:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, March 26, 2007

::കാഴ്ചകള്‍ ::

ഇത്തവണത്തെ വിദേശ യാത്ര എന്തെങ്കിലും വേറിട്ട്‌ ചെയ്യണം എന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു .. അങ്ങനെ കാഴ്ചകളെ കാമറയിലാക്കുന്നതിന്‌ പകരം പടം വരച്ചാലോ എന്ന് കരുതി .... അങ്ങനെ ഒരു കൊച്ചു ശ്രമം തുടങ്ങി‌ .. തുടങ്ങിയിട്ടേയുള്ളൂ ..!!!! ഒന്നു രണ്ടു ആഴ്ചകള്‍ കൂടി കഴിയുമ്പോള്‍ beta തയ്യാറാവും !!!

ഒരു കൊച്ചു video ഉണ്ട്‌ അതിവിടെ ഇടുന്നു ... Sanfrancisco'l വഴിയോരത്ത്‌ തകര/പ്ലാസ്റ്റിക്‌ പാട്ടകള്‍ കൊണ്ടുണ്ടാക്കിയ ഒരു Orchestra setup ആണിത്‌ ..

http://www.youtube.com/watch?v=1fhLl0UsnO0


ചിത്രങ്ങള്‍ പിന്നീട്‌ പോസ്റ്റാം ...

Friday, March 02, 2007

:: ആത്മവിദ്യാലയമേ ::ടക്ക്‌ അക്ഷയയെയും അനന്തുവിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ വരുമ്പോള്‍, നിര്‍ബന്ധപൂര്‍വം മുഖം തിരിക്കുകയായിരുന്നു. എനിക്കറിയില്ലായിരുന്നു എന്റെ മക്കള്‍ ആ സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നുവെങ്കില്‍, എനിക്കെങ്ങനെ ആ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുമായിരുന്നു എന്ന്. കുഞ്ഞുങ്ങളെ നേരെ നിന്ന് കല്ലെറിയാന്‍ - മനക്കട്ടി എന്ന ഒന്നു മാത്രം പോരാ ..


...


ഒക്കെയും 'അവസാനിച്ചു' എന്ന് സമാധാനിച്ച്‌ മറക്കാന്‍ തുടങ്ങിയപ്പോഴേക്കാണ്‌ വി ആര്‍ സുധീഷിന്റെ 'ആത്മവിദ്യാലയമേ' എന്ന കഥ മാതൃഭൂമിയില്‍ വന്നത്‌ .. "കരളലിയിക്കുന്ന" സംഭവത്തിന്റെ "കല്ലലിയിക്കുന്ന" അവതരണം ....