:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, August 03, 2007

:: അഴ()കിയ വാര്‍ത്തകള്‍ ::

ലയാളിക്ക്‌ ഇത്രയൊക്കെയേ വേണ്ടൂ എന്ന് എല്ലാവര്‍ക്കും മനസ്സിലായത്‌ കൊണ്ടാണ്‌ കേരളം എന്നത്‌ ഇന്നും പൊയ്കുതിര പോലെ നിന്നിടത്തു നിന്നും "ഓടി" കിതച്ചു കൊണ്ടിരിക്കുന്നത്‌.. ആ കുതിരപ്പുറത്തിരിക്കുന്ന കേരളീയന്‍ ഒരു പ്രത്യേക ലഹരിയില്‍ അങ്ങനെ ആറാടി ഇരിക്കുകയുമാണ്‌ .. മലയാളിയുടെ 'അഭിമാനമായ' മാധ്യമങ്ങളുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതാണിത്‌ .. അതില്‍ മാതൃഭൂമിയോ, മനോരമയോ ദേശാഭിമാനിയോ ദീപികയോ .. ഒന്നും മെച്ചമല്ല .. ദൃശ്യമാധ്യമങ്ങള്‍ ഇന്ന് എല്ലാ സീമകളെയും ലംഘിച്ച്‌ .. ഞാനാണ്‌ കൂടുതല്‍ കോമാളി ..ഞാനാണ്‌ കൂടുതല്‍ മണ്ടന്‍ .. എന്നൊക്കെ തെളിയിക്കാന്‍ പാടു പെടുകയാണ്‌ .. ഇന്നലെയും മിനിഞ്ഞാന്നും ആയി കൈരളി TV പ്രക്ഷേപണം ചെയ്ത ഫാരിസ്‌ ഇന്റര്‍വ്യൂ - വേറിട്ട ചാനലിനും വേറിട്ടൊന്നും പറയാനില്ല എന്ന് മാത്രമല്ല എല്ലവരും പറയുന്നത്‌ ഒന്നു കൂടെ എണ്ണയിട്ട്‌ പറയുന്നതാണ്‌ നമുക്ക്‌ പഥ്യം എന്ന് ബോധ്യമായി .. ഒപ്പം ജോണ്‍ ബ്രിട്ടാസ്‌ എന്ന "യുവ മാധ്യമ സാരഥി"യുടെ ദയനീയമായ പരാജയവും കാണാനായി .. ഇന്റര്‍വ്യൂ മൊത്തം ഒരു മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയില്‍ ഉണ്ടാക്കിയതായിരുന്നെങ്കിലും, ബ്രിട്ടാസിന്റെ ഓരോ മണ്ടന്‍ ചോദ്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഫാരിസിനു പോലും ചിരിയും കരച്ചിലും ഒക്കെ വരുന്നുണ്ടായിരുന്നു .. "എത്ര കോടി കൈയിലുണ്ട്‌ .. എത്ര കോടി നികുതി അടക്കുന്നുണ്ട്‌ .. അത്ര കോടി സക്കാത്ത്‌ കൊടുത്തു ... എത്ര ഭൂമി കച്ചവടം ചെയ്തു .... കേരളത്തില്‍ എത്ര കോടി ഇന്‍വെസ്റ്റ്‌ ചെയ്യും .. " എന്നൊക്കെയുള്ള "പണം" "പണം" എന്ന ഫണത്തിന്‌ എത്ര ഉയരമുണ്ട്‌ എന്ന് മാത്രമേ ബ്രിട്ടാസിന്‌ ഫാരിസില്‍ നിന്നും അറിയേണ്ടതുള്ളൂ എന്ന് തോന്നും ഇന്റര്‍വ്യൂ കേട്ടാല്‍ ... ഇന്റര്‍വ്യൂ കഴിഞ്ഞ്‌ അദ്ദേഹം പറഞ്ഞത്‌ "ഈ വിവാദം ഇനി ഏത്‌ ദിശകളിലേക്ക്‌ പോകുമെന്ന് നമുക്ക്‌ നോക്കിയിരുന്ന് കാണാം" എന്നാണ്‌ .. വിവാദം ഉണ്ടാക്കുക ആണ്‌ മാധ്യമങ്ങളുടെ കടമ എന്ന് ബ്രിട്ടാസും മനസ്സിലാക്കിയ പോലെ .. ഫാരിസ്‌ പറഞ്ഞ ഒരു സംഗതിയുണ്ട്‌ .. "പണിയെടുക്കാതെ വാര്‍ത്തകള്‍ ഉണ്ടാക്കണം എന്ന് കരുതുന്നവര്‍ ആണ്‌ ഡെസ്കില്‍ ഇരുന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌" എന്ന് .. അതാണ്‌ ഇന്ന് എല്ലാ മാധ്യമങ്ങളിലും നടക്കുന്നത്‌ .. മാധ്യമങ്ങള്‍ അവര്‍ക്ക്‌ വേണ്ടി പണം മുടക്കിയവരെ തിരിച്ച്‌ സഹായിക്കാന്‍ തുടങ്ങിയിരിക്കുന്നു ... അങ്ങനെയാണ്‌ ഫാരിസും അബ്ദുള്‍ വഹാബും ഒക്കെ രക്ഷക രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ .. ദീപിക പത്രം തകര്‍ന്നു എന്ന് വന്നപ്പോഴാണ്‌ ഞാന്‍ പണം കൊടുത്ത്‌ അതിനെ പുനരുജ്ജീവിപ്പിച്ചത്‌ .. P T ഉഷ സ്കൂളിന്‌ 'പരസ്യം വേണ്ടാ' എന്ന് പറഞ്ഞ്‌ ഞാന്‍ പണം കൊടുത്ത്‌ സഹായിച്ചിട്ടുണ്ട്‌ .. എന്നൊക്കെ പറയാന്‍ ഫാരിസിന്‌ ഒരു നല്ല മീഡിയ കിട്ടി എന്നതില്‍ പരം ഇതിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകുന്നില്ല ... കേരളത്തിലെ പൊതു ബോധം ഇന്ന് അങ്ങീകരിച്ചിരിക്കുന്ന ഒരു സംഗതിയാണ്‌, ഇത്തരത്തിലെ പ്രഭുക്കന്മാര്‍ക്ക്‌ മാത്രമേ ഇനി നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നത്‌ .. അവര്‍ വച്ചു നീട്ടുന്ന സംഭാവനകള്‍ മാത്രമേ ഇനി വികസനത്തിന്‌ ലഭിക്കുകയുള്ളൂ .. കൈരളി TV എന്ന ചാനലിനെ ഉണ്ടാക്കുമ്പോള്‍ ധന സമാഹരണത്തിന്റെ സമയത്ത്‌, അത്‌ ഭസ്മാസുരന്‌ വരം കൊടുക്കുന്നത്‌ പോലെ ആകും എന്ന് പറഞ്ഞിരുന്നവര്‍ ഉണ്ടായിരുന്നു .. അത്‌ പാര്‍ട്ടിയെ സ്നേഹിക്കുന്നവരോ അല്ലാത്തവരോ ആരോ ആയിക്കോട്ടെ .. ഇന്ന് കൈരളിയുടെ പോക്ക്‌ അങ്ങനെയാണ്‌ ... അരാഷ്ട്രീയവാദത്തിന്റെ വക്താവായി കൈരളിയും ഇന്ന് മാറിയിരിക്കുന്നു .. പിന്നെ വല്ലപ്പോഴും പൊട്ടും പൊടിയുമായി non prime time'ല്‍ വല്ല രാഷ്ട്രീയ ചര്‍ച്ചകള്‍ ഒക്കെ വന്നാലായി ഇല്ലെങ്കിലായി .. മലയാളിക്ക്‌ ഇതൊക്കെ മതി അല്ലെങ്കില്‍ ഇതൊക്കെയാണ്‌ വേണ്ടത്‌ എന്നതായിരിക്കും അവരുടെ തിരിച്ചറിവ്‌ ... ഇന്നത്തെ പത്രങ്ങളില്‍ ബ്രിട്ടാസിന്റെതായി ഒരു പ്രസ്താവന വന്നു .. "ഞാന്‍ മാധ്യമ ധര്‍മ്മം നിര്‍വഹിക്കുക മാത്രമാണ്‌ ചെയ്തത്‌" .. എന്തൊരു മഹത്തായ മാധ്യമ ധര്‍മ്മം .. അത്‌ പറയുമ്പോള്‍ എന്താണ്‌ താന്‍ മനസ്സിലാക്കിയിരിക്കുന്ന മാധ്യമ ധര്‍മ്മം എന്ന് കൂടി ബ്രിട്ടാസ്‌ ഒന്ന് പറയുന്നത്‌ .. ഹുണ്ടിക പിരിവ്‌ നടത്തി ചാനലിനെ പിടിച്ച്‌ നിര്‍ത്തുന്നവര്‍ക്ക്‌ കൂടി മനസ്സിലാകുമായിരുന്നു കാര്യങ്ങള്‍ ...

ചരിത്രത്തിന്‌ ഒരു തിരിച്ച്‌ പോക്ക്‌ ഇല്ല എന്ന് പണ്ട്‌ ആരോ പറയാരുണ്ട്‌ .. സാമൂഹിക മുന്നേറ്റത്തില്‍ ഒരു stage'ല്‍ നിന്നും പഴയ stage ലേക്ക്‌ പോകുമ്പോള്‍, അത്‌ രൂക്ഷമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്‌ .. കേരളം ഇന്ന് പ്രഭുക്കന്മാരുടെയും, അനാചാരങ്ങളുടെയും പിടിയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ .. ഇടതു പക്ഷ ബോധം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാമ്പസുകളാണ്‌ കേരളത്തിലിന്ന് .. മാധ്യമങ്ങള്‍ - ഇടത്‌ വലതു ഭേദമില്ലാതെ - ഈ പ്രക്രിയ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്‌ ..

10 Comments:

Blogger Salil said...

മലയാളിക്ക്‌ ഇത്രയൊക്കെയേ വേണ്ടൂ എന്ന് എല്ലാവര്‍ക്കും മനസ്സിലായത്‌ കൊണ്ടാണ്‌ കേരളം എന്നത്‌ ഇന്നും പൊയ്കുതിര പോലെ നിന്നിടത്തു നിന്നും "ഓടി" കിതച്ചു കൊണ്ടിരിക്കുന്നത്‌....

8/03/2007 07:52:00 PM  
Blogger ഉറുമ്പ്‌ /ANT said...

nice article.
Nammolonnum nannaavilla ennu vare aayo?

8/03/2007 09:06:00 PM  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു ജനത അവര്‍ അര്‍ഹിക്കുന്ന മാധ്യമങ്ങളെ നേടുന്നു! നല്ല നിരീക്ഷണം

8/03/2007 09:18:00 PM  
Blogger Salil said...

കഴിഞ്ഞ ദിവസങ്ങളിലെ ഒരു ന്യൂസിനിടെ കണ്ടതാണ്‌ ... പനി പടര്‍ന്ന് പിടിച്ച്‌ നാടൊട്ടുക്കും തകൃതിയായി ഓരോന്ന് ചെയ്യുമ്പോള്‍, ഒരു പത്രക്കാരന്‍ കോടിയേരി ബാലകൃഷ്ണനോട്‌ ചോദിക്കുകയാണ്‌ "പനി ടൂറിസത്തെ ബാധിക്കുമോ" എന്ന് . കോടിയേരി പറഞ്ഞു . "ഇല്ല - പനിയും ടൂറിസവും തമ്മില്‍ ബന്ധമൊന്നും ഇല്ല" .. പിറ്റേന്നത്തെ പത്രതില്‍ വന്ന വാര്‍ത്ത .. "പനി ടൂറിസത്തെ ബാധിക്കില്ല - കോടിയേരി" .. ഈ വാര്‍ത്ത ഉണ്ടാക്കുന്ന impact എന്നത്‌ വളരെ വലുതാണ്‌ എന്ന് എഴുതുന്നവന്‌ അറിയാം .. എന്നാലും നിഷ്കളങ്കനെ പോലെ ഇത്‌ എഴുതി അയാളും അയാളുടെ "മാധ്യമ ധര്‍മ്മം നിര്‍വഹിച്ചു .. .. കോടിയേരിയും കൂട്ടരും ചെയ്ത്‌ കൂട്ടുന്നത്‌ എന്തു എന്നത്‌ വേറെ വിഷയം .. പത്രക്കാരന്‍ എന്നും പറഞ്ഞ്‌ പാസും വാങ്ങി ഞെളിഞ്ഞ്‌ വേണ്ടയിടത്തും വേണ്ടാത്തിടത്തും ചെന്ന് അതും ഇതും അടിച്ച്‌ വിടുന്ന ഈ പത്രക്കാര്‍ ആണ്‌ ഇവിടത്തെ എല്ലാ വഷളത്തങ്ങളും ഉണ്ടാക്കുന്നത്‌ .. "എന്നും പത്രം വായിക്കുന്ന മഹാനാണ്‌ മലയാളി" എന്നൊക്കെ പറഞ്ഞ്‌ നമ്മളെ കൊമ്പത്ത്‌ കയറ്റി ഇരുത്തുന്നത്‌ ഇവരുടെ ഉദരംഭരണ വിഷയം ആണ്

കേരളത്തിന്റെ ഇന്നത്തെ ശാപം - ഇവിടത്തെ മാധ്യമത്തിന്റെ അതി പ്രസരം തന്നെയാണ്‌

8/03/2007 09:47:00 PM  
Anonymous Anonymous said...

കൊള്ളാം.

8/04/2007 01:12:00 AM  
Blogger മുക്കുവന്‍ said...

ഇടതു പക്ഷ ബോധം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാമ്പസുകളാണ്‌ കേരളത്തിലിന്ന് :)

ഇങ്ങനെയൊന്ന് കാണാ‍ന്‍ ഞാന്‍ കൊതിക്കുന്നു. കാരണം, ഇന്നു ഇടതു പക്ഷം ചെയ്യുന്നത് കുറെ കോമളിത്തരങ്ങള്‍ മാത്രമാണെന്നാണു എനിക്ക് തോന്നുന്നത്.

എന്തുകൊണ്ട് കേരളത്തിലെ
80% നഴ്സിഗ് കുട്ടികള്‍ കര്‍ണാടകത്തില്‍ പഠിക്കുന്നു?
40% തൊഴിലാളികള്‍ പുറം നട്ടില്‍ പ്ണിയെടുത്ത് മരിക്കുന്നു.
ഫ്ലോറിഡയേക്കാള്‍ പ്രശാന്ത സുന്ദരമായ കേരളത്തില്‍ വിരലിലെണ്ണാവുന്ന ടൂറിസ്റ്റുകാര്‍ വരുന്നു?

8/04/2007 04:45:00 PM  
Anonymous Anonymous said...

Kairali TV is not a party channel - John Brittas ..

Now party will have to clarify - what is party channel, what is party news paper, what is party bank, and finally they will have to think what is party ... :-) Marxist party is in big ideological crisis ..

8/06/2007 09:33:00 AM  
Blogger salil | drishyan said...

നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

8/06/2007 03:15:00 PM  
Blogger Salil said...

ഇന്നലെ വീണ്ടും കൈരളി TV 'നന്നായി' സ്കോര്‍ ചെയ്തു .. വീണ്ടും ബ്രിട്ടാസ്‌ തന്നെ .. മദനിയെ ജനങ്ങള്‍ക്ക്‌ മുന്നില്‍ മറയില്ലാതെ തുറന്ന് കാട്ടാന്‍ കൈരളി കാട്ടിയ ശ്രമം നല്ലത്‌ തന്നെ .. എന്നാല്‍ അവിടെയും പരാജയപ്പെട്ടത്‌ ജോണ്‍ ബ്രിട്ടാസ്‌ എന്ന മാധ്യമ സാരഥി തന്നെ.. തികഞ്ഞ ബാലിശമായ ചോദ്യങ്ങള്‍ ചോദിച്ച്‌ മദനിക്ക്‌ പോലും എന്ത്‌ പറയണം എന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിപ്പോയി ബ്രിട്ടാസിന്റെ പ്രകടനങ്ങള്‍ .. ചില ചോദ്യങ്ങള്‍ ഇതാ ഇവിടെ ..

ജയിലില്‍ കിടന്നപ്പോള്‍ പ്രതികരിക്കാന്‍ പ്രസംഗിക്കാന്‍ കഴിയാതെ മാനസിക സമ്മര്‍ദ്ധത്തിന്‌ അടിമപ്പെടുകയുണ്ടായോ ..
മദനി: പ്രസംഗം ഒരു രോഗം ഒന്നും അല്ലല്ലൊ .. !!!

അങ്ങനെ ഉണ്ടായപ്പോള്‍ എന്താണ്‌ ചെയ്തത്‌ ചുമരില്‍ ഇടിക്കുകയൊക്കെ ഉണ്ടായോ .. !!!

മദനി: അങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്‌ ..

എത്ര ഇടി ഇടിച്ചു .. !!!!

.....

സൂഫിയ മദനിക്ക്‌ പ്രസംഗിച്ച്‌ ഭയങ്കരമായി നടക്കുന്ന മദനിയെ ആണോ ഇഷ്ടം അതോ .. ഇപ്പോള്‍ കാണുന്നത്‌ പോലെ .. യേശു ക്രിസ്തുവിനെ പോലത്തെ മദനിയെ ആണോ ഇഷ്ടം .. !!!!


ഈ മാതിരി ചോദ്യങ്ങള്‍ ഒക്കെ ചോദിച്ച്‌ ഒരു മാതിരി പൈങ്കിളി സംസാരം ആക്കി കളഞ്ഞു - കേരളീയര്‍ താല്‍പര്യ പൂര്‍വം കാത്തിരുന്നു കണ്ട ഇന്റര്‍വ്യൂ ... എന്ത്‌ ചെയ്യാന്‍ ..

8/08/2007 03:34:00 PM  
Anonymous Anonymous said...

പുതിയ സംഗതികള്‍ ഒന്നും കാണുന്നില്ലല്ലോ ...

10/06/2007 07:55:00 AM  

Post a Comment

<< Home