം .. എന്തൊരു വല്ലാത്ത ഇടതു പക്ഷം .. അമൃതാനന്ദമയിയെ കൊണ്ട് നടന്ന് മലയാളിക്ക് അമൃതധാര പകര്‍ന്ന് നല്‍കുന്നവര്‍ ആണ് വിജയന്‍ മാഷ് ലോകം കണ്ട - കേരളം കണ്ട ഏറ്റവും വലിയ ദാര്‍ശനികന്‍ എന്ന് പറയുന്നത് .. അമൃതാനന്ദമയിയുടെ തെറ്റും ശരിയുമല്ല ഞാന്‍ പറയുന്നത് .. മാതൃഭൂമിക്ക് നല്ല മൈലേജ് ആണ് അമൃതാ‍നന്ദമയി നല്‍കുന്നത് എന്നത് അവരുടെ വളരെ ലളിതമായ ബിസിനസ് ലോജിക് മാത്രമാണ് .. ഇന്ന് ‘ആത്മീയതയും’ മാധ്യമലോകവും പരസ്പരം പുറം ചൊറിഞ്ഞ് സഹായിച്ച് വളരുകയ്യാണ് .. അപ്പൊള്‍ അങ്ങനെയുള്ള ഒരു പത്രം വിജയന്‍ മാഷിനെ പൊക്കി നടക്കുന്നതിലെ വൈരുധ്യം ഒരു തമാശകൂടിയാണ് ..