:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Sunday, April 22, 2007

::സഹതപിക്കാനേ നമുക്ക്‌ കഴിയൂ ::

മേരികയില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ലോകം മൊത്തം തങ്ങളുടെ സ്വന്തം കാര്യം പോലെ കൊണ്ടു കാണുന്നുണ്ട്‌ ഇന്ന്. വെര്‍ജീനിയയില്‍ വെടിവെപ്പ്‌ നടന്നപ്പോഴും, ലോകം മൊത്തം അങ്ങനെ ഒരു വികാരം ഉണ്ടായി. നല്ലത്‌ തന്നെ, എന്നാല്‍ ഇറാക്കിലെ കൂട്ടക്കൊലകള്‍ വെറും filler വാര്‍ത്തകള്‍ ആകുകയും, വെര്‍ജീനിയ വാര്‍ത്തകള്‍ സ്വന്തം വീട്ടുകാര്യം ആകുകയും ചെയ്യുന്നതില്‍ ആണ്‌ പൊളിറ്റിക്സ്‌ ഉള്ളത്‌. ആ കാര്യത്തില്‍ ലോകത്തിലെ മിക്ക mainstream മാധ്യമങ്ങളും ഒരു പോലെയാണ്‌ ..

ഈ സംഭവം നടക്കുമ്പോള്‍, അമേരിക്കയിലെ മാധ്യമങ്ങള്‍ കാണിച്ച news coverage'ലെ profesionalism ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. എനിക്ക്‌ തോന്നിയത്‌, വാര്‍ത്ത ഉണ്ടാക്കുന്നതിലും, ഉള്ള കൊച്ചു സംഗതികളെ ഊതിപ്പെരുപ്പിച്ച്‌ യഥാര്‍ത്ഥ സംഗതികളില്‍ നിന്നും ജനശ്രദ്ധ മാറ്റാനും - നമ്മുടെ സൂര്യ TV യെക്കാളും ഒക്കെ മിടുക്കന്മാരാണ്‌ CNN ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ചാനലുകള്‍ എന്ന് -print media കളും വ്യത്യസ്ഥരല്ല. തലേന്ന് വരെ അന്ന നിക്കോളിന്റെ കിടപ്പറ രഹസ്യങ്ങളെ കാമുകന്മാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച്‌ മുന്നോട്ട്‌ വന്നവരുടെ വാദങ്ങളെ 'Experts' നെ വച്ച്‌ തലനാരിഴ കീറി വിശകലനം ചെയ്തു കൊണ്ടിരുന്ന ഈ മാധ്യമങ്ങള്‍ക്ക്‌, ഇതൊരു ഓര്‍ക്കാപ്പുറത്ത്‌ കിട്ടിയ പിടിവള്ളി പോലെയായിരുന്നു എന്ന് വേണം പറയാന്‍. അമേരിക്കന്‍ സമൂഹം തന്നെ സൃഷ്ടിച്ച ഒരു സംഭവമായിരുന്നു സൊങ്ന്‍ഘുയി ഷോ ( അങ്ങനെയാണ്‌ തോക്ക്‌ ഉപയോഗിച്ച വ്യക്തിയുടെ പേര്‌ എന്ന് തോന്നുന്നു ഇവിടെ ). എന്ത്‌ പറയുമ്പോഴും സ്വാതന്ത്ര്യത്തിന്റെ മകുടൊദാഹരണം എന്നും, land of opportunity എന്നും ഒക്കെ വായ്ത്താരി മുഴക്കുന്ന സമൂഹം ഇന്ന് വലിയൊരു പ്രതിസന്ധിയില്‍ എത്തി നില്‍ക്കുമ്പോഴാണ്‌ - ഈ പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഒക്കെ ആര്‌, എന്തിന്‌, എപ്പോള്‍ ഉണ്ടാക്കി - ഉപയോഗിക്കുന്നു എന്ന് ചിന്തിക്കേണ്ടി വരുന്നത്‌. ഭയവിഹ്വലമായ സമൂഹത്തില്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയാന്‍ കഴിയില്ല .. അമേരിക്ക ഇന്ന് ഭയവിഹ്വലമായ ഒരു കൂട്ടക്കാരുടെ ഒരു ആള്‍ക്കൂട്ടമായിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. അത്‌ റോഡിലും, ഓഫീസിലും, നഗരത്തിലും, പള്ളിക്കൂടങ്ങളിലും വരെ അത്‌ തന്നെയാണ്‌ അവസ്ഥ. ആര്‍ക്കും തോക്ക്‌ വാങ്ങാം ഉപയോഗിക്കാം എന്ന നിയമം ( കുറ്റവാളികളെയും മനോരോഗികളെയും ഒഴിവാക്കിയിട്ടുണ്ടത്രെ ) - പൗരന്റെ സുരക്ഷ സ്വയം ഏറ്റെടുത്തൊളണം എന്ന രാഷ്ട്രത്തിന്റെ കൈ കഴുകലായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഭയപ്പാടില്ലാതെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ സ്റ്റേറ്റ്‌ തന്നെ നിഷേധിക്കുന്ന സംഗതിയാണിത്‌. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത്‌ സമൂഹത്തില്‍ - എല്ലാവര്‍ക്കും വിശ്വാസമുള്ളത്‌ ഡോളര്‍ ദൈവത്തെ മാത്രം. പൈസക്ക്‌ ഈ ലോകത്ത്‌ ഒരു പ്രശ്നത്തെയും പരിഹരിക്കാന്‍ കഴിയില്ല എന്ന് ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഒരു ജനവിഭാഗം ഒരു പക്ഷെ, അമേരിക്കന്‍ ജനത ആയിരിക്കും. അല്ലെങ്കില്‍ പൈസ കൊണ്ട്‌ എന്തും നേടാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ഒരു ജനത അമേരിക്കന്‍ ആയിരിക്കും. അത്‌ അങ്ങനെ ആക്കിത്തീര്‍ത്തതാണെന്നും പറയാം. അങ്ങനെയായാലേ, പൗരന്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ അനുസരണയോടെ നടക്കൂ.. വഴി പോലും ആരോടും ചോദിക്കേണ്ടാത്ത രീതിയില്‍ എല്ലാവരെയും indipendand ആക്കി മാറ്റിയിരിക്കുന്നു.. തികഞ്ഞ സുഖിയന്മാരുടെ സ്ഥലം.. റോഡിലിറങ്ങിയാല്‍ വാഹനങ്ങള്‍ വഴി മാറി തരും !! സാധനങ്ങള്‍ വിളിച്ച്‌ പറഞ്ഞാല്‍ വീട്ടില്‍ എത്തിച്ച്‌ തരാന്‍ tele-marketing.. എല്ലാം ഒന്നിച്ച്‌ ഒരു കുടക്കീഴില്‍ കിട്ടാന്‍ എന്തിനും തയാറായി WalMart. അന്തമില്ലാതെ എന്ന മട്ടില്‍ ഒഴുക്കി കത്തിച്ചു കളയാന്‍ ഭൂമിയിലെ എല്ലാ ഇന്ധനങ്ങളും കവര്‍ന്ന് എത്തിച്ചിരിക്കുന്നു .. ഇങ്ങനെയൊക്കെ ജീവിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പഠിച്ചിരിക്കുന്നു ഒരു average american. ഇനി അതില്‍ നിന്നും ഒരു തിരിച്ച്‌ പോക്ക്‌ അവന്‌ സാധ്യമല്ല. ഒരു രാഷ്ട്രീയക്കാരനും ഈ ജീവിത രീതിയില്‍ നിന്നും മാറിയ ഒരു മുദ്രാവാക്യം മുന്നോട്ട്‌ വച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല... ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ എല്ലവരെയും insure ചെയ്തു കഴിഞ്ഞപ്പോള്‍ ഇല്ലാതായി പോയത്‌ സാമൂഹ്യ ഇന്‍ഷുറന്‍സ്‌ എന്ന വളരെ essential ആയ ഒരു സംഗതിയാണ്‌.

ഇങ്ങനെ വ്യക്തികള്‍ ഓരോ ദിവസം കഴിയുമ്പോഴും, സ്വതന്ത്രമായി സ്വാശ്രയമായി മാറിക്കൊണ്ടിരിക്കുമ്പോള്‍, അകമേ സംഭവിക്കുന്നത്‌ - എനിക്ക്‌ തോന്നുന്നു എടുത്താല്‍ പൊന്താത്ത സംഘര്‍ഷങ്ങളാണ്‌ ഓരോ വ്യക്തിക്കും ഇന്ന്. ഓരോ വ്യക്തിക്കും തന്റെ കാര്യങ്ങള്‍ സ്വയമേവ ചെയ്ത്‌ survival of the fittest എന്ന മുദ്രാവാക്യത്തെ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ഇന്ന്. ചിലര്‍ പറയും - "അവര്‍ integrity യുടെ കാര്യത്തില്‍ കേമന്മാരാണെന്ന് .. ഇത്രയൊക്കെ സൗകര്യങ്ങള്‍ ചെയ്ത്‌ കിട്ടിയ ഒരു സമൂഹത്തില്‍ ഇത്രയെങ്കിലും കാണിച്ചില്ലെങ്കില്‍ ആ സമൂഹം ഒന്നിനും കൊള്ളില്ലാത്ത ഒരു species ആണെന്നേ പറയാനാവൂ .. gun control വളരെ അത്യാവശ്യമായി ചെയ്യേണ്ടുന്ന ഒരു സംഗതിയാണ്‌ എന്ന് ഒരു വാദം ഉയര്‍ന്ന് വരുന്നു ഈ ബഹളത്തിനിടെ .. എന്നാല്‍ ഇതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല .. armory lobby അത്രയേറെ ശക്തമാണ്‌ .. ഇത്‌ പോലെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത ധാരാളം നീരാളിപിടുത്തങ്ങള്‍ ഇനിയും ഉണ്ട്‌. ഇവയുമായി ഒക്കെ സമരസപ്പെട്ട്‌ കഴിഞ്ഞു പോകാനേ ഇനി കഴിയൂ.. അതിനിടെ വെര്‍ജീനിയ സംഭവങ്ങള്‍ ഒക്കെ അനിവാര്യമായി സംഭവിക്കുന്നു .. അതിന്‌ ഇനി ആരോടാ യുദ്ധത്തിന്‌ പോകുക !!! അല്ലെങ്കിലും യുദ്ധത്തിന്‌ പോകാന്‍ പ്രത്യേകിച്ച്‌ കാരണം ഒന്നും പ്രത്യക്ഷത്തില്‍ വേണ്ടല്ലോ അമേരിക്കക്ക്‌ - attack enemy before they attack us എന്ന് ചിന്തിക്കുന്നതിന്റെ മനശാസ്ത്രം ഭയമ അല്ലാതെ മറ്റൊന്നല്ല .. അമേരിക്ക ഇന്ന് ഭയക്കുന്നു ലോകത്തെ ... യുദ്ധം ചെയ്ത്‌ കോട്ടകള്‍ വെട്ടിപ്പിടിച്ചവന്‍ സ്വയം കോട്ടയില്‍ അകപ്പെട്ടിരിക്കുന്നു.. വെര്‍ജീനിയയില്‍ മക്കള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ ആരോടാ പരാതി പരാതി പറയുക .. വിധി എന്ന ഒന്നില്‍ അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതെങ്കിലും ആശ്വാസമുണ്ടായിരുന്നു ..

വെര്‍ജീനിയയില്‍ സ്വന്തക്കാരും കൂട്ടുകാരും സഹപാഠികളും നഷ്ടപ്പെട്ടവര്‍ക്ക്‌ ആയി സഹതപിക്കാനേ നമുക്ക്‌ കഴിയൂ ...

8 Comments:

Blogger Salil said...

സഹതപിക്കാനേ നമുക്ക്‌ കഴിയൂ ....

4/22/2007 10:06:00 PM  
Blogger salim | സാലിം said...

എന്തുചെയ്യാം കാറ്റുവിതച്ചവര്‍ കൊടുങ്കാറ്റ് കൊയ്യുന്നു!.

4/23/2007 04:41:00 AM  
Blogger സാജന്‍| SAJAN said...

അമേരിക്കയെ പറ്റി ഇതുവരെ അറിയാതിരുന്ന ചില വിവരങ്ങള്‍..പങ്കു വച്ചതിനു നന്ദി!

4/23/2007 05:49:00 AM  
Blogger Salil said...

അമേരിക്കയെ പറ്റി അറിയാത്തതല്ല പ്രശ്നം .. അറിഞ്ഞിട്ടും ലോകത്തിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ല ഇന്ന് .. ഒരു ശരാശരി മനുഷ്യനേക്കാള്‍ 20 മുതല്‍ 25 ശതമാനം മാലിന്യങ്ങള്‍ ആണ്‌ ഒരു അമേരിക്കക്കാരന്‍ പുറം തള്ളുന്നത്‌ എന്നൊരു കണക്കുണ്ട്‌ .. ഒരു അമേരിക്കക്കാരന്റെ ഒരു നേരത്തെ ആഹാരം ഉണ്ടാക്കുന്നതിന്‌ വേണ്ടുന്ന ഊര്‍ജ്ജത്തെ പറ്റി ഒരു കണക്ക്‌ ഇതിനിടെ എവിടെയോ വായിച്ചിരുന്നു .. ഓര്‍ക്കുന്നില്ല കൃത്യമായി .. എന്നാലും ഭീമമായ calory ഊര്‍ജ്ജം ഒരു burger കഴിക്കുമ്പോള്‍ കത്തിച്ച്‌ കളയേണ്ടി വരുന്നു എന്നതാണ്‌ കണക്ക്‌ .. ഇതിനെ പറ്റിയൊന്നും ആര്‍ക്കും സംസാരിക്കാന്‍ പറ്റുന്നില്ല ഇന്ന് ഇവിടെ .. സ്റ്റേറ്റ്‌ ജനങ്ങളെ പരുവപ്പെടുത്തി വച്ചിരിക്കുകയാണ്‌ - ഇതിനെ പറ്റിയൊന്നും ആലോചിക്കാതിരിക്കാന്‍ . കഴിഞ്ഞ ദിവസം ടിവി'യില്‍ ഒരു news clipping കണ്ടിരുന്നു - ഒരു യൂണിവേഴ്സിറ്റിയില്‍ കുട്ടികള്‍ ഗാന്ധിയന്‍ രീതിയില്‍ സമരം നടത്തുന്നു .. മഹാത്മാ ഗാന്ധി എന്ന പേരും അവര്‍ പറയുന്നത്‌ കേട്ടു .. സംഗതി എന്താണെന്ന് കാണാന്‍ കഴിഞ്ഞില്ല തുടക്കം മുതല്‍ .. എന്നാലും മറുചിന്തകള്‍ യുവാക്കളില്‍ ഉണ്ടായി വരുന്നു എന്ന ഒരു സൂചനയാണോ എന്ന് നമുക്ക്‌ ആശ്വസിക്കാം !!

ഓ.ടോ :
ഇന്ത്യന്‍ പ്രസ്ഥാന ത്രയങ്ങളില്‍ വിശ്വസിക്കുന്നവര്‍, ധര്‍മ്മച്യുതിയുള്ളയിടങ്ങളില്‍ ഭഗവാന്‍ പുനരവതരിച്ചു കൊണ്ടേയിരിക്കും എന്ന് കരുതുന്നു. ആത്‌ ഇവിടെയായാലും, അമേരിക്കയിലായാലും സംഭവിക്കും എന്നും.

4/23/2007 06:56:00 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

നന്നായിരിക്കുന്നു പോസ്റ്റ്.

4/23/2007 12:21:00 PM  
Blogger വിചാരം said...

വെര്‍ജീനിയയില്‍ വെടിവെപ്പ്‌ നടന്ന പിറ്റേന്ന് ഞാനെന്‍റെ ബോസിനോട് ചോദിച്ചു എന്തിനാണ് ക്രമമില്ലാതെ ഇങ്ങനെ ഗണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നത് ? എന്‍റെ ചോദ്യത്തിനുത്തരമല്ല അദ്ദേഹം തന്നത് എന്‍റെ വീട്ടില്ല് 8 ഗണ്ണുണ്ടന്ന് അഭിമാനത്തോടെ പറഞ്ഞത് , ഞാന്‍ ചുമ്മാ ചോദിച്ചു നിങ്ങള്‍ക്ക് നിങ്ങളെ തന്നെ വിശ്വാസമില്ലേ ? എന്‍റെ ചോദ്യത്തില്‍ പരിഹാസ ചിരിയായിരുന്നെങ്കിലും അതു കണ്ടെത്താനുള്ള പുത്തിയൊന്നും അവര്‍ക്കില്ലാത്തത് കൊണ്ട് ഞങ്ങള്‍ അമേരിക്കന്‍ എന്ന ഹുങ്ക് നിറഞ്ഞ ഉത്തരമാണ് ലഭിച്ചത്
അമേരിക്ക എന്ന രാജ്യത്ത് സാധാരണക്കാരന്‍ പോലും ഭീതിയോടെ ജീവിക്കുന്നത് പോലെ എല്ലാ രാജ്യക്കാരും ഭീതിയോടെ ജീവിക്കണമെന്ന് അവരാഗ്രഹിക്കുന്നു അതാണ് ഇറാഖില്‍ നടക്കുന്നതും ഇന്ന് ഇറാഖില്‍ ( ഇനി എന്നും അങ്ങാനെയായിരിക്കും) ഓരോ പൌരനും ഒരു ആയുധം ആവശ്യമായി വന്നിരിക്കുന്നു (അങ്ങനെ വരുത്തിച്ചിരിക്കുന്നു )സ്വയ രക്ഷക്ക് നാളെ നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതിയും മറിച്ചായിരിക്കില്ല അങ്ങനെ ആവാതിരിക്കട്ടെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം

4/23/2007 12:40:00 PM  
Blogger oru blogger said...

വടിവാള്‍ സംസ്കാരത്തില്‍ കേരളത്തില്‍ ഒരു വര്‍ഷം കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങള്‍, ആ അച്ചനമ്മമാരുടെ വേദനകള്‍, അതു തന്നെയല്ലെ വിചാരം സുഹ്രുത്തെ വിര്‍ജീനിയയില്‍ സംഭവിച്ചതു?

4/23/2007 12:54:00 PM  
Blogger Salil said...

കഴിഞ്ഞ കമന്റില്‍ ഒരു തെറ്റുണ്ട്‌ ..മാലിന്യത്തിന്റെ കണക്ക്‌ പറഞ്ഞതില്‍, 20 - 25 ശതമാനം അല്ല .. 20-25 മടങ്ങ്‌ ആണ്‌ ...

തമ്പിയളിയാ .. വടിവാള്‍ സംസ്കാരവും അത്‌ തന്നെയാണ്‌ .. ഏത്‌ വിധേനയും പണം ഉണ്ടാക്കാന്‍ ഇന്ന് നെട്ടോട്ടം ആണ്‌ എവിടെയും .. അമേരിക്ക എന്ന് പറയുമ്പോള്‍, അത്‌ ഒരു സംസ്കാരത്തിന്റെ പര്യായമായാണ്‌ വരുന്നത്‌ .. എല്ലാവരും കൊക്കകോള കുറ്റിക്കുന്ന ഒരു ലോകം, എല്ലാവരും ബര്‍ഗര്‍ കഴിക്കുന്ന .. എല്ലാവരും തോക്ക്‌ കൊണ്ട്‌ നടക്കുന്ന ഒരു ലോകം .. ഇങ്ങനെ ഒരു ഏക ലോകം ഒന്ന് സങ്കല്‍പിച്ച്‌ നോക്കിയാലോ .. ഇത്‌ ഇല്ലാത്ത ഭൂതത്തിനെ ചുമ്മാ ഭയപ്പെടുന്നതൊന്നുമല്ല .. അറിഞ്ഞോ അറിയാതെയോ മനസ്സുകളില്‍ ഈ ഒരു ഏക ലോക സങ്കല്‍പം കുടിയേറിക്കൊണ്ടിരിക്കുന്നു - ലോകമെങ്ങും ..

4/23/2007 01:14:00 PM  

Post a Comment

<< Home