:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, December 20, 2006

:: നേരം കൊല്ലി ::

താഴെ കാണുന്ന പടത്തില്‍ ഞെക്കുക ..

Friday, December 15, 2006

:: കോയാക്കയുടെ ആള്‍ക്കണ്ണാടികള്‍ ::

"കാറ്റ്‌, വെളിച്ചം, വായു ഇവയ്ക്കെല്ലാം ഞാന്‍ പടച്ചോന്‌ നല്‍കുന്ന നികുതിയാണ്‌ പ്രാര്‍ഥന. അതിലപ്പുറം സ്വര്‍ഗ നരക ചിന്തകളൊന്നും എനിക്കില്ല. ബുദ്ധന്‍, ക്രിസ്തു, നബി, ഗാന്ധിജി, ഇവരൊക്കെ മഹാന്മാരാവുന്നത്‌ നമ്മളെപ്പോലുള്ള ചെറിയ മനുഷ്യന്മാര്‍ ജീവിച്ചിരിക്കുന്നത്‌ കൊണ്ടാണ്‌. അവര്‍ മഹാന്മാരാണ്‌ എന്ന് തിരിച്ചറിയാനുള്ള നമ്മുടെ കഴിവിന്റെ മഹത്ത്വം കാരണമാണ്‌ അവരൊക്കെ മഹാന്മാരയിത്തീര്‍ന്നത്‌. ഇതൊക്കെ നമ്മള്‌ കുറേ കാലമായി മനസ്സിലിട്ട്‌ കളിക്കുന്ന കാര്യമാണ്‌. ജീവിതം ഒരു വല്ലാത്ത സംഗതിയാണ്‌. മഹാന്മാര്‍ പറഞ്ഞതിനനുസരിച്ച്‌ ജീവിക്കനാവൂല്ല .. ജീവിക്കാനായുള്ള പങ്കപ്പാടിനിടയില്‍ ഇടക്കെല്ലാം ഓര്‍ക്കാന്‍ ഒരു ക്രിസ്തു, ഒരു ബുദ്ധന്‍, ഒരു നബി, ഒരു ഗാന്ധിജി. നമ്മള്‌ ഇടക്ക്‌ കണ്ണാടി നോക്കാറുണ്ടല്ലോ. അതു പോലെ ഇടക്കിടെ നോക്കാന്‍ കുറേ ആള്‍ക്കണ്ണാടികള്‍. "

.....

ഇങ്ങനെ പോകുന്നു മാമുക്കോയയുടെ കഥ പറച്ചില്‍ .. മാതൃഭൂമി വാരികയെ കൈയൊഴിയാതിരിക്കുന്നതിന്‌ കാരണം അവര്‍ ഇങ്ങനെ ജീവിതഗന്ധിയായ കഥകള്‍ ഇടക്ക്‌ കൊണ്ടു തരുന്നു എന്നത്‌ കൊണ്ടാണ്‌ .. വീരേന്ദ്രകുമാറിന്റെ ഹിമാലയന്‍ യാത്രകള്‍ മറ്റൊരു രസകരമായ അനുഭവമാണ്‌ .. കഴിഞ്ഞ രണ്ട്‌ മൂന്ന് ലക്കങ്ങള്‍ കര്‍ണനെക്കുറിച്ച്‌ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍, കര്‍ണപ്രയാഗില്‍ ഇരുന്ന് - മതി വരാതെ, നിര്‍ബന്ധിച്ച്‌ നിര്‍ത്തുകയായിരുന്നു വീരന്‍. കര്‍ണനെ നമ്മള്‍ അറിയാതെ അതിരറ്റ്‌ സ്നേഹിച്ച്‌ പോകുന്ന അവസ്ഥ അത്‌ സൃഷ്ടിച്ചിരുന്നു ..

Wednesday, December 06, 2006

::യന്ത്രത്തുമ്പിയെ സ്വപ്നം കണ്ടിരുന്ന പയ്യന്‍::

ണ്ടൊരിക്കല്‍ ഒരു കൊച്ചു പയ്യന്‍ helicoptor സ്വന്തമായി ഉണ്ടാക്കുന്നതിന്റെ സ്വപ്നം കണ്ടു നടന്നിരുന്നു. അന്നത്തെ ഏറ്റവും വലിയ അദ്ഭുതം എന്നത്‌ ആകാശത്ത്‌ കൂടി വല്ലപ്പോഴും പറക്കുന്ന ഈ യന്ത്ര തുമ്പികളായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കിട്ടിയ BSA SLR സൈക്കിള്‍, എല്ലാ ഞായറാഴ്ചയും അഴിച്ച്‌ വീണ്ടും പണിയുക എന്നതായിരുന്നു അന്നത്തെ അവന്റെ പ്രധാന വിനോദം. അന്നും സൈക്കിള്‍'ന്റെ parts എങ്ങനെ ഹെലികോപ്റ്റര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം എന്ന് തന്നെയായിരുന്നു അവന്റെ ചിന്തകള്‍ .. !!

അങ്ങനെ അവന്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്ന് സാങ്കേതികം പഠിക്കാന്‍ തുടങ്ങി. അപ്പോഴും അവന്റെ സ്വപ്നം വിട്ടിട്ടില്ലായിരുന്നു അവന്‍. lathe workshop'ല്‍ കറങ്ങി നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത്‌ എങ്ങനെ മരം കൊണ്ട്‌ ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കാം എന്നായിരുന്നു. !!

---

അങ്ങനെ അങ്ങനെ എങ്ങനെയൊക്കെയോ ആ പയ്യന്‍ സൊഫ്റ്റ്‌വേര്‍ എഞ്ജിനീയര്‍ ആയി .. ബാംഗളൂരില്‍ എത്തിപ്പെട്ടു .. HAL'ന്റെ അടുത്ത്‌ ഒരു വീട്‌ വാങ്ങുമ്പോള്‍ വിലക്കുറവും ഒഴിഞ്ഞ സ്ഥലവും ആയിരുന്നു നോക്കിയിരുന്നത്‌ .. പിന്നീടാണ്‌ മനസ്സിലായത്‌ HAL കാര്‍ ഹെലികോപ്റ്റര്‍ ടെസ്റ്റിങ്ങ്‌ന്‌ ഉപയോഗിക്കുന്ന സ്ഥലമാണതെന്ന് .. പകല്‍ പലപ്പോഴും വീട്ടിന്‌ മുകളില്‍ യന്ത്ര തുമ്പി പറന്ന് കറങ്ങുന്നുണ്ടാവും - വലിയ ശബ്ദത്തോടെ . ചിലപ്പോള്‍ രാത്രിയും കേള്‍ക്കം ഇരമ്പം ... ഉറക്കത്തെ തടസ്സപ്പെടുത്തുമ്പോള്‍ അവന്റെ ഭാര്യ പ്രാകുന്നുണ്ടാവും - ഹെലികോപ്റ്റര്‍ കണ്ടുപിടിച്ചവനെ ഉള്‍പ്പെടെ .. അപ്പോഴും ആ പഴയ പയ്യന്‌ ദേഷ്യം ഒന്നും വരാറില്ല .. അവന്‌ അത്‌ പഴയ ഒരു സുഖമുള്ള ഓര്‍മയാണ്‌ .. പഴയ സുന്ദരമായ നടക്കാതെ പോയ സ്വപ്നത്തിന്റെ ഓര്‍മ്മ ..

Monday, December 04, 2006

:: നവമ്പര്‍ 18 ന്റെ ഡയറിത്താള്‍ ::

രാവിലെ തന്നെ താരയുമായി കശപിശ കൂടി മിണ്ടാതെ ഇരിക്കുകയായിരുന്നു .. പെട്ടെന്ന് ഫ്ലാറ്റിന്റെ താഴെ ഒരു കരച്ചില്‍ കേട്ടു . ഒരു പട്ടിക്കുട്ടന്റെ നീണ്ട നിലവിളി .. ബാല്‍ക്കണിയില്‍ ചെന്ന് നോക്കിയപ്പോള്‍ താഴെ fight നടക്കുകയാണ്‌ .. ഒരു പാവം പട്ടിക്കുട്ടനും പിന്നെ 'പുറത്ത്‌' നിന്നും വന്ന ഒരു 'വില്ലന്‍' പട്ടിയും. പുറത്ത്‌ നിന്നും എന്ന് പറഞ്ഞതിന്‌ കാരണമുണ്ട്‌ .. അന്ന് വരെ ആ teritory'യില്‍ കണ്ടിരുന്നില്ല പുതിയ പുള്ളിയെ .. നമ്മുടെ അവിടത്തെ പട്ടികളൊക്കെ territory വളരെ നന്നായി സൂക്ഷിക്കുന്നവരാണ്‌ !!fight എന്ന് പറഞ്ഞുകൂട .. വില്ലന്‍, പാവം പട്ടിക്കുട്ടനെ മലര്‍ത്തി കിടത്തി കടിച്ച്‌ കീറുകയാണ്‌ .. കൊല്ലാനുള്ള ഭാവം .. അന്നാദ്യമായിട്ടാണ്‌ ഞാന്‍ ഒരു പട്ടി മറ്റൊരു പട്ടിയെ കടിച്ച്‌ കൊല്ലാന്‍ നോക്കുന്നത്‌ കാണുന്നത്‌ .. ചുറ്റിലും ഉള്ള ജനലുകള്‍ ഒക്കെ തുറന്നു തലകള്‍ പുറത്തേക്ക്‌ നീണ്ടു .. ധാരാളം കാഴ്ചക്കാര്‍ . പാവം പട്ടിക്കുട്ടന്‍ - നിലത്ത്‌ മലര്‍ന്ന് കിടന്ന് നിലവിളിക്കാന്‍ മാത്രമേ അവന്‌ കഴിയുന്നുണ്ടായിരുന്നുള്ളൂ .. മരണത്തിനും ജീവിതത്തിനും ഇടയിലെ നിസ്സഹായത ആ നിലവിളികളില്‍ മുഴങ്ങുന്നത്‌ കേള്‍ക്കാമായിരുന്നു .. നമുക്ക്‌ അത്‌ ഏറെ നേരം കണ്ടും കേട്ടും നില്‍ക്കാന്‍ വയ്യായിരുന്നു .. ശരിയാണോ എന്നൊന്നും ഞാന്‍ ആലോചിച്ചില്ല .. ഉടനെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി ഓടി തെരുവിലേക്ക്‌ .. ഒരു കല്ല് കൊണ്ട്‌ വില്ലനെ അകറ്റി നിസ്സഹായനായി കിടക്കുന്ന കറുത്ത എല്ലിച്ച ആ പട്ടിക്കുട്ടനെ കോരിയെടുത്തു ഒരു ചാക്കില്‍ .. ലക്ഷ്മി അയ്യര്‍ അടുത്തുള്ള ഒരു അമര്‍ ക്ലിനിക്കിന്റെ വിലാസം പറഞ്ഞു തന്നു ..

...

പട്ടിക്കുട്ടനെ നന്നായി പരിശോധിച്ച്‌ ഡോക്ടര്‍ അമര്‍നാഥ്‌ പറഞ്ഞു .. "Wound അല്‍പം ആഴത്തിലാണ്‌ .. ചെറിയ ഒരു surgery വേണ്ടി വരും .." .."എന്തെങ്കിലും ചെയ്തോളൂ .. ഇവനെ രക്ഷിക്കാനായാല്‍ മതി ..".അങ്ങനെ surgery കഴിഞ്ഞു .. പട്ടിക്കുട്ടന്‍ സുഖ നിദ്രയില്‍ .. അവനെ എടുത്ത്‌ കാറില്‍ വച്ച്‌ അമര്‍നാഥിനോട്‌ ഫീസിനെ പറ്റി ചോദിച്ചു ..500 rupees.

"അതൊരിച്ചിരി കൂടുതലല്ലെ .."
ഓ അല്ല ഒരു ജീവന്റെ വില 500 രൂപയേ ഉള്ളൂ .. !!

അമറിന്റെ കണക്ക്‌ തീര്‍ത്ത്‌ ഞങ്ങള്‍ തിരിയെ വന്നു വീട്ടിലേക്ക്‌ .. നീലാംബരി നിശ്ശബ്ദയായി എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു .. അവള്‍ക്കും മനസ്സിലായി തന്റെ ശാഠ്യങ്ങള്‍ കാണിക്കാനുള്ള സമയമല്ല ഇതെന്ന് .. പട്ടിക്കുട്ടനെ തല്‍ക്കാലം ബാല്‍ക്കണിയില്‍ കിടത്തി .. apartment'ല്‍ പട്ടിയെ വളര്‍ത്തുന്നതിന്‌ ചില്ലറ ബുദ്ധിമുട്ടുണ്ടെന്ന് അറിയാമായിരുന്നു .. എങ്കിലും ബോധം വന്ന് ഒന്നുഷാറാകുന്നത്‌ വരെ അവനെ അവിടെ കിടത്താന്‍ നമ്മള്‍ തീരുമാനിച്ചു .. ഇടക്കിടെ നമ്മള്‍ അവനെ ചെന്ന് നോക്കി .. അവന്‍ എഴുന്നേറ്റ്‌ പാല്‍ കുടിക്കുന്നത്‌ കണ്ടാല്‍ മതി ..!! .. നീലയും വളരെ ഉത്സാഹത്തിലായിരുന്നു .. 'ബൌ'വിനെ കാണുന്നത്‌ അവള്‍ക്കും വളരെ ഇഷ്ടമായ കാര്യമായിരുന്നു .. അങ്ങനെ വൈകുന്നേരം വരെ ആ പട്ടിക്കുട്ടന്‍ കണ്ണുകളടച്ച്‌ നിരങ്ങിയും മൂളിയും അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .. ഒരിക്കല്‍ നമ്മള്‍ ശ്രദ്ധിച്ചു നീല വല്ലാതെ disturbed ആയി പെരുമാറുന്നു .. കട്ടിലില്‍ കയറി തലകുത്തി മറിഞ്ഞ്‌ അവള്‍ കരഞ്ഞു .. നമുക്ക്‌ ഒന്നും മനസ്സിലായില്ല .. പിന്നെ അവള്‍ സാധാരണ നിലയിലേക്ക്‌ വന്നു .. പഴയ കളികള്‍ .. പഴയ ശാഠ്യങ്ങള്‍ .. ഒക്കെയും പഴയത്‌ പോലെ .. നമ്മള്‍ ശ്രദ്ധിച്ച ഒരു കാര്യം പുറത്ത്‌ നിരങ്ങലുകളും പൊടുന്നനെ അവസാനിച്ചിരുന്നു .. ബാല്‍കണിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ - നിശ്ചലനായി സമാധാനത്തോടെ കിടക്കുന്ന കുട്ടനെയായിരുന്നു കണ്ടത്‌ .. നമുക്കിടയില്‍ ഒരു നിശ്ശബ്ദതയുടെ episode കൂടെ കടന്നു വന്നു ..

അറിഞ്ഞു കൂട നീലയുടെ പെരുമാറ്റത്തില്‍ കണ്ട മാറ്റം വെറും യാദൃശ്ചികം മാത്രമായിരുന്നുവൊ അതൊ ..!! കേട്ടിട്ടുണ്ട്‌ - കുട്ടികള്‍ക്ക്‌ vibrations എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയും എന്ന് ..

അറിയില്ല ..