:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, May 23, 2006

::അച്ചായന്റെ ദുഖം::

ണ്ടൊക്കെ നമ്മുടെ സുഹൃത്‌ സദസ്സുകളിലെ വളരെ active ആയ വ്യക്തിയായിരുന്നു അച്ചായന്‍. Oasis'ല്‍ വച്ച്‌ നടക്കുന്ന "നീണ്ട" ചര്‍ച്ചകളില്‍, കൊഴുപ്പ്‌ കൂട്ടാന്‍ അച്ചായന്‍ ഒരു അനിവാര്യ ഘടകം തന്നെയായിരുന്നു അന്ന്..

നമുക്കൊക്കെ മുമ്പേ തന്നെ അച്ചായന്‍ അങ്ങ്‌ പോയി കല്യാണം കഴിച്ചു കളഞ്ഞു. അതിനു ശേഷവും നമ്മള്‍ പലതവണ കൂടി ... എന്നാലും അച്ചായന്റെ participation ഇച്ചിരി കുറയുന്നില്ലേ എന്ന് നമ്മള്‍ ഒക്കെ അങ്ങേരെ കളിയാക്കുമയിരുന്നു അന്ന് .. അന്നൊക്കെ അതിന്‌ counter അടിച്ച്‌ തമാശകളെ വഴിതിരിച്ച്‌ വിടാനും അച്ചായന്‌ കഴിഞ്ഞിരുന്നു... ചിലപ്പോഴൊക്കെ സഭകളില്‍ ഷീജയും വരാറുണ്ടായിരുന്നു അച്ചായന്റെ കൂടെ. അങ്ങനെയുള്ള ദിവസങ്ങളില്‍ നമ്മളൊക്കെ വളരെ "മാന്യമായ" തമാശകള്‍ മാത്രമല്ലെ പൊട്ടിക്കുന്നുള്ളൂ എന്നും പറഞ്ഞ്‌ അച്ചായന്‍ തന്നെ score ചെയ്യും !!! അങ്ങനെ .. അങ്ങനെ ...

ഇന്ന് അച്ചായന്‌ ഒരു ദുഃഖം ഉണ്ട്‌ .. ഷീജക്കും .. ആദ്യമൊക്കെ ആ സംഗതി നമുക്കൊരു തമാശയായിരുന്നു .. പിന്നെ പിന്നെ അതെ ചൊല്ലി അച്ചായനും ഇച്ചിരി സീരിയസ്‌ ആയി തുടങ്ങി .. ആപ്പോള്‍ നമുക്കും ഒരു വല്ലായ്ക .. ആ വിഷയത്തെ കുറിച്ച്‌ നമ്മള്‍ സംസാരിക്കുന്നതും കുറഞ്ഞു .. അച്ചായനും ഒഴിഞ്ഞു മാറും ആ ചര്‍ച്ചകളില്‍ നിന്നും .. അങ്ങനെ വന്ന് വന്ന് പിന്നെ നമ്മള്‍ ആ വിഷയം ചര്‍ച്ചകളില്‍ വരാതെ വളരെ സൂക്ഷിച്ച്‌ സംസാരിക്കന്‍ തുടങ്ങി .. അച്ചായനും അറിയാം നമ്മള്‍ ശ്രദ്ധാപൂര്‍വമാണ്‌ സംസാരിക്കുന്നത്‌ എന്ന് .. മുമ്പൊരു ഇംഗ്ലീഷ്‌ സിനിമയില്‍ കണ്ട dialog പോലെ I know that you know that I know എന്ന മാതിരി ഒരു "നിശ്ശബ്ദത" .. പിന്നെ പിന്നെ നമ്മള്‍ തമ്മില്‍ കാണുന്നത്‌ കുറഞ്ഞു തുടങ്ങി .. ഇപ്പോള്‍ വല്ലാതെ കുറഞ്ഞു എന്ന് തന്നെ പറയാം .. ഇങ്ങനെ കാണാതിരിക്കുമ്പോള്‍ നമുക്ക്‌ ഒരു വല്ലായ്മ ഉണ്ട്‌ .. എന്നലും അവിടം നമ്മള്‍ ശൂന്യമാക്കി ഇടുന്നു ... വലിയ സ്പേസിലെ ഒരു ചെറിയ സ്പേസിലെ ഒരു വലിയ ശൂന്യത ....

Wednesday, May 17, 2006

::ഒഴിഞ്ഞ പാത്രങ്ങള്‍ ::

ന്ന് ട്രാഫിക്‌ ബ്ലോക്കില്‍ നില്‍ക്കുമ്പോള്‍ വശത്ത്‌ ആയി കണ്ട "പിസാഹട്‌" പഴയ ഒരു സംഭവം ഓര്‍മിപ്പിക്കുകയുണ്ടായി .. ഒരിക്കല്‍ താരയുടെ കൂടെ ഒരു പിസ കഴിക്കണം എന്ന് കരുതി ഇന്ദിരാനഗറിലെ പിസാഹട്ടില്‍ പോകുകയുണ്ടായി .. എനിക്കു തോന്നുന്നു ആദ്യത്തെതും അവസാനത്തെതുമായ പിസ സന്ദര്‍ശനമായിരുന്നു അതെന്ന് .. അന്ന് അവിടെ ഒരു കുടുംബം വന്നിരുന്നു .. അച്ഛനും അമ്മയും കുഞ്ഞും പിന്നെ കുഞ്ഞിനെ എടുത്ത്‌ കൊണ്ട്‌ ഒരു 'കുട്ടിയും'. കുട്ടി കുഞ്ഞിനെ 'നന്നായി' നോക്കാന്‍ വേലക്ക്‌ വച്ചിരിക്കുന്നതാണെന്ന് കണ്ടാല്‍ അറിയാം .. കുഞ്ഞിയും ( താരയെ ഞാന്‍ അങ്ങനെയാണ്‌ വീട്ടില്‍ വിളിക്കാറ്‌ !! ) ഞാനും ആ കുട്ടിയെ ഒന്ന് നോക്കി - സങ്കടം തോന്നിയെങ്കിലും നമ്മള്‍ നമ്മുടെ കൊച്ചു വര്‍ത്തമാനങ്ങളിലേക്ക്‌ തിരിഞ്ഞു .. പിന്നീട്‌ അല്‍പം കഴിഞ്ഞപ്പോള്‍ അവര്‍ക്ക്‌ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു. വര്‍ണാഭമായ ഭക്ഷണം മേശമേല്‍ നിരന്നു കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ കുട്ടി കുഞ്ഞിനെ ഒരു കസേരയില്‍ അമ്മയ്ക്ക്‌ അരികില്‍ കൊണ്ടു വന്നിരുത്തി. അതു കഴിഞ്ഞപ്പോള്‍ ആയമ്മ കുട്ടിയോട്‌ പറയുകയാണ്‌ -

"നീ പോയി പുറത്ത്‌ നിന്നോ, വിളിക്കാം "

നെഞ്ഞിനകത്ത്‌ ഒരു ശൂന്യതയാണ്‌ പെട്ടെന്നുണ്ടായത്‌ .. മനുഷ്യര്‍ക്ക്‌ എത്രപെട്ടെന്ന് ഇത്ര ചെറുതാവാന്‍ കഴിയുന്നു .. പല പല ചിത്രങ്ങളും മനസ്സിലൂടെ മാഞ്ഞ്‌ മറഞ്ഞ്‌ പോയി ... കുഞ്ഞുന്നാളില്‍ ഒരിക്കല്‍ ഞാന്‍ ചോറുണ്ണാന്‍ മടി കാട്ടിയപ്പോള്‍ - അമ്മയുടെ ശകാരത്തെ നേരിടാന്‍ ആയി പ്ലേറ്റില്‍ കൈയിട്ട്‌ ചുമ്മാ പെറുക്കി കളിച്ചു .. അതിനിടെ വറ്റുകള്‍ താഴെയും പോയി ശകലം ... പിന്നീടിത്‌ കണ്ട അമ്മ, കോപം കൊണ്ട്‌ ചുകക്കുകയും നിലത്ത്‌ നിന്നും ചോറ്‌ വാരി എന്നെ കൊണ്ട്‌ തീറ്റിച്ചതും കൊള്ളിയാന്‍ പോലെ മനസ്സിലൂടെ പാഞ്ഞു ... ജോലിയില്ലാതിരുന്ന ഒരു കാലത്ത്‌ ധനരാജിന്റെ കൂടെ താമസിക്കുമ്പോള്‍, വെറും ചോറ്‌ തിന്ന് അത്താഴം കഴിച്ചതും ഓര്‍ത്തു ... പട്ടിണി കിടക്കേണ്ടി വന്നിട്ടൊന്നും ഇല്ലെങ്കിലും എനിക്ക്‌ ജീവിതത്തില്‍ പട്ടിണിയുടെ തീവ്രത എന്തെന്നറിയാം .. അതൊക്കെയും - പിന്നെ എന്തൊക്കെയൊ ഒക്കെയായിരുന്നു അവിടെയിരുന്നപ്പോള്‍ മനസ്സിലൂടെ കടന്നു പോയത്‌ ... വലിയ എന്തൊക്കെയോ ഭാവിച്ച്‌ നടക്കുന്ന ഇവരൊക്കെ എത്ര നിസ്സാരര്‍ .. നിറകുടം തുളുമ്പില്ല എന്ന് പറയും ... ഒഴിഞ്ഞ പാത്രങ്ങളും തുളുമ്പില്ല ...

Monday, May 15, 2006

::ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍::

നാട്ടില്‍ പോയാല്‍ ഇന്നുള്ള ഒരു പ്രശ്നം !! ആരെങ്കിലും എന്താണ്‌ കഴിക്കാന്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ മറുപടി പറയാനാണ്‌ .. !!! ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അടുത്ത തവണ കാണുമ്പോള്‍ ഒരു കിലോ ഉണ്ണിയപ്പം അതാ ലിസ്റ്റ്‌'ല്‍ മുകളില്‍ കാണും .. ഒരു ഉണ്ണിയപ്പം തിന്നാം .. രണ്ടെണ്ണം തിന്നാം .. ഒരു കിലോ ആയാല്‍ ഉണ്ണിയപ്പത്തെ എപ്പോള്‍ വെറുത്തു എന്ന് ചോദിച്ചാല്‍ മതി ... ഞാനിപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ പറയും കഞ്ഞിയും ചമ്മന്തിയും ആണ്‌ ഇഷ്ടം എന്ന് ..

Saturday, May 13, 2006

::ഒരു രാത്രികാഴ്ച ::

ന്നലെ രാത്രി വൈകി ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍, എന്റെ പഴയ മനേജര്‍ MG റോഡില്‍ നിന്നും നിശാഗന്ധികളോട്‌ വിലപേശുന്നത്‌ കണ്ടു .. ഒരു വല്ലാത്ത ഒരു വല്ലായ്ക തോന്നി ..

പാവം മനുഷ്യന്‍ ..

Friday, May 12, 2006

:: മഴ വന്നു മുറ്റത്തേക്ക്‌ ::

ഴക്കാലം തുടങ്ങീന്നാ തോന്നുന്നത്‌ ബാംഗളൂരില്‌ .. കഴിഞ്ഞ 3 ദിവസമായി വൈകിട്ടാകുമ്പോള്‍ മഴയായി ... അതു കൊണ്ട്‌ രാത്രി ഉറക്കം സുഖം !!!

പഴമക്കാര്‍ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌ .. ബാംഗളൂര്‍ പണ്ട്‌ വലിയ ഒരു ഉദ്യാനത്തിന്റെ നടുവില്‍ ചില ചെറിയ ചെറിയ കെട്ടിടങ്ങള്‍ ഉള്ള ഒരു സ്ഥലം ആയിരുന്നു എന്ന് .. വികസനം വന്ന് വല്ലാണ്ടങ്ങ്‌ ആയപ്പോഴേക്കും .. കുറേ കെട്ടിടങ്ങള്‍ക്കിടയിലെ കൊച്ചു തോട്ടങ്ങള്‍ ഉള്ള സ്ഥലം ആയി മാറി ഇവിടം ... നഗരം ഒരു തരത്തില്‍ ഇന്ന് തിങ്ങിക്കൂടി പൂരപ്പറമ്പ്‌ പോലെയായി .... ഓരോ ദിവസവും 5000 ത്തിന്‌ മേലെ ആള്‍ക്കാര്‍ പുതുതായി നഗരത്തില്‍ വരുന്നുണ്ടത്രെ .. അതുകൊണ്ടു തന്നെയാവണം കാലാവസഥയും വല്ലാതെ മാറി ... വേനല്‍ക്കാലം കേരളത്തെക്കാള്‍ കടുപ്പമാണ്‌ ഇപ്പോള്‍ .. മഴപെയ്യുന്നത്‌ കാണുമ്പോള്‍ ഇറങ്ങി ഒറ്റ ഓട്ടം വെച്ച്‌ കൊടുക്കാന്‍ ആണ്‌ തോന്നുന്നത്‌ ..

എന്തായാലും മഴ പെയ്തല്ലോ .. ഇനി എല്ലാം മറക്കാം ..

മഴ ശരിക്ക്‌ ഉള്ള്‌ നിറയെ ആവാഹിക്കണമെങ്കില്‍ കാട്ടില്‍ മഴപെയ്യുന്നത്‌ കാണണം .. മഴയുടെ രൌദ്രത കാണണമെങ്കില്‍ കടപ്പുറത്ത്‌ പോയിരുന്ന് കടലില്‍ മഴപെയ്യുന്നത്‌ കാണണം

അടിക്കുറിപ്പ്‌ ....

Wednesday, May 10, 2006

::ഏറ്റവും വലിയ സുഖം !!::

രു സെന്‍ കഥയാണിത്‌ .. ഒരിക്കല്‍ ഗുരുകുലത്തില്‍ വച്ച്‌ വിനയ പറഞ്ഞു തന്നതായിരുന്നു ..

ഒരിക്കല്‍ ഒരു ശിഷ്യന്‍ സെന്‍ ഗുരുവിനോട്‌ ചോദിച്ചു .. ലോകത്തിലെ ഏറ്റവും വലിയ സുഖം എന്താണെന്ന് .. ഗുരു ഒന്നും പറയാതിരിക്കുന്നത്‌ കണ്ട്‌ ശിഷ്യന്‍ ചോദിച്ചു .. ഏറ്റവും ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതാണോ ഏറ്റവും വലിയ സുഖം..

"നല്ല ആഹാരം കഴിക്കുന്നതിലിള്ള സുഖം അത്‌ കഴിച്ച്‌ തീരുന്നതോടെ തീരുന്നു .."

പിന്നെന്താണ്‌ .. ഏറ്റവും ഇഷ്ടമുള്ള സ്ഥലം സന്ദര്‍ശിക്കുന്നതാണോ .. അതോ ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ കൈക്കലാക്കുന്നതാണോ ...

"നല്ല സ്ഥലം സന്ദര്‍ശിക്കുന്നതിലുള്ള സുഖം അവിടം സന്ദര്‍ശിക്കുന്നത്‌ വരെയല്ലെയുള്ളൂ .. സാധനങ്ങള്‍ക്ക്‌ തരാന്‍ കഴിയുന്ന സുഖവും വളരെ വളരെ നൈമിഷികം മാത്രം "

പിന്നെ എന്താണ്‌ ഗുരോ ഏറ്റവും വലിയ സുഖം .. ??

"ഏറ്റവും വലിയ്‌ സുഖം എന്നത്‌ സഖാക്കളുടെ സംഗമം ആണ്‌ .."

സഖാക്കള്‍ എന്ന് പറയുമ്പോള്‍ അടുത്ത കൂട്ടുകാരാണോ അതോ ബന്ധുക്കളാണൊ എന്താണ്‌ അങ്ങുദ്ദേശിച്ചത്‌ ..

"സഖാക്കള്‍ എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ തന്നെ ആകണമെന്നില്ല ... അത്‌ ഒരു ചെടിയാകാം .. ഒരു പാറയാകാം.. ഒരു വളര്‍ത്തു മൃഗം ആകാം .. ആല്ലെങ്കില്‍ ആലിങ്കൊമ്പത്തിരിക്കുന്ന ഒരു കാക്കയാകാം എന്തുമാകാം ..
....

Monday, May 08, 2006

::രവിയേട്ടന്‍::

മ്മുടെ നാട്ടിലെ ഒരു കഥാപാത്രമാണ്‌ രവിയേട്ടന്‍. എനിക്ക്‌ ഓര്‍മയുള്ള കാലം മുതല്‍ ഞാന്‍ രവിയേട്ടന്‍ ഒരേ pace'ല്‍ നടന്ന് പോകുന്നത്‌ കാണുന്നുണ്ട്‌. രവിയേട്ടന്റെ ശീലങ്ങളില്‍ ചിലത്‌ ആയി എനിക്കോര്‍മയുള്ളത്‌, ബാങ്കില്‍ നിന്നും വന്ന് ബസ്‌ ഇറങ്ങിയാല്‍ നേരെ അടുത്തുള്ള ചാരായക്കടയില്‍ ചെന്ന് കയറും. ( ചാരായം നിരോധിച്ചിട്ടില്ലായിരുന്ന കാലത്തെ കഥയാണ്‌ ) .. പിന്നെ നന്നായി രണ്ടു മൂന്നെണ്ണം പിടിപ്പിച്ച്‌ പുറത്തെ ആലിന്‍ ചുവട്ടില്‍ ഇരുന്ന് ബീഡി തൊഴിലാളികളുടെ കൂടെ ഇരുന്ന് ചീട്ട്‌ കളിക്കും വൈകുവോളം. 8-9 മണിയോടെ ആരോടും അധികം വര്‍ത്തമാനം ഒന്നും പറയാതെ അദ്ദേഹം നടന്ന് പോകുന്നതും കാണാം. ഇതായിരുന്നു ചെറുപ്പം മുതലേ രവിയേട്ടനെ കുറിച്ചുള്ള എന്റെ കാഴ്ചകള്‍.. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെങ്കിലും രവിയേട്ടന്‍ നമ്മോട്‌ വലിയ കൂട്ടായിരുന്നു .. ഇടക്കിടെ വീട്ടില്‍ വരും സംസാരിച്ചിരിക്കും - അമ്മയുടെ അര്‍ഥം വച്ചുള്ള സംസാരങ്ങള്‍ക്ക്‌ നല്ല മറുപടിയും നല്‍ക്കി അദ്ദേഹം അദ്ദേഹത്തിന്റെ ഫിലോസഫിയെ ന്യായീകരിച്ച്‌ നടന്നങ്ങ്‌ പോകും .. അതും ഞങ്ങള്‍ കാണാറുണ്ടായിരുന്നു ... ഞങ്ങളോട്‌ ( എന്നോടും പെങ്ങളോടും ) അധികം ഒന്നും സംസാരിക്കാറില്ലെങ്കിലും, നമ്മളെ വലിയ കാര്യമായിരുന്നു എന്ന് നമുക്കറിയാമായിരുന്നു...

കഴിഞ്ഞ ദിവസം നാട്ടില്‍പോയപ്പോള്‍ ടൌണില്‍ നിന്നും തിരിച്ച്‌ വീട്ടിലേക്ക്‌ വരുന്ന വഴി രവിയേട്ടന്‍ നടന്ന് വരുന്നത്‌ കണ്ടു ഞങ്ങള്‍ ... താരയും നീലയും ഉണ്ടായിരുന്നു കൂടെ .. രവിയേട്ടന്‍ പൊതുവേ ആരുടെ കൂടെയും കാറില്‍ യാത്ര ചെയ്യുന്നതൊന്നും കണ്ടിട്ടില്ലായിരുന്നെങ്കിലും, ഞങ്ങള്‍ കാര്‍ നിര്‍ത്തി വരുന്നോ എന്ന് ചോദിച്ചു .. അദ്ദേഹം ഉടനെ തന്നെ കയറുകയും ചെയ്തു .. പിന്നെ ഒന്നും രണ്ടും ഒക്കെ പറഞ്ഞ്‌ വന്ന് ഞങ്ങളുടെ വീടെത്തിയപ്പോള്‍ വീട്ടില്‍ ഒന്ന് കയറിയിട്ട്‌ പോകാം എന്ന് ഞങ്ങള്‍ ക്ഷണിക്കുകയും ചെയ്തു ..

"വേണ്ട എന്നെ വീട്ടില്‍ ഇറക്കിയാല്‍ മതി - ഞാന്‍ പിന്നെ വരാം "

ഞങ്ങള്‍ നിര്‍ബന്ധിക്കാനും പോയില്ല ... അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ട്‌ മടങ്ങി വന്നു. 5 മിനുറ്റ്‌ കഴിഞ്ഞില്ല രവിയേട്ടന്‍ ഓടി വന്നു ... വന്ന ഉടനെ എന്നെ വിളിച്ച്‌ അദ്ദേഹത്തിന്റെ കൈ മണപ്പിച്ചു തന്നിട്ട്‌ പറയുകയാണ്‌ ...

"നീ ക്ഷണിച്ചപ്പോള്‍ ഞാന്‍ വരാതിരുന്നത്‌ എന്തു കൊണ്ടാണെന്നോ .. ഞാന്‍ ചാരയം കുടിച്ചിട്ടാണ്‌ വരുന്നത്‌ .. എനിക്ക്‌ നിന്റെ കുട്ടിയെ ഒന്നെടുക്കണം .. ചാരയം തൊട്ട കൈ കൊണ്ട്‌ ഞാന്‍ നിന്റെ കുട്ടിയെ തൊടില്ല .. പോയി ചന്ദന സോപ്പ്‌ ഇട്ട്‌ കഴുകിയിട്ടാണ്‌ ഞാന്‍ വരുന്നത്‌ .. ഇനി എനിക്ക്‌ നിന്റെ കുട്ടിയെ ഒന്നെടുത്ത്‌ മടിയില്‍ വയ്ക്കണം "..
......

ഒരു പരന്ന വായനക്കാരനാണ്‌ രവിയേട്ടന്‍ .. വീട്ടില്‍ ഒരുക്കിയിരിക്കുന്ന ലൈബ്രറിയാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ സമ്പാദ്യം .. രവിവര്‍മ മുതല്‍ വിശ്വസാഹിത്യം വരെ അതില്‍ ഉണ്ട്‌ ... രവിയേട്ടനെ മനസ്സിലാക്കാന്‍ സാധാരണ ആള്‍ക്കാരെ വിലയിരുത്തുന്ന logic പോരാ .... ഉള്ളിന്റെ ഉള്ളില്‍ സ്നേഹത്തിന്റെ ഒരു നിറഞ്ഞ കുമിള കൊണ്ടു നടക്കുന്ന വ്യക്തിയാണദ്ദേഹം ..

Thursday, May 04, 2006

::ചെമ്പകങ്ങള്‍ പൂത്ത്‌ നില്‍ക്കുന്ന കാവുകള്‍ ::

ത്തവണ നാട്ടില്‍ പോയത്‌ ജോബിയുടെ കല്യാണത്തിന്‌ പങ്കെടുക്കാന്‍ കൂടിയായിരുന്നു. രാവിലെ 8 മണിയയപ്പോള്‍ തന്നെയിറങ്ങി. കണ്ണൂര്‌ നിന്നും വെള്ളരിക്കുണ്ട്‌ വരെ പോകണം. താരയും നീലയും യാത്ര എന്ന്‌ പറഞ്ഞപ്പോള്‍ ചാടിയിറങ്ങി !! ..കുറെ നാളായി നാട്ടിലൂടെയുള്ള ഒരു ദൂര യാത്ര ചെയ്തിട്ട്‌ .. അത്‌ കൊണ്ട്‌ തന്നെ ഉത്സാഹം ഇത്തിരി കൂടുതലായിരുന്നില്ലേ എന്ന ഒരു തോന്നല്‍ ....

പോകുന്ന വഴികളൊക്കെ ഞാന്‍ മന്ദാരപൂക്കളെ അന്വേഷിക്കുകയായിരുന്നു .. എങ്ങും കാണാനില്ല പാവം കുഞ്ഞു വലിയ വെള്ളപ്പൂക്കള്‍ എന്ന കാഴ്ച വളരെ വേദനിപ്പിച്ചു .. ഞാന്‍ താരയോടും പറഞ്ഞു .. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ടെന്നും .. ഇനി മന്ദാരപൂക്കളാണ്‌ എന്റെ ചങ്ങാതികളെന്നും ഒക്കെ .. അവള്‍ക്കും ഉത്സാഹം കാണാം മുഖത്ത്‌ ...

മന്ദാരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കണ്ണിന്‌ കുളിര്‍മയേകിയ കാഴ്ച വഴിക്കിരുവശവും ഉള്ള കാവുകളിലെ നിറയെ പൂത്തു നില്‍ക്കുന്ന ചെമ്പകങ്ങളായിരുന്നു .. മുതലയുടെ മേല്‌ പോലതെ തൊലിയോടെയുള്ള ചെമ്പകമരത്തിലെ സുന്ദരമായ പൂക്കളുടെ വശ്യമായ മണം .. എത്ര എത്ര കാവുകളാണ്‌ ... എല്ലാ കാവുകളും ഒരു നാള്‍ നടന്നു സന്ദര്‍ശിക്കണം എന്ന് തീരുമാനിച്ച്‌ നമ്മള്‍ മറ്റു പലതും സംസാരിച്ചു .. നീല ആകെ ക്ഷീണിച്ചു .. പഴയ പാവം മാരുതി കിതച്ച്‌ കിതച്ച്‌ മലകയറുമ്പോള്‍, ഓടിക്കുന്നയാളെ പോലെ തന്നെ കൂടെയിരിക്കുന്നവരും ക്ഷീണിച്ച്‌ വശം കെടും .. ഒരു ഘട്ടത്തില്‍ അവളുടെ മുഖം ചുകന്ന് വരുന്നുണ്ടോ എന്ന് പോലും നമുക്ക്‌ തോന്നിയിരുന്നു .. എന്നാലും പുതിയ ലോകത്തിലെ പുതിയ കാഴ്ചകള്‍ കാണുന്നതില്‍ അവളെ അതൊന്നും തന്നെ അലോസരപ്പെടുത്തുന്നില്ല എന്ന് മനസ്സിലായി .. അവള്‍ ഉറങ്ങിയും ഉണര്‍ന്നും യാത്ര ശരിക്ക്‌ ആസ്വദിക്കുന്നുണ്ടായിരുന്നു ..